ഡ്രൈവിംഗ് ലൈസൻസ് പരിഷ്‌കരണം റദ്ദാക്കി
കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുമായി ബന്ധപ്പെട്ട ഗതാഗത കമ്മീഷണറുടെ നിർദ്ദേശങ്ങൾ ഹൈക്കോടതി റദ്ദാക്കി.
ഈ നിർദേശങ്ങൾക്കെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ സമർപ്പിച്ച ഹർജികളിലാണ് കോടതി ഇടപെട്ടത്.
ഡ്രൈവിംഗ് ടെസ്റ്റിനായി 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന കമ്മീഷണറുടെ നിർദേശം കോടതി നിരാകരിച്ചു.
പഴയ വാഹനങ്ങൾ സാങ്കേതികമായി അപ്രാപ്തമാണെന്ന വിവരണം യുക്തിസഹമല്ലെന്നും, ഇത് ഏകപക്ഷീയ നടപടിയാണെന്നുമാണ് ഹർജിക്കാരുടെ വാദം.
ഡ്രൈവിംഗ് പരിശീലന വാഹനങ്ങളിൽ ഡാഷ് ബോർഡ് കാമറ നിർബന്ധമാക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ ആവശ്യകത മോട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലുമില്ലെന്നും, ഇത് സ്കൂളുകൾക്ക് അധിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ഹർജിക്കാർ അവകാശപ്പെട്ടു.
ഡ്രൈവിംഗ് പരിശീലനം റെക്കോഡ് ചെയ്യണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചിരുന്നുവെങ്കിലും, ഇത് നിർബന്ധമാക്കാൻ നിയമപരമായ അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകൾ കംപ്യൂട്ടറൈസ് ചെയ്യണമെന്ന നിർദ്ദേശത്തെയും കോടതി ചോദ്യം ചെയ്തു. ഇത് ചില ഉദ്യോഗാർത്ഥികൾക്ക് അനാവശ്യമായി മുൻതൂക്കം നൽകും എന്നായിരുന്നു ഹർജിക്കാരുടെ വാദം.
ഡ്രൈവിംഗ് പരിശീലകർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും, ഇത് കേന്ദ്ര സർക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നുമാണ് ഹൈക്കോടതി അംഗീകരിച്ച പ്രധാന വാദം.
വിപഞ്ചിക കേസ്; ഹൈക്കോടതിയിൽ ഹർജി
കൊല്ലം: ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ കൊലപാതക സാധ്യത സംശയിച്ച് കുടുംബം.
ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഹൈക്കോടതിയിൽ ഹർജി നൽകി. വിപഞ്ചിക നേരിട്ടത് ക്രൂര പീഡനമാണ്. വലിയ ദുരൂഹതയും അസ്വാഭാവികതയുമുണ്ട്.
യുഎഇ അധികാരികളിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നില്ലെന്നും തെളിവുകൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കുഞ്ഞിന്റെ മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്നും വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഒന്നിച്ച് നാട്ടിൽ എത്തിക്കണമെന്നും അമ്മ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്.
വിപഞ്ചിക കേസ്; ക്രൈംബ്രാഞ്ചിന് കൈമാറും