ബസിൽ വിദ്യാർഥി ബോധരഹിതനായി: VIDEO

ബസിൽ വിദ്യാർഥി ബോധരഹിതനായി

മാളയിൽ കുഴഞ്ഞുവീണ് ബോധരഹിതനായ വിദ്യാർഥിയെയും കൊണ്ട് ആശുപത്രിയിലേക്ക് ബസ് ഓടിച്ചുകയറ്റി ജീവനക്കാർ. ചൊവ്വാഴ്ച രാവിലെ 9 നാണ് സംഭവം.

ഇരിങ്ങാലക്കുടയിൽ നിന്ന് മാളയിലേക്ക് വരികയായിരുന്ന മിഷാൽ ബസിൽ വെച്ച് മാള പള്ളി എത്തിയപ്പോഴാണ് സ്നേഹഗിരി സ്‌കൂളിലെ വിദ്യാർഥി ആദിത്യൻ കുഴഞ്ഞുവീണത്.

അഷ്ടമിച്ചിറയിൽ നിന്ന് ബസിൽ കയറിയ ആദിത്യൻ കുഴഞ്ഞുവീഴുന്നത് കണ്ട് മറ്റു യാത്രക്കാർ കണ്ടക്ടർ എം.വി. വിപിനെ അറിയിക്കുകയായിരുന്നു.

ബസിന്റെ മുൻഭാഗത്തുനിന്ന് വേഗത്തിൽ എത്തിയ വിപിൻ ഉടനെതന്നെ ആദിത്യന്റെ മുഖത്ത് വെള്ളം തെളിച്ചു. എന്നിട്ടും ബോധരഹിതനായി കിടക്കുകയായിരുന്നു കുട്ടി.

ഡ്രൈവർ ഇ.എൻ. വിനോദിനോട് ബസ് ആശുപത്രിയിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മാള കെഎസ്ആർടിസി റോഡ് വഴി മാള ഗുരുധർമം മിഷൻ ആശുപത്രിയിലേക്ക് ബസ് ഓടിച്ചുകയറ്റുകയായിരുന്നു.

ഇൻഫോപാർക്കിലെ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ

കൊച്ചി: കൊച്ചി ഇൻഫോപാർക്കിലെ വനിതാ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ വച്ചതായി കണ്ടെത്തി. പാർക്ക് സെന്റർ കെട്ടിടത്തിലെ ശുചിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്.

സംഭവത്തിൽ പാർക്ക് സെന്റർ ഡെപ്യൂട്ടി മാനേജർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ആരാണ് ക്യാമറ വച്ചതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

വനിതാ ശുചിമുറിയിൽ ഒളിക്യാമറ

ബെംഗളൂരു: വനിതാ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ഇൻഫോസിസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി കാമ്പസിലെ ശുചിമുറിയിലാണ് ഒളിക്യാമറ വെച്ച് സഹപ്രവർത്തകയുടെ വീഡിയോ ചിത്രീകരിച്ചത്.

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള സീനിയർ അസോസിയേറ്റ് കൺസൾട്ടന്റായ സ്വപ്നിൽ നാഗേഷ് മാലിയെയാണ്(30) അറസ്റ്റ് ചെയ്തത്. രാവിലെ യുവതി വാഷ്റൂം ഉപയോഗിക്കുന്നതിനിടെയാണ് സംഭവം.

ഈ സമയത്താണ് തൊട്ടടുത്ത ടോയ്‌ലറ്റിൽ നിന്നും മൊബൈൽ ഫോണിൽ തന്നെ ചിത്രീകരിക്കുന്ന പ്രതിയെ കണ്ടത്. ഇതോടെ നിലവിളിച്ച് പുറത്തേക്ക് ഓടിയ യുവതി സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എച്ച്ആർ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ ഫോൺ പരിശോധിച്ച എച്ച്ആർ ഉദ്യോഗസ്ഥർ ഇരയുടെ വീഡിയോയും മറ്റൊരു ജീവനക്കാരിയുടെ രഹസ്യമായി റെക്കോർഡു ചെയ്ത വീഡിയോയും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പ്രതി ആവർത്തിച്ച് ക്ഷമാപണം നടത്തുകയും വീഡിയോകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡിലിറ്റ് ചെയ്യുന്നതിന് മുമ്പ് എച്ച്ആർ ജീവനക്കാർ് തെളിവായി ഒരു സ്‌ക്രീൻഷോട്ട് എടുത്തു വെച്ചിരുന്നു.

തുടർന്നാണ് യുവതി ഇലക്ട്രോണിക് സിറ്റി പൊലീസിനെ സമീപിച്ചത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലേയും വകുപ്പുകൾ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ഇൻഫോസിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിക്യാമറ ! പിന്നിൽ….

പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ. തെലങ്കാനയിൽ ആണ് സംഭവം. സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കിസ്തറെഡ്ഡിപേട്ടിലെ ഹോസ്റ്റലിലാണ് ക്യാമറകൾ കണ്ടെത്തിയത്.

ഹോസ്റ്റലിലെ താമസക്കാരായ കുട്ടികളാണ് ഫോൺ ചാർജറുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന നിലയിൽ ക്യാമറകൾ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഹോസ്റ്റൽ വാർഡൻ മഹേശ്വറാണ് ഇതിന് ഉത്തരവാദിയെന്നാണ് കുട്ടികൾ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

ക്യാമറകൾ പോലീസ് പിടിച്ചെടുത്തു. ഫോറൻസിക് സംഘങ്ങൾ രേഖപ്പെടുത്തിയ ഡാറ്റ പരിശോധിച്ചു വരികയാണ്.

Summary:
A student named Adithyan from Snehagiri School collapsed and became unconscious while traveling in the Mishal bus from Irinjalakuda to Mala. The incident occurred around 9 AM on Tuesday near Mala Church. In a swift response, the bus staff drove the bus directly to the hospital with the unconscious student.



spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു കുടുംബത്തോടൊപ്പം...

പുത്തൻതോപ്പ് കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘ വിദ്യാർഥികളിൽ രണ്ടുപേരെ കാണാതായി

പുത്തൻതോപ്പ് കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘ വിദ്യാർഥികളിൽ രണ്ടുപേരെ കാണാതായി തിരുവനന്തപുരം പുത്തൻതോപ്പ്...

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന്...

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്‌ക...

തീറ്റ മത്സരം

കട്ടപ്പന: കട്ടപ്പന: ഓണാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച തീറ്റ മത്സരം കണ്ടുനിന്നവർക്കും ആവേശ...

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ രാഹുൽ...

Related Articles

Popular Categories

spot_imgspot_img