അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം

വാഷിങ്ടണിൽ നിന്നും പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിന് ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്തു.

അഞ്ചു പേരടങ്ങുന്ന വിമാനത്താവള സുരക്ഷാ സംഘം അടിയന്തരമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കിയതോടെ ഒരു വലിയ ദുരന്തം ഒഴിവായി.

ബോയിങ് 767-400 മോഡലിലുള്ള ഡി.എൽ 446 എന്ന നമ്പറുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നായിരുന്നു വിമാനം പുറപ്പെട്ടത്.

വിമാനം പറക്കുന്നതിനിടെ ഇടത് വശത്തുള്ള എൻജിനിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റുകൾ അടിയന്തരമായി എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെട്ടു.

പസഫിക് സമുദ്രത്തിന് മുകളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് തന്നെ തിരിച്ചുവന്ന് വിമാനം സുരക്ഷിതമായി ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. എന്താണ് തീപിടിത്തത്തിന് കാരണം എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന് ഫെഡറൽ ഏവിയേഷൻ അതോറിറ്റി (FAA) അറിയിച്ചു.

ഡെൽറ്റ എയർലൈൻസ് ഇത്തരം അപകടങ്ങൾ നേരത്തെ അനുഭവപ്പെട്ടിട്ടുണ്ടെന്ന് കമ്പനിയും സ്ഥിരീകരിച്ചു. 2024 ഏപ്രിലിൽ ഒർലാൻഡോയിൽ നിന്ന് പുറപ്പെട്ട ഡെൽറ്റയുടെ ഫ്ലൈറ്റ് 1213, എയർബസിന്റെ A330 മോഡലിലുള്ള വിമാനത്തിലുമാണ് സമാനമായ രീതിയിൽ തീപിടിച്ചത്.

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം.ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു.

സൗത്ത്എൻഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ വൈകുന്നേരം നാല് മണിയോടെയാണ് ചെറുവിമാനം തകർന്നുവീണത്. അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന b200 വിമാനം 12 മീറ്റർ നീളമുള്ള ഒരു ചെറിയ വിമാനമാണ്.

നെതർലൻഡ്സിലെ ലെലിസറ്റഡിലേക്ക് പോകുകയായിരുന്നു വിമാനം. അപകടത്തെത്തുടർന്ന് സതെൻഡ് വിമാനത്താവളത്തിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു.

നൂറു കണക്കിന് അടി മുകളിൽ വച്ച് വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണു; വിമാനം തനിയെ പറന്നത് 10 മിനിറ്റ്….! തുണയായത് ആ രക്ഷകൻ:

നൂറു കണക്കിന് അടി മുകളിൽ വച്ച് വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണാൽ എന്താവും അവസ്ഥ..? വിമാനം തകരാൻ വരെ സാധ്യത ഉണ്ട് അല്ലെ..? എന്നാൽ അത്തരമൊരു സംഭവത്തിൽ നിന്നും വിമാനവും യാത്രികരും രക്ഷപെട്ട സംഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 17നു ആണ് സംഭവം നടന്നത്. 199 യാത്രക്കാരും 6 ജീവനക്കാരുമായി ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്നു സ്പെയിനിലെ സവിലിലേക്കു പറന്ന ലുഫ്താൻസ വിമാനത്തിലാണ് സംഭവം ഉണ്ടായത്.

യാത്രയ്ക്കിടെ പൈലറ്റ് ശുചിമുറിയിൽ പോയപ്പോൾ കോക്പിറ്റിലുള്ള സഹപൈലറ്റ് കുഴഞ്ഞുപോകുകയിരുന്നു.

അബോധാവസ്ഥയിലേക്ക് പോകാനൊരുങ്ങിയ സഹപൈലറ്റ് പരിഭ്രാന്തിയിൽ പല നിയന്ത്രണസംവിധാനങ്ങളും പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോപൈലറ്റ് മോഡിൽ ആയിരുന്നതിനാൽ വിമാനം സുഗമമായി യാത്ര തുടർന്നു.

ശുചിമുറിയിൽനിന്നു തിരിച്ചെത്തിയ പൈലറ്റ് പതിവുപോലെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സഹപൈലറ്റിന്റെ ‘അനുമതി’ കിട്ടിയില്ല. തുടർന്ന് പൈലറ്റ് വാതിൽ തുറക്കാനുള്ള എമർജൻസി കോഡ് ടൈപ്പ് ചെയ്യാനൊരുങ്ങി.

ഇതിനിടയിൽ സഹപൈലറ്റ് എങ്ങനെയോ വാതിൽ തുറന്നുകൊടുത്തു. നിയന്ത്രണം ഏറ്റെടുത്ത പൈലറ്റ് വിമാനം മഡ്രിഡിൽ അടിയന്തരമായി ഇറക്കി സഹപൈലറ്റിനെ ആശുപത്രിയിലാക്കി. ജർമൻ വാർത്താ ഏജൻസി ഡിപിഎ ആണ് വിവരം പുറത്തുവിട്ടത്.

Summary:
Shortly after takeoff, a Delta Airlines Boeing aircraft experienced an engine fire. The flight, which had departed from Los Angeles International Airport, was forced to make an emergency landing. The fire was noticed in one of the plane’s engines shortly after departure.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ അടക്കയാണേൽ മടിയിൽ വെക്കാം എന്ന പഴമൊഴിയെ തിരുത്തുന്നതാണ്...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം...

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത്...

Related Articles

Popular Categories

spot_imgspot_img