web analytics

യു.പി.എസ്.സി പരീക്ഷയിക്കിടെ വയർലെസുമായി ആർ.പി.എഫ് ഇൻസ്പെക്ടർ അറസ്റ്റിൽ

യു.പി.എസ്.സി പരീക്ഷയിക്കിടെ വയർലെസുമായി ആർ.പി.എഫ് ഇൻസ്പെക്ടർ അറസ്റ്റിൽ

കൊച്ചി: യു.പി.എസ്.സിയുടെ സെൻട്രൽ ആംഡ് പൊലീസ് സർവീസ് പരീക്ഷയെഴുതാനെത്തിയ സി.ആ‌ർ.പി.എഫ് ഉദ്യോഗസ്ഥനെ ജാക്കറ്റിലൊളിപ്പിച്ച വയർലെസ് സെറ്റും ട്രാൻസ്മിറ്ററുമായി പരീക്ഷാഹാളിൽ നിന്ന് പിടികൂടി. സമീപമുള്ള ഹോട്ടൽ മുറിയിൽ മറ്റൊരു വയർലെസ് സെറ്റുമായി ഇയാളുടെ കൂട്ടുകാരിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.

ഛത്തീസ്ഗഡിൽ സി.ആർ.പി.എഫ് സബ് ഇൻസ്പെക്ടറായ ബീഹാർ സ്വദേശിയും സുഹൃത്തുക്കളുമാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച എറണാകുളം എസ്.ആർ.വി സ്കൂളിൽ സി.ആർ.പി.എഫ് അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേടിനുള്ള ശ്രമം നടന്നത്.

സ്കൂളിന്റെ പ്രധാനകവാടത്തിൽ സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ സംവിധാനം മറികടന്നാണ് ഇയാൾ ജാക്കറ്റും ഉപകരണങ്ങളുമായി പരീക്ഷ എഴുതാൻ സ്കൂൾ വളപ്പിലെത്തിയത്. പരീക്ഷയ്ക്കു മുമ്പുള്ള ദേഹപരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ ജാക്കറ്റ് സ്കൂൾ വളപ്പിൽ ഒളിപ്പിക്കുകയായിരുന്നു. ദേഹപരിശോധനയ്‌ക്കു ശേഷം ജാക്കറ്റ് ധരിച്ച് പരീക്ഷാഹാളിൽ കടന്നു.

ഇയാളുടെ ജാക്കറ്റിൽ ഒളിപ്പിച്ചിരുന്ന പഴയ ചോദ്യപേപ്പർ അബദ്ധത്തിൽ നിലത്ത് വീഴുന്നത് കണ്ട് ഇൻവിജിലേറ്റർക്ക് സംശയം തോന്നിയതോടെയാണ് കള്ളി പൊളിഞ്ഞത്. ഇൻവിജിലേറ്ററുടെ നി‌ർദ്ദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർ ദേഹപരിശോധന നടത്തിയപ്പോൾ വയർലെസും ട്രാൻസ്മിറ്ററും കണ്ടെടുക്കുകയായിരുന്നു.

തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് ആണ്ഇയാളെ കസ്റ്റഡിയിലെടുത്തത്. എസ്.ആർ.വി സ്കൂളിന് സമീപത്തെ ഹോട്ടലിലാണ് ഇയാളും സംഘവും താമസിരുന്നത്. തമിഴ്നാട് സ്വദേശിനിയെയും ബീഹാർ സ്വദേശിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നുപേരെയും റിമാൻഡ് ചെയ്തു.

English Summary :

A CRPF officer was caught with a hidden wireless set and transmitter inside the UPSC CAPF exam hall in New Delhi. Authorities seized the devices and launched an investigation.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ Shangumugham Beach: ബീച്ചിൽ...

സ്‌ട്രോങ്ങ് റൂമിൽ സിസിടിവി പണിമുടക്കി; അട്ടിമറി സംശയിച്ച് യുഡിഎഫ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സ്‌ട്രോങ്ങ് റൂമിൽ സിസിടിവി പണിമുടക്കി; അട്ടിമറി സംശയിച്ച് യുഡിഎഫ്, തെരഞ്ഞെടുപ്പ് കമ്മീഷന്...

ഇടുക്കിയിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

ഇടുക്കിയിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം Idukki: ഇടുക്കിയിലെ വെള്ളത്തൂവലിയിൽ സൈക്കിൾ ഇടിച്ച്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ ആദ്യ...

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത്...

Related Articles

Popular Categories

spot_imgspot_img