web analytics

മൊയ്‌ലാളി ജങ്ക ജഗ ജഗ…സിനിമയിൽ രമണന് കിട്ടിയത് മത്സ്യകന്യകനെ! ഇപ്പോൾ വലവീശുന്നവർക്ക് കിട്ടുന്നത്…

മൊയ്‌ലാളി ജങ്ക ജഗ ജഗ…സിനിമയിൽ രമണന് കിട്ടിയത് മത്സ്യകന്യകനെ! ഇപ്പോൾ വലവീശുന്നവർക്ക് കിട്ടുന്നത്….

മ​ട്ടാ​ഞ്ചേ​രി: അ​റ​ബി​ക്ക​ട​ലി​ൽ​ ​മു​ങ്ങി​യ​ ​ച​ര​ക്കു​ക​പ്പ​ലി​ലെ​ ​ക​ണ്ടെ​യ്ന​റു​ക​ളെ​പ്പ​റ്റി മത്സ്യത്തൊഴിലാളികൾക്ക്​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക.​ ട്രോ​ളി​ങ് നി​രോ​ധ​ന​ശേ​ഷം മീ​ൻ പി​ടി​ക്കാ​ൻ ക​ട​ലി​ൽ പോ​യ ബോ​ട്ടു​ക​ൾക്ക് ഇത്തരത്തിലുള്ള ക​ണ്ടെ​യ്ന​റു​ക​ൾ വി​ന​യാ​വു​കയാണ്. കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്​നറുകളിൽ13 എണ്ണത്തിൽ ചിലത്​ അപകടകരമായ വസ്തുക്കളാണെന്നാണ് റിപ്പോർട്ട്​.

ക​ണ്ടെ​യ്ന​റു​ക​ളും അ​തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ളും കി​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് മൂ​ലം വ​ല ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർബ​റി​ൽ നി​ന്ന് പോ​യ ട്രോ​ൾ നെ​റ്റ് ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾഅറിയിച്ചു. കപ്പലിന്റെ അവശിഷ്ടങ്ങളിൽ തട്ടി ബോട്ടുകളും മത്സ്യബന്ധന വലകളും മറ്റ് ഉപകരണങ്ങളും നശിക്കാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പ​റ​യുന്നു.

ആ​ഴ​ക്ക​ട​ലി​ൽ ദി​വ​സ​ങ്ങ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി മ​ട​ങ്ങു​ന്ന യാ​ന​ങ്ങ​ളാ​ണ് ട്രോ​ൾ നെ​റ്റ് ബോ​ട്ടു​ക​ൾ. കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർബ​റി​ൽ നി​ന്ന് പോ​യ 15ഓ​ളം ബോ​ട്ടു​ക​ൾക്ക്​ വ​ല, ബോ​ർഡ്, ക​പ്പി, വ​യ​ർ റോ​പ്പ് ഉ​ൾ​പ്പെ​ടെയുള്ളവ ന​ഷ്ട​പ്പെ​ട്ടു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഓ​രോ ബോ​ട്ടു​ക​ൾക്കു​മു​ണ്ടാ​യ​ത്. ഉ​ത്ത​ര മാ​താ, നി​സ്നി എ​ന്നീ ബോ​ട്ടു​ക​ൾക്ക് മൂ​ന്ന് ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ന​ഷ്ടം ഉ​ണ്ടാ​യെ​ന്ന്​ സ്രാ​ങ്കു​മാ​രാ​യ റൂ​ബ​ൻ, അ​ജ​യ് എ​ന്നി​വ​ർ മാധ്യമങ്ങളോട് പ​റ​ഞ്ഞു.

