സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്നാണ് രാജ്യം വിട്ടതെന്ന്; എസ്‌സിഇആർടി കരട് കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്

സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്നാണ് രാജ്യം വിട്ടതെന്ന്; എസ്‌സിഇആർടി കരട് കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്

എസ്‍സിഇആർടി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായുള്ള അധ്യാപകർക്ക് നൽകുന്ന കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്. നാലാം ക്ലാസിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന കൈപ്പുസ്തകത്തിലാണ് പിഴവ് ഉള്ളത്. സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടാണെന്നാണ് കൈപ്പുസ്തകത്തിൽ പരാമർശം. ഇക്കാര്യം ശ്രദ്ധയിൽ പെട്ട അധികൃതരെ വിവരം അറിയിച്ചു.

പിന്നീട് പഴയപുസ്തകം തിരുത്തി പുതിയത് അച്ചടിച്ച് നൽകുകയായിരുന്നു. സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള ചെറിയ കുറിപ്പിലാണ് തെറ്റ് സംഭവിച്ചത്. കോൺഗ്രസിൻറെ പ്രസിഡൻറായിരുന്ന അദ്ദേഹം പിന്നീട് ആ സ്ഥാനം രാജിവെച്ച് ഫോർവേഡ് ബ്ലോക്ക് എന്ന പുതിയ പാർട്ടി രൂപീകരിച്ചുവെന്ന ഭാഗത്തിനുശേഷമാണ് ഗുരുതര പിഴവുള്ളത്.

ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമ്മനിയിലേക്ക് പലായനം ചെയ്തുവെന്നും പിന്നീട് ഇന്ത്യൻ നാഷണൽ ആർമി എന്ന സൈന്യസംഘടന രൂപീകരിച്ച് ബ്രിട്ടനെതിരെ പോരാട്ടം നടത്തി എന്നാണ് തെറ്റായ പരാമർശം. തെറ്റ് സംഭവച്ചതിൽ എസ്‍സിഇആർടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹൈസ്കൂൾ പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി വരുന്നു!

തിരുവനന്തപുരം: എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂൾ പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പൺ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് നിർദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖയിൽ ആണ് നിർദ്ദേശമുള്ളത്.

കുട്ടിയ്ക്ക് ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള എക്സാം(ഓൺ ഡിമാൻഡ് എക്സാം), അതായത് വീട്ടിൽ വെച്ചെഴുതുന്ന പരീക്ഷ (ടേക്ക് ഹോം എക്സാം), ഓൺലൈൻ പരീക്ഷ എന്നീ സാധ്യതകളും ഇതിനായി പ്രയോജനപ്പെടുത്താം. എസ്.സി.ഇ.ആർ.ടി. മാർഗരേഖ പുറത്തിറക്കും.

കുട്ടികളെ ക്ലാസ് പരീക്ഷ നടത്തിയ ശേഷം ടീച്ചർ വിലയിരുത്തണം. തന്നെക്കുറിച്ചുതന്നെയുള്ള തിരിച്ചറിവ്, ആത്മനിയന്ത്രണം, സാമൂഹികബോധം, ആരോഗ്യകരമായ ബന്ധങ്ങൾക്കുള്ളശേഷി, ഉത്തരവാദിത്വപൂർണമായി തീരുമാനമെടുക്കൽ എന്നീ അഞ്ചു കഴിവുകൾ ഇത്തരത്തിൽ വിലയിരുത്തും.

പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം അടിസ്ഥാനമാക്കിയാണ് കഴിവുകൾ വിലയിരുത്തുന്നത്. അഞ്ചു ശേഷികളിൽ ഓരോന്നിനും നല്ലത്, തൃപ്തികരം, സഹായം ആവശ്യമുള്ളത്‌ എന്നിങ്ങനെ മൂന്നുതരത്തിലാണ് മാർക്കിടുന്നത്.

ഉത്തരവാദിത്വമുള്ള തലമുറയാക്കി വിദ്യാർഥികളെ വളർത്താൻ ഈ രീതി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രോജക്ട്, സെമിനാർ, പഠനപ്രവർത്തനം, സംഘചർച്ച, സംവാദം, സ്ഥലസന്ദർശനം തുടങ്ങി വ്യത്യസ്തമാർഗങ്ങൾ വിലയിരുത്തലിനു പ്രയോജനപ്പെടുത്താം.

