web analytics

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിച്ച് നടത്താനൊരുങ്ങി കേരളാ സർക്കാർ. ഹരിതച്ചട്ടം പാലിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ജില്ലാ ശുചിത്വമിഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

വാവുബലി സ്ഥലങ്ങളിൽ കുപ്പിവെളളം വില്പനയ്‌ക്കും ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗത്തിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

പ്ലാസ്റ്റിക്, ഫ്ളക്സ് ബാനറുകള്‍ക്കു പകരം തുണിയിലോ, പേപ്പറിലോ, വാഴയിലയിലോ, ഓലയിലോ പ്രകൃതിയ്‌ക്ക് ഇണങ്ങുന്ന രീതിയിലുളള ബാനറുകള്‍ വേണം ഉപയോഗിക്കേണ്ടത്.

മേഖലകളിൽ പ്ലാസ്റ്റിക് ബിന്നുകള്‍ക്ക് പകരം മുള, ഈറ, ചൂരല്‍, ഓല എന്നിവയില്‍ തീര്‍ത്ത ബിന്നുകള്‍ സ്ഥാപിക്കുക. കൂടാതെ ലഘുഭക്ഷണമായി അരിയില്‍ വേവിച്ചെടുക്കുന്ന അട, കൊഴുക്കട്ട തുടങ്ങിയ വിഭവങ്ങള്‍ ഇലകളില്‍ വേണം വിളമ്പേണ്ടതാണ്.

കൃത്രിമ ശീതള പാനീയങ്ങള്‍ക്ക് പകരം കരിക്കിന്‍ വെളളം, നാരങ്ങവെളളം, നീര തുടങ്ങിയവ കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങളില്‍ വിളമ്പുക. പ്ലാസ്റ്റിക് സ്‌ട്രോ ഒഴിവാക്കുക. കൂടാതെ കുപ്പിവെളളം വില്പന പൂര്‍ണ്ണമായും ഒഴിവാക്കുക.

കുടിവെളള കിയോസ്‌ക്കുകള്‍ പരമാവധി സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തുക. ഡിസ്പോസിബിള്‍ പാത്രങ്ങള്‍/ പേപ്പര്‍ കപ്പ് ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസ്സ് കിയോസ്‌ക്കുകളില്‍ വയ്‌ക്കുക എന്നും നിർദേശമുണ്ട്.

ആഹാരം വിളമ്പി നല്‍കുന്നതിന് പകരം ബുഫേ കൗണ്ടറുകള്‍ വഴി സ്റ്റീല്‍/സെറാമിക് പാത്രങ്ങളില്‍ ആഹാരം നല്‍കുക. ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് വേണം സൂക്ഷിക്കാൻ. ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുന്നതിനുളള സൗകര്യങ്ങള്‍ ഒരുക്കുക.

അജൈവ മാലിന്യങ്ങള്‍ വൃത്തിയാക്കി ഉണക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ, പാഴ് വസ്തു വ്യാപാരികള്‍ക്കോ കൈമാറണം.

പ്ലാസ്റ്റിക് പൂക്കള്‍, കൊടിതോരണങ്ങള്‍ എന്നിവയ്‌ക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുക എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങളിൽ പറയുന്നത്.

Summary: This year’s Karkidaka Vavubali will be conducted in full compliance with the green protocol, as announced by the Kerala government. The District Sanitation Mission has also issued necessary guidelines to ensure adherence to the green protocol.

spot_imgspot_img
spot_imgspot_img

Latest news

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

Other news

വയറ്റിൽ കത്രികയുമായി അഞ്ചു വർഷം; വണ്ടാനത്ത് സംഭവിച്ചത് വൻ വീഴ്ച! മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

ആലപ്പുഴ: കേരളത്തെ നടുക്കിയ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ വീഴ്ചയിൽ മനുഷ്യാവകാശ...

രണ്ടു കോടി കുടവയറൻമാരുമായി കേരളം ഒന്നാമത്; അമിതവണ്ണത്തിൽ രണ്ടാം സ്ഥാനം!

രണ്ടു കോടി കുടവയറൻമാരുമായി കേരളം ഒന്നാമത്; അമിതവണ്ണത്തിൽ രണ്ടാം സ്ഥാനം! കുടവയറുള്ളവരുടെ എണ്ണത്തിൽ...

അയർലൻഡിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ പ്രമുഖനായിരുന്ന വർഗീസ് അട്ടാശ്ശേരിൽ അന്തരിച്ചു

അയർലൻഡിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ പ്രമുഖനായിരുന്ന വർഗീസ് അട്ടാശ്ശേരിൽ അന്തരിച്ചു നോർത്തേൺ അയർലൻഡിലെ...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ആളൊഴിഞ്ഞ പുരയിടത്തിൽ മനുഷ്യാസ്ഥികളും തലയോട്ടികളും; ദുരൂഹത നീങ്ങി, മെഡിക്കൽ പഠനാവശ്യത്തിനുള്ളവയെന്ന് പോലീസ്

ആളൊഴിഞ്ഞ പുരയിടത്തിൽ മനുഷ്യാസ്ഥികളും തലയോട്ടികളും; ദുരൂഹത നീങ്ങി, മെഡിക്കൽ പഠനാവശ്യത്തിനുള്ളവയെന്ന് പോലീസ് കോവളം...

മരിച്ച അമ്മയെ വീട്ടിൽ ഒളിപ്പിച്ചു; ‘അമ്മയായി’ വേഷം കെട്ടി മകൻ തട്ടിയത് ലക്ഷങ്ങൾ !

'അമ്മയായി' വേഷം കെട്ടി മകൻ തട്ടിയത് ലക്ഷങ്ങൾ ! ഇറ്റലിയിലെ ബോർഗോ...

Related Articles

Popular Categories

spot_imgspot_img