web analytics

നൈസാർ വിജയകരമായി വിക്ഷേപിച്ചു

നൈസാർ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയും അമേരിക്കയും ചേർന്ന് നടത്തിയ ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാർ (NISAR) വിജയകരമായി വിക്ഷേപിച്ചു. ഭൗമനിരീക്ഷണ രംഗത്ത് ഒരു പുതിയ അധ്യായത്തിന് തുടക്കമായാണ് ഈ ദൗത്യത്തെ കണക്കാക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഇസ്രോയുടെ അഭിമാനമായ ജിഎസ്എൽവി-എഫ്16 റോക്കറ്റിലാണ് നൈസാർ സാറ്റലൈറ്റ് പറന്നുയർന്നത്.

2,400 കിലോഗ്രാം ഭാരമുള്ള നൈസാർ ഭൂമിയിൽ നിന്ന് 747 കിലോമീറ്റർ ഉയരത്തിലാണ് ഇത് ഭ്രമണം ചെയ്യുക. 13,000 കോടിയിലേറെ ചെലവിൽ നിർമിച്ച ഈ ഉപഗ്രഹം ലോകത്തിലെ ആദ്യ ഇരട്ട റഡാർ സാങ്കേതിക വിദ്യ (S-Band – ISRO, L-Band – NASA) ഉൾക്കൊള്ളുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ്. കാലാവസ്ഥ നിരീക്ഷണം, പ്രകൃതി ദുരന്ത മുന്നറിയിപ്പ്, കാർഷിക പുരോഗതി, പരിസ്ഥിതി പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നൈസാർ നിർണായക പങ്കുവഹിക്കും.

‘NASA-ISRO Synthetic Aperture Radar Satellite’ എന്നതാണ് നൈസാർ എന്ന പേരിന്റെ പൂർണ്ണരൂപം. ഇതുവരെ ഇസ്രോ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയ ഉപഗ്രഹമാണിത്. ഉപഗ്രഹത്തിന്റെ ചെലവ് നാസയും ഇസ്രോയും പങ്കുവച്ചു.

പകൽ-രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിവിശദമായി ചിത്രീകരിക്കാൻ കഴിയുന്ന ശേഷിയാണ് നൈസാറിന്റെ പ്രധാന സവിശേഷത. ഉരുൾപൊട്ടലുകൾ, മണ്ണിടിച്ചിലുകൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, ഭൂകമ്പങ്ങൾ, കടലിലെ വ്യതിയാനങ്ങൾ, പുഴകളുടെ ഒഴുക്ക്, തീരശോഷണം, മണ്ണൊലിപ്പ് എന്നിവയെല്ലാം നൈസാറിന്റെ റഡാറിൽ പതിക്കും.

ഇതിനു പുറമെ കാട്ടുതീ, ഹിമാനികളുടെ ചലനം, മഞ്ഞുപാളികളിലെ മാറ്റം, കാർഷികഭൂമിയിലെ ഈർപ്പ്, വിളകളുടെ വളർച്ച, വനങ്ങളുടെ പച്ചപ്പ് എന്നിവയും നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് നൈസാറിനുള്ളത്. ഓരോ 12 ദിവസത്തിലൊരിക്കൽ ഭൂമിയുടെ മുഴുവൻ ഉപരിതലവും ഇത് സ്‌കാൻ ചെയ്യും.

നൈസാർ ശേഖരിക്കുന്ന വിവരങ്ങൾ പൊതു ജനങ്ങൾക്കും ഗവേഷകർക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ഇസ്രോയും നാസയും അറിയിച്ചു.

എറിസ് കുതിച്ചുയര്‍ന്ന് 14 സെക്കന്‍ഡുകള്‍ക്കകം നിലംപൊത്തി

ബോവന്‍: സ്വകാര്യ ഓസ്‌ട്രേലിയന്‍ ബഹിരാകാശ വിക്ഷേപണ കമ്പനിയായ ഗില്‍മോര്‍ സ്പേസിന്‍റെ ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റായ എറിസ് കുതിച്ചുയര്‍ന്ന് 14 സെക്കന്‍ഡുകള്‍ക്ക് ശേഷം നിയന്ത്രണം നഷ്‌മായി നിലംപതിച്ചു.