വായനാശീലം വിനയായി; മോഷണത്തിനിടെ പുസ്തകം വായിച്ചിരുന്നുപോയ കള്ളൻ പിടിയിൽ; വിവരമറിഞ്ഞ ആ പുസ്തകത്തിന്റെ എഴുത്തുകാരൻ ചെയ്തതാണ് രസകരം !

മോഷണത്തിനിടെ വായനാശീലം പുറത്തെടുത്തതോടെ, വിനയായത് കള്ളനുതന്നെ. പുസ്തകം വായിച്ചിരുന്ന കള്ളൻ ഒടുവിൽ പിടിയിലുമായി. ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് സംഭവം.

മോഷണത്തിനിടെയാണ് കള്ളന് വായനാശീലം ഉണർന്നത്. ഇതോടെ പുസ്തകമെടുത്ത് വായനയായി. ഗ്രീക്ക് പുരാണത്തെ കുറിച്ചുള്ള പുസ്തകം വായിച്ചിരിക്കുമ്പോഴാണ് 38-കാരനായ കള്ളനെ ഞെട്ടിയുണർന്ന 71-കാരനായ വീട്ടുടമ കണ്ടത്.

വീട്ടുടമ കണ്ടതോടെ, കള്ളൻ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വൈകാതെ പിടിയിലാകുകയായിരുന്നു. ഗ്രീക്ക് കവിയായ ഹോമറുടെ ഇലിയഡ് എന്ന ഇതിഹാസ കാവ്യത്തെക്കുറിച്ച് ഇറ്റാലിയൻ എഴുത്തുകാരനായ ജിയോവന്നി നുച്ചി എഴുതിയ ദി ഗോഡ്‌സ് അറ്റ് സിക്‌സ് ഒക്ലോക്ക് എന്ന പുസ്തകമാണ് കള്ളൻ വായിച്ചത്.

അറസ്റ്റിലായ കള്ളന് പുസ്തകത്തിന്റെ ഒരു കോപ്പി നൽകണമെന്നും അയാൾ അത് വായിച്ച് പൂർത്തിയാക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന്, വാർത്ത അറിഞ്ഞ ജിയോവന്നി നുച്ചി പറഞ്ഞു. ഗ്രീക്ക് പുരാണത്തിലെ കള്ളന്മാരുടെ സംരക്ഷകനായ ദൈവമായ ഹെർമീസാണ് നുച്ചിയുടെ പ്രിയപ്പെട്ട കഥാപാത്രമെന്നതും കൗതുകമായി. ഒരു പരിചയക്കാരനെ കാണാനായാണ് താൻ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

English Summary:

A major error was found in the SCERT teacher’s handbook for Class 4 students. The handbook wrongly states that Subhash Chandra Bose left India fearing the British. Authorities have been alerted about the mistake.

spot_imgspot_img
spot_imgspot_img

Latest news

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന് മറുപടിയുമായി സിറോ മലബാർ സഭ

രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന്...

Other news

സംസ്ഥാനത്ത് ഫൈവ് സ്റ്റാർ കള്ളുഷാപ്പുകൾ വരുന്നു; വമ്പൻ പദ്ധതിയുമായി ടോഡി ബോര്‍ഡ്..! സൗകര്യങ്ങൾ ഇങ്ങനെ:

സംസ്ഥാനത്ത് ഫൈവ് സ്റ്റാർ കള്ളുഷാപ്പുകൾ വരുന്നു; വമ്പൻ പദ്ധതിയുമായി ടോഡി ബോര്‍ഡ് സംസ്ഥാനത്ത്...

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി കൊച്ചി: എയര്‍ ഇന്ത്യ വിമാനം നേരത്തെ പുറപ്പെട്ടതിനെ...

മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍

മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ....

ഓട്ടോറിക്ഷയ്ക്കുളളിൽ വച്ച് വിദ്യാർഥിനിക്ക് പീഡനം: ഡ്രൈവർ അറസ്റ്റിൽ

ഓട്ടോറിക്ഷയ്ക്കുളളിൽ വച്ച് വിദ്യാർഥിനിക്ക് പീഡനം.: ഡ്രൈവർ അറസ്റ്റിൽ വിഴിഞ്ഞത്ത് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട...

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട്

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട് തിരുവനന്തപുരം:...

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹി: ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ...

Related Articles

Popular Categories

spot_imgspot_img