web analytics

രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് യുവതികള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് അപകടമുണ്ടായത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്.

ഇവർ ബസ് കാത്തു നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. രാവിലെ 6.45 ഓടെയായിരുന്നു സംഭവം. പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്തു നിന്നിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ വിജയന്‍ എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. മരിച്ചവരിൽ സോണിയ നഴ്‌സാണ്. അപകടമുണ്ടായ ഉടന്‍ തന്നെ ഇവർ മരിച്ചിരുന്നു.

ആശുപത്രിയില്‍ വെച്ചാണ് ശ്രീക്കുട്ടിയ്ക്ക് ജീവൻ നഷ്ടമായത്. രണ്ടു യുവതികളെയും ഇടിച്ച ഡെലിവറി വാന്‍ പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു.

ഈ ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന്‍ നിന്നിരുന്നത്. ഡെലിവറി വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പാലായിലെ അപകടം; കാർ ഡ്രൈവർ പിടിയിൽ

കോട്ടയം: പാലായിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് രണ്ട് യുവതികൾക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ വാഹനം ഓടിച്ചയാളെ പാലാ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെറുവിള വീട്ടിൽ ചന്ദൂസിനെ (24) യാണ് അറസ്റ്റ് ചെയ്തത്.

യുവാവിനെതിരേ മനഃപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പതരയോടെ പാല മുണ്ടാങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്.

അമിതവേഗത്തിൽ വന്ന കാർ ഇരു സ്‌കൂട്ടറുകളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ അടുത്തുള്ള മതിലിൽ ഇടിച്ചാണ് കാർ നിന്നത്.

അപകടത്തിൽ പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

തൊടുപുഴ ഭാഗത്ത് നിന്നും പാലായിലേക്ക് പോകുകയായിരുന്നു ഇവർ. അപകടത്തിൽ ജോമോളുടെ മകൾ അന്നമോൾക്ക് (12)​ ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

പാലായിലെ സ്വകാര്യ ബിഎഡ് കോളേജിലെ നാല് വിദ്യാർത്ഥികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവർ ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്ക് വരികയായിരുന്നു ഇതിനിടെയാണ് അപകടമുണ്ടായത്.

Summary: Two young women, Sonia and Sreekutty from Panaveli, were killed after a pickup van lost control and hit them in Kottarakkara, Kollam.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ...

പതിനായിരം രൂപയുടെ കടം, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ!വടകര സ്വദേശി വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ‘ലോൺ ആപ്പ്’ മാഫിയ?

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ 25-കാരൻ വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ...

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

Related Articles

Popular Categories

spot_imgspot_img