23 മീറ്റർ നീളവും 30 ടൺ ഭാരവുമുള്ള എറിസ് ഓസ്‌ട്രേലിയയിൽ തദ്ദേശീയമായി നിർമ്മിക്കപ്പെട്ട ആദ്യ ഓർബിറ്റൽ റോക്കറ്റ് ആണ്. ലോഞ്ച് പാഡിൽ നിന്ന് ഉയർന്നുയർന്നതിന് പിന്നാലെ റോക്കറ്റ് ഒരുവശത്തേക്ക് ചരിഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് തീപിടിച്ച് പുകയും മറ്റും ഉയരുകയായിരുന്നു.

ആദ്യ പരീക്ഷണ പറക്കൽ പരാജയപ്പെട്ടുവെങ്കിലും, ഓസ്‌ട്രേലിയയുടെ ആദ്യ ഓർബിറ്റൽ റോക്കറ്റിന്റെ ചരിത്രപരമായ തുടക്കമെന്ന നിലയിൽ ഗിൽമോർ സ്പേസ് അതിനെ കണക്കാക്കുന്നു. രണ്ടാം ശ്രമത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

മോശം കാലാവസ്ഥയെ തുടർന്ന് പലതവണ മാറ്റിവെച്ചിരുന്ന എറിസ്-1ന്റെ പരീക്ഷണ വിക്ഷേപണത്തിൽ, എഞ്ചിൻ പ്രവർത്തിച്ചത് 23 സെക്കൻഡ് മാത്രമാണ്. ലിഫ്റ്റ് ഓഫ് കഴിഞ്ഞ് 14 സെക്കൻഡിനുള്ളിൽ തന്നെ റോക്കറ്റ് നിലംപതിച്ചതായി ഗിൽമോർ സ്പേസ് അധികൃതർ വ്യക്തമാക്കി.

ദൗത്യം ലക്ഷ്യം കണ്ടില്ല; പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം

ചെന്നൈ: ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവും വഹിച്ചുള്ള പിഎസ്എൽവി സി-61 യുടെ വിക്ഷേപണം പരാജയപ്പെട്ടു. ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.

ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി-61 കുതിച്ചുയർന്നെങ്കിലും ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന്‌ ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. വിക്ഷേപണശേഷമുള്ള മൂന്നാംഘട്ടത്തിലാണ് പ്രശ്നങ്ങൾ നേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎസ്ആര്‍ഒയുടെ 101-ാമത്തെ വിക്ഷേപണമായിരുന്നു ഇത്. വിക്ഷേപണം നടന്ന് 18 മിനിറ്റിനുള്ളിൽ പിഎസ്എൽവി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ കണക്കുക്കൂട്ടൽ. 22 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ശനിയാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്.

ഏതു കാലാവസ്ഥയാണെങ്കിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാൻ ഉപയോഗിച്ചിരുന്നത്.

1,710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-09 വിജയകരമായി ഭ്രമണപഥത്തിലെത്തിയിരുന്നെങ്കില്‍ ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകുമായിരുന്നു.

English Summary :

ISRO and NASA successfully launched NISAR, the world’s first dual-radar earth observation satellite, from Sriharikota. The ₹13,000 crore mission will aid in disaster management, climate monitoring, agriculture, and environmental studies

nisar-satellite-launch-india-us-earth-observation

NISAR, ISRO, NASA, satellite launch, Sriharikota, GSLV-F16, earth observation, disaster management, climate change, agriculture

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

‘സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത കുറവ്’; ചർച്ച പരാജയപ്പെട്ടാൽ വീണ്ടും യുദ്ധമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത...

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

Related Articles

Popular Categories

spot_imgspot_img