സാ​ധാ​ര​ണ ഗ​തി​യി​ൽ ട്രോ​ളി​ങ് നി​രോ​ധ​ന​ശേ​ഷം ക​ട​ലി​ൽ പോ​കു​ന്ന ട്രോ​ൾ നെ​റ്റ് ബോ​ട്ടു​ക​ൾക്ക് നി​റ​യെ മ​ത്സ്യം ല​ഭി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ക​ട​ലി​ൽ ക​ണ്ടെ​യ്ന​റു​ക​ളും, മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും കി​ട​ക്കു​ന്ന​തി​നാ​ൽ വ​ല വ​ലി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ട്രോ​ൾ നെ​റ്റ് ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ബി.​യു. ഫൈ​സ​ൽ വ്യക്തമാക്കി. സീ​സ​ൺ സ​മ​യ​ത്ത് പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത് ബോ​ട്ടു​ട​മ​ക​ൾക്കും തൊ​ഴി​ലാ​ളി​ക​ൾക്കും വ​ലി​യ തി​രി​ച്ച​ടി​യാ​യിരിക്കുകയാണ്.

പ്ര​ശ്ന​ത്തി​ൽ സ​ർക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ന​ഷ്ട രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ അ​സോ​സി​യേ​ഷ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ഫൈ​സ​ൽ അറിയിച്ചു. കേരളതീരത്തു നിന്ന് 13.5 നോട്ടിക്കൽ മൈൽ അകലെ മുങ്ങിത്താഴ്ന്ന എംഎസ്‌സി എൽസ- 3 കപ്പലിൽ നിന്ന് ഇതുവരെ വിവിധ ജില്ലകളിലായാണ് കണ്ടെയ്‌നറുകൾ എത്തിയത്. ഇതിൽ ചിലതു കരയ്ക്ക് അടിഞ്ഞിരുന്നു. മറ്റുള്ളവയാകട്ടെ കടലിൽ താഴ്ന്ന നിലയിലുമാണ്.

കപ്പലപകടത്തിന്റെ വിശദാംശങ്ങളും പരിണതഫലങ്ങളും എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് ഹൈക്കോടതി; ‘വിശദശാംശങ്ങൾ പുറത്തുവിടണം’

ലൈബീരിയൻ കപ്പൽ കേരള തീരത്ത് മുങ്ങിയതിന്റെ വിശദാംശങ്ങളും പരിണതഫലങ്ങളും എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദശാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന വിവരം സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ച വിശദാംശങ്ങൾ കോടതിയെ അ‌റിയിക്കണം.

13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അ‌പകടകരമായ വസ്തുക്കളും ഉണ്ടായിരുന്നു. ഇതുകൂടാതെ കപ്പലിലെ ഇന്ധനം ക ടലിൽ പടരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.

കപ്പലിൽനിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളിൽ അ‌ടിഞ്ഞിരുന്നു. ഇതിൽ പഞ്ഞിയും തേയിലയും ഉൾപ്പെടെയുള്ള വസ്തുക്കളായിരുന്നു ഉണ്ടായിരുന്നത്.

പൂർണമായും തകർന്ന ചില കണ്ടെയ്നറുകൾ ഒഴിഞ്ഞ നിലയിലായിരുന്നു. ആകെ 643 കണ്ടെയ്നറുകളാണ് ആലപ്പുഴയ്ക്ക് സമീപം മുങ്ങിയ എം.എസ്.സി. എൽസ 3 എന്ന കാർഗോ ഷിപ്പിൽ ഉണ്ടായിരുന്നത്.

ENGLISH SUMMARY:

Fishermen in Kerala express serious concern over floating containers from the sunken cargo ship in the Arabian Sea. Of the 643 containers, 13 reportedly contain hazardous materials, posing a threat to fishing activities.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

വാളയാറിൽ വൻ വഴിത്തിരിവ്: ആൾക്കൂട്ടക്കൊലപാതകത്തിൽ ഒടുവിൽ ഗുരുതര വകുപ്പുകൾ; ഡിജിപിയുടെ നിർണ്ണായക നീക്കം

പാലക്കാട്:പാലക്കാട് വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ തല്ലിക്കൊന്ന സംഭവത്തിൽ ഒടുവിൽ...

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ കോട്ടയം: ക്രിസ്തുമസ്...

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ആലപ്പുഴ,...

Related Articles

Popular Categories

spot_imgspot_img