web analytics

ബസില്‍ നഗ്‌നത പ്രദര്‍ശനം; യുവാവ് പിടിയില്‍

ബസില്‍ നഗ്‌നത പ്രദര്‍ശനം; യുവാവ് പിടിയില്‍

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. മൈലക്കാട് സ്വദേശി സുനില്‍ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായത്.

ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം നടന്നത്.

പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെ പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

ഇയാളുടെ പ്രവര്‍ത്തികള്‍ യുവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്

ഓടുന്ന ബസിൽ യുവതിക്ക് നേരേ നഗ്നതാപ്രദർശനം

കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് നേരെ യാത്രക്കാരൻ നഗ്നതാപ്രദർശനം നടത്തിയത്. ഇതിന്റെ വീഡിയോ അടക്കം യുവതി ചിത്രീകരിച്ചിരുന്നു. മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആർടിസി ബസിലാണ് സംഭവമുണ്ടായത്. നഗ്നതാപ്രദർശനം നടത്തിയയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാരന്റെ ലൈംഗിക വൈകൃതം യുവതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10.45-ഓടെയായിരുന്നു സംഭവമെന്ന് ദുരനുഭവം നേരിട്ട യുവതി പറഞ്ഞു. ബസിൽ പൊതുവെ ആളുകുറയുന്നു. യാത്ര തുടങ്ങി കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചത്.

സംഭവം കണ്ടതോടെ പാനിക്കായി. തുടർന്നാണ് മൊബൈലിൽ ദൃശ്യം പകർത്തിയതെന്നും യുവതി പറഞ്ഞു. മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആർടിസി ബസിലാണ് സംഭവമുണ്ടായത്. നഗ്നതാപ്രദർശനം നടത്തിയയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നുമാണ് വിവരം.

കുട്ടികളുടെ മുന്നിൽ നഗ്നതാപ്രദർശനവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരം; ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ മുന്നിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നതാപ്രദർശനം നടത്തുന്നതും പോക്‌സോകുറ്റമാണെന്ന് ഹൈക്കോടതി. ഇത്തരം കാര്യങ്ങൾ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. അമ്മയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യംചെയ്ത പ്രായപൂർത്തിയാകാത്ത മകനെ പ്രതികൾ മർദിച്ച കേസിലാണ് കോടതിയുടെ ഉത്തരവ്.

കുട്ടിയെ മർദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് കേസ് പരിഗണിച്ചത്. കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോക്‌സോ വകുപ്പിലെ സെക്ഷൻ 11 പ്രകാരം കുറ്റകരമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതിനു തുല്യമാണിത്. കുട്ടി കാണണമെന്ന ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരും. ഇത്തരം കേസുകളിലെ പ്രതി പോക്‌സോ വകുപ്പു പ്രകാരം വിചാരണ നേരിടണമെന്നും ഹൈക്കോടതി പറഞ്ഞു.

English Summary :

A 43-year-old man, Sunil Kumar from Mayilakkad, Kollam, has been arrested by Kollam City Police for allegedly exposing himself to a woman passenger inside a KSRTC bus. The incident has sparked outrage among passengers.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

ആലുവ കൂട്ടക്കൊലയും മമ്മൂട്ടിയുടെ ആ മാസ് പടവും! 25 വർഷങ്ങൾക്ക് ശേഷം വിനയൻ വെളിപ്പെടുത്തുന്നു; ‘രാക്ഷസ രാജാവ്’ ഉണ്ടായത് ഇങ്ങനെ

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധ്യായമാണ് ആലുവ കൂട്ടക്കൊലക്കേസ്. ഒരു...

ഡാമിൽ സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ 17 കാരൻ മുങ്ങിമരിച്ചു

പാലക്കാട്: വിനോദയാത്രയുടെ ആവേശം കണ്ണീർക്കടലായി മാറി. പാലക്കാട് മംഗലം ഡാം ആലിങ്കൽ...

ഇതുപോലെ ഗതികെട്ട കള്ളൻ വേറെയുണ്ടാവുമോ…? മോഷ്ടിച്ച 15 പവൻ സ്വർണത്തിൽ 10 പവനും മറന്നുവച്ച് മോഷ്ടാവ് !

മോഷ്ടിച്ച 15 പവൻ സ്വർണത്തിൽ 10 പവനും മറന്നുവച്ച് മോഷ്ടാവ് തിരുവനന്തപുരം:...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

ശബരിമലയിൽ കടുത്ത നിയന്ത്രണം! മകരവിളക്ക് ദർശനത്തിന് വൻ മാറ്റങ്ങൾ; ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്ത്

കൊച്ചി: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലും തീർഥാടന പാതകളിലും ഉണ്ടായേക്കാവുന്ന അമിതമായ തിരക്ക്...

Related Articles

Popular Categories

spot_imgspot_img