ആദി ഷാനും ശ്രുതി മണികണ്ഠനും പ്രധാന വേഷങ്ങളില്‍ എത്തുന്ന നീലരാവില്‍ എന്ന മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. ശ്രീരാഗ് കേശവ് സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം മണിക്കൂറുകള്‍ കൊണ്ട് വൈറലായി.
ഹരീഷ് മോഹന്‍ രചിച്ച് പ്രണവ്.സി. പി. സംഗീത സംവിധാനം നിര്‍വഹിച്ച് സിനോവ് രാജ് ആലപിച്ച ഇമ്പമാര്‍ന്ന ഈ പ്രണയ ഗാനം കംപ്ലീറ്റ് റൊമാന്റിക് എന്റെര്‍ടെയ്‌നര്‍ ആണ്. മീഡിയ 7 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ആല്‍ബത്തില്‍ ജിതിന്‍ കണ്ണന്‍, ഗായത്രി വേണുഗോപാല്‍, നന്ദന സജീഷ്, വത്സല, ശിവദാസന്‍, ശ്രീനാഥ് ഗോപിനാഥ്, അരുണ്‍ ഇ കരുണാകരന്‍, അര്‍ച്ചന, ജിതിന്‍ ലാല്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
ഹേമന്ത് നാരായണന്‍, ശ്രീരാഗ് കേശവ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ആല്‍ബത്തിന്റെ ക്യാമറമാന്‍ ഗൗതം ബാബുവാണ് . എഡിറ്റിംഗ് ശ്രീരാഗ് കേശവ്, ആര്‍ട്ട് ഡയറക്ടര്‍ ഹരിപ്രസാദ്. സി. പി.
ക്രിയേറ്റീവ് ഡയറക്ടര്‍ ഹേമന്ത് നാരായണന്‍, പി ആര്‍ ഓ സുനിത സുനില്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അമല്‍ കൃഷ്ണ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം ; ആനന്ദ് മഹീന്ദ്ര