web analytics

അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു

അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും യുവ ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കിനെയാണ് അർജുൻ വിവാഹം കഴിക്കുന്നത്. വിവാഹനിശ്ചയം മുംബൈയിൽ വെച്ച് നടന്നു.

ഇരുപത്തഞ്ചുകാരനായ അർജുൻ 2021 മുതലാണ് ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ അംഗമായത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛനായ രവി ഘായി.

മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

എന്നാൽ വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ചടങ്ങ് പൂർത്തിയായതിനു ശേഷമാണ് ദേശീയ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തത്.

ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമാണ് അർജുൻ തെൻഡുൽക്കർ. 2020–21 സീസണിൽ മുംബൈയ്ക്കായി കളിച്ചാണ് കരിയർ ആരംഭിച്ചതെങ്കിലും, പിന്നീട് ഗോവൻ ടീം താരത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

മുംബൈ ജഴ്സിയിൽ ഹരിയാനയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിലായിരുന്നു അരങ്ങേറ്റം കുറിച്ചത്. അതിനു മുൻപ് ജൂനിയർ തലത്തിൽ മുംബൈയ്‌ക്കായി കളിച്ചിട്ടുണ്ട് .

ഇന്ത്യൻ അണ്ടർ 19 ടീമിലും കളിച്ചു. 2022–23 സീസണിലാണ് ഗോവയിലേക്ക് മാറിയത്. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് അരങ്ങേറ്റം ഗോവൻ ജഴ്സിയിലായിരുന്നു താരം നടത്തിയത്.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വിവാഹിതനാകുന്നു

ലിസ്ബൺ: പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു എന്ന് റിപ്പോർട്ട്. താരത്തിന്റെ ദീർഘകാല പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ് വിവാഹമോതിരത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

റൊണാൾഡോ വിവാഹ അഭ്യർത്ഥന നടത്തിയെന്നും താൻ അത് സ്വീകരിച്ചെന്നും ആണ് ജോർജിന ഇൻസ്റ്റയിൽ കുറിച്ചത്. വജ്രമോതിരം വിരലില്‍ അണിഞ്ഞുകൊണ്ടുള്ള ഫോട്ടോ പങ്കുവച്ചാണ് ജോർജിനയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്.

എന്നാൽ എവിടെ വെച്ചാകും വിവാഹമെന്നതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 9 വർഷമായി ഇരുവരും പ്രണയത്തിലാണ്.

40 വയസുള്ള റൊണാൾഡോയ്ക്ക് 31 വയസ്സുകാരിയായ ജോർജിനക്കും അഞ്ച് മക്കളാണ് ഉള്ളത്. 2010ല്‍ റൊണാള്‍ഡോയുടെ മുന്‍ബന്ധത്തിലുണ്ടായ പതിനഞ്ചുകാരനായ ക്രിസ്റ്റ്യാനൊ ജൂനിയര്‍ ആണ് ഏറ്റവും ആദ്യത്തെ മകൻ.

തുടർന്ന് 2017ല്‍ വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ച ഇവ മരിയ ഡോ സാന്‍റോസ്, മറ്റിയോ റൊണാള്‍ഡോ, 2017ല്‍ ജോര്‍ജീനയുമായുള്ള ബന്ധത്തില്‍ ജനിച്ച അലാന മാര്‍ട്ടീന, 2022ല്‍ ജനിച്ച ബെല്ല എസ്മെറാള്‍ഡ എന്നിവരാണ് ഇവരുടെ അഞ്ച് മക്കള്‍.

2022ല്‍ ബെല്ലയ്ക്കൊപ്പം ജനിച്ച എയ്ഞ്ചല്‍ പ്രസവത്തില്‍ തന്നെ മരിച്ചിരുന്നു. റൊണാള്‍ഡോയുടെ മുന്‍ ബന്ധത്തിലെ മകനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ അടക്കമുള്ളവരുടെ സംരക്ഷണവും ഏറ്റെടുത്തിരിക്കുന്നത് ജോര്‍ജിന തന്നെയാണ്.

അതേസമയം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ജൂനിയറിന്‍റെ അമ്മ ആരാണെന്ന കാര്യം റൊണാള്‍ഡോ ഇതുവരെ പരസ്യമാക്കിയിട്ടില്ല.

Summary: Cricket legend Sachin Tendulkar’s son and young cricketer, Arjun Tendulkar, is set to get married. He will be marrying Saniya Chandok, the younger daughter of prominent businessman Ravi Ghai. The engagement took place in Mumbai.

spot_imgspot_img
spot_imgspot_img

Latest news

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

Other news

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​ ​ഖേ​ൽ​ക്കർ​

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ഇടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെൺകുട്ടികളെ കടന്നുപിടിക്കും; കൊച്ചിയിൽ രണ്ടു യുവാക്കൾ പിടിയിൽ

ഇടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെൺകുട്ടികളെ കടന്നുപിടിക്കും; കൊച്ചിയിൽ രണ്ടു യുവാക്കൾ പിടിയിൽ ഇടവഴികളിലൂടെ...

സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു; സ്വീകരിച്ചത് തിരുവനന്തപുരം ബിജെപി ആസ്ഥാനത്തെത്തി

സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു തിരുവനന്തപുരം:...

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; പനിച്ച് വിറച്ച് കേരളം

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു;...

ഏലം പുനർകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം; അപേക്ഷിക്കേണ്ടത് ഇങ്ങനെ:

ഏലം പുനർകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം ലോക ബാങ്കിന്റെ...

Related Articles

Popular Categories

spot_imgspot_img