web analytics

10 വയസ്സുകാരനെ വിമാനത്താവളത്തിൽ ‘ഉപേക്ഷിച്ച്’ യാത്ര തുടർന്നു യുവതിയും ഭർത്താവും

മഡ്രിഡ്‌: പാസ്പോർട്ടിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് സ്വന്തം മകനെ വിമാനത്താവളത്തിൽ തനിച്ചാക്കി മാതാപിതാക്കൾ യാത്ര തുടർന്നു എന്ന സംഭവം ആണിപ്പോൾ വൈറലാകുന്നത്.

പത്ത് വയസ്സുള്ള കുട്ടിയെ യാത്രയിൽ നിന്ന് ഒഴിവാക്കേണ്ടി വന്നത് അവന്റെ പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതിനാൽതന്നെ യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ചായിരുന്നു മാതാപിതാക്കളുടെ തീരുമാനം. സ്പെയിനിലെ വിമാനത്താവളത്തിൽ ആണ് സംഭവം.

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത…!

ഈ വിവരം പുറത്ത് വന്നത് എയർ ഓപ്പറേഷൻസ് കോഓർഡിനേറ്ററായ ലിലിയൻ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ്.

കുട്ടിയെ തനിച്ചായി വിട്ടുവെച്ചിട്ടും നിർവികാരതയോടെ യാത്ര തുടരുന്ന മാതാപിതാക്കളുടെ നീക്കത്തെ കുറിച്ച് ലിലിയൻ വീഡിയോയിൽ കർശനമായി ചോദ്യം ചെയ്യുകയായിരുന്നു.

വിമാനത്താവളത്തിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ പൊലീസ് സുരക്ഷിതമായി പിടികൂടി. അവധിക്കാലം ആഘോഷിക്കാൻ പോകുകയാണ് എന്നും, മാതാപിതാക്കൾ വിമാനത്തിലുണ്ടെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.

തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സഞ്ചരിച്ചിരുന്ന വിമാനത്തിലെ പൈലറ്റുമായി വിമാനത്താവള അധികൃതർ ബന്ധപ്പെടുകയും ചെയ്തു.

കുട്ടിയുടെ ഇളയ സഹോദരനോടൊപ്പം യാത്ര ചെയ്തിരുന്ന മാതാപിതാക്കളെ പിന്നീട് പൊലീസ് കണ്ടെത്തി. പിന്നീട് ഇവരെ സ്റ്റേഷനിൽ എത്തിച്ച ഉദ്യോഗസ്ഥർ കുട്ടിയെ തിരികെ കൈമാറുകയും ചെയ്തു. ഒരു ബന്ധുവിനെ കുട്ടിയെ എടുക്കാനായി വിളിച്ചിരുന്നുവെന്നു മാതാപിതാക്കൾ പിന്നീട് വ്യക്തമാക്കി.

ക്ളൂചെസ്ക അഗ്നിപർവതത്തിൽ വൻ സ്ഫോടനം

മോസ്കോ: റഷ്യയിലെ ഏറ്റവും ഉയരമുള്ള സജീവ അഗ്നിപർവതം ക്ളൂചെസ്കയിൽ സ്ഫോടനത്തോടെ ലാവ പ്രവാഹം തുടങ്ങി.

സൂനാമിത്തിരകളിൽ നിന്നു രക്ഷനേടാൻ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്ന ജാഗ്രതാ മുന്നറിയിപ്പ് ജപ്പാൻ, യുഎസ് കാലാവസ്ഥാ വകുപ്പുകൾ പിൻവലിച്ചു.

ഇതിനിടെ റഷ്യയുടെ കിഴക്കൻ മേഖലയായ കംചത്ക ഉപദ്വീപിനു സമീപം പസിഫിക് സമുദ്രത്തിൽ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിന്റെ തുടർച്ചയായി ഇന്നലെ 90 ൽ ഏറെ തുടർചലനങ്ങൾ രേഖപ്പെടുത്തി. 4 മുതൽ 6.7 വരെ തീവ്രതയുള്ള യ്തിടർ ചലങ്ങളാണ് ഉണ്ടായത്.

സിവിറോ–കുറിൽസ്ക് തുറമുഖത്തിനാണ് സൂനാമിയിൽ ഏറ്റവും നാശമുണ്ടായത്. തീരത്തുനിന്ന് 400 മീറ്റർ വരെ ഉള്ളിലേക്ക് കടൽത്തിരകൾ കയറി. എന്നാൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.

ഓസ്ട്രേലിയൻ പാർലമെന്റിൽ താരമായി കോഴിക്കോട് സ്വദേശി…!

ക്യാൻബറ: ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ സഹായിച്ചവരെ പാർലമെന്റിൽ പ്രത്യേകമായി ആദരിച്ചപ്പോൾ, ലിബറൽ പാർട്ടി നേതാവും ട്വീഡ് ഹെഡ്‌സ് എംപിയുമായ ലിയാൻ റിബെല്ലോയുടെ വേദിയിൽ ശ്രദ്ധനേടിയത് മലയാളിയായ ജോൺസൺ ജോസഫ് ആയിരുന്നു.

ഗോൾഡ് കോസ്റ്റിലെ സാമൂഹിക പ്രവർത്തകനായ ജോൺസൺ ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് സൂസൻ ലേ ഉൾപ്പെടെ വിവിധ ദേശീയ നേതാക്കൾ പ്രശംസിച്ചു.

കോഴിക്കോട്ടെ മൈക്കാവിൽ കർഷക കുടുംബത്തിൽ ജനിച്ച ജോൺസൺ, എംജി സർവകലാശാലയിൽ യൂണിയൻ ചെയർമാനായും കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്.

പാർലമെന്റിൽ നിന്നുള്ള അംഗീകാരം തന്റെ വ്യക്തിജീവിതത്തിലെ വലിയ നേട്ടമാണ് എന്നും, ലിയാൻ റിബെല്ലോയുടെ ആദ്യ പ്രസംഗം തനിക്കെല്ലാം ഏറെ സമ്പർക്കം പുലർത്തുന്നതായിരുന്നെന്നും ജോൺസൺ പറഞ്ഞു.

പിതാവ് ഉലഹന്നാനും അമ്മ സൂസനും നൽകിയ ആത്മീയ പിന്തുണയും, ഭാര്യ ഷിജയുടെ വിശ്വാസവും, മക്കളായ ലിയോണൽ, ലെവെന്റ്, ലിൻഡൽ എന്നിവരുടെ സ്നേഹവും ഈ ജീവിതവിജയത്തിൽ നിർണായകമായിരുന്നെന്ന് ജോൺസൺ ജോസഫ് കൂട്ടിച്ചേർത്തു.

ഗൾഫ് രാജ്യങ്ങളിലെയും അയർലൻഡിലെയും ജോലിക്കുശേഷം 2011ൽ ഓസ്‌ട്രേലിയയിലെത്തിയ ജോൺസൺ ഇപ്പോൾ ഗോൾഡ് കോസ്റ്റിൽ സ്ഥിരതാമസക്കാരനാണ്. നഴ്സായ ജോൺസൺ സമൂഹസേവനത്തിലുമുള്ള പങ്കാളിത്തം കൊണ്ടും ശ്രദ്ധേയനാണ്.





spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ കൽപ്പറ്റ:...

ശബരിമലയിൽ നടന്നത് വൻ കൊള്ള! പ്രതികളെ രക്ഷിക്കാൻ പിണറായി സർക്കാർ ഒത്തുകളിക്കുന്നു; കേന്ദ്ര ഏജൻസി വരണമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ പിടിച്ചുലയ്ക്കുന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി...

Related Articles

Popular Categories

spot_imgspot_img