web analytics

ശോഭാ സുരേന്ദ്രൻ പറഞ്ഞ പോലീസിലെ “മോദി ഫാൻ” ആര്? ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങി

ശോഭാ സുരേന്ദ്രൻ പറഞ്ഞ പോലീസിലെ “മോദി ഫാൻ” ആര്? ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങി

തൃശ്ശൂർ: തൃശ്ശൂരിൽ ബി.ജെ.പി. നടത്തിയ പോലീസ് കമ്മീഷണർ ഓഫീസ് മാർച്ചിനിടെ, ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ നടത്തിയ പ്രസംഗം ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കി. “മാർച്ചിനെക്കുറിച്ച് വിവരങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒന്നാംതരം മോദി ഫാനായ പോലീസ് ഉദ്യോഗസ്ഥർ ഇവിടെയുണ്ട്” എന്ന പരാമർശത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാർച്ചിൽ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പ് ശോഭാ സുരേന്ദ്രനെ വിളിച്ച പോലീസ് ഉദ്യോഗസ്ഥൻ ആരാണെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

സുരേന്ദ്രൻ പ്രസംഗത്തിൽ, പോലീസ് ഉദ്യോഗസ്ഥരുടെ 60 ശതമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകരാണെന്നും, അവർ ബി.ജെ.പി. അനുഭാവികളാണെന്നും അവകാശപ്പെട്ടു. കൂടാതെ, “പിണറായി വിജയനെ കാണുമ്പോൾ അരിവാൾ പോലെ നട്ടെല്ല് വളയുന്ന പോലീസുകാരെക്കൊണ്ട് സല്യൂട്ട് അടിപ്പിക്കും” എന്നും പരാമർശിക്കുകയും ചെയ്തു.

അതേസമയം, സി.പി.ഐ.എം. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടന്ന മറ്റൊരു ബി.ജെ.പി. മാർച്ചിനിടെ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന് തലയ്ക്ക് പരിക്കേറ്റു. പോലീസിലെ ഒരു ഉദ്യോഗസ്ഥൻ മനഃപൂർവം ആക്രമിച്ചതാണെന്ന് ബി.ജെ.പി. ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ജേക്കബ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. രാഷ്ട്രീയ വിരോധം മൂലം തന്നെ കൊല്ലാനുള്ള ശ്രമമാണിതെന്നും, ലാത്തിയേറ്റ് തല വെട്ടിപ്പോയതിനാൽ മാത്രമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശമോ പ്രകോപനമോ ഇല്ലാതെ നടന്ന ഈ ആക്രമണം ക്രിമിനൽ കുറ്റമാണെന്നും പരാതിയിൽ വ്യക്തമാക്കി.

നന്ദകുമാറിൽ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് ശോഭാ സുരേന്ദ്രൻ; മാർക്സിസ്റ്റുപാർട്ടിയിലെ ഒരു പ്രമുഖനെ ബിജെപിലെത്തിക്കാൻ തന്നെ സമീപിച്ചെന്ന് ആരോപണം

ദല്ലാൾ ടി ജി നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം ശരിവെച്ച് ബിജെപി നേതാവും ആലപ്പുഴ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ. സ്വന്തം പേരിലുള്ള എട്ട് സെന്റ് വസ്തു വിൽപനയ്ക്ക് വേണ്ടിയാണ് പണം കൈപ്പറ്റിയത്. വസ്തു രജിസ്റ്റർ ചെയ്ത് വാങ്ങാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ടി ജി നന്ദകുമാർ ചെയ്തില്ലെന്നും ശോഭ പറഞ്ഞു. മാർക്സിസ്റ്റുപാർട്ടിയിലെ ഒരു പ്രമുഖനെ ബിജെപിയിലെത്തിക്കുന്നതിന്റെ കാര്യം ചർച്ച ചെയ്യുന്നതിനായി ടി.ജി.നന്ദകുമാർ തന്നെ കാണാൻ വന്നെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു

തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാർ ഇത് സമ്മതിച്ച് 10 ലക്ഷം പണമായി തരാമെന്നും പറഞ്ഞു. പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ഞാൻ പറഞ്ഞു. ഈ ഭൂമിയിടപാടിന്റെ അഡ്വാൻസായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താൻ അഡ്വാൻസ് തുക തിരികെ നൽകാത്തത്. എന്റെ ഭൂമി ആർക്കും ഇത് വരെ വിറ്റിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പത്തനംതിട്ട ബിജെപി സ്ഥാനാർഥി അനിൽ ആന്റണി, ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ടി.ജി. നന്ദകുമാറിന്റെ ആരോപണം. ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നൽകിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. തൃശൂരിൽ സ്ഥലം വാങ്ങാനാണ് ശോഭയ്ക്ക് പണം നൽകിയതെന്നും നന്ദകുമാർ പറഞ്ഞിരുന്നു.

English Summary:

BJP leader Shobha Surendran’s controversial remarks during Thrissur BJP march prompt Kerala Home Department to launch a police investigation.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

കുംഭമേള താരത്തിന്റെ വിവാഹം: എം.വി ഗോവിന്ദനും ശിവൻകുട്ടിക്കും ആശ്വാസം! പോക്സോ കോടതിയുടെ നിർണ്ണായക ഇടപെടൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ കുംഭമേള വൈറൽ താരത്തിന്റെ...

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; ‘മുഴമൂക്കൻ’ വില്ലനാകുന്നു

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; 'മുഴമൂക്കൻ' വില്ലനാകുന്നു തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ...

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു കോഴിക്കോട്:...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

Related Articles

Popular Categories

spot_imgspot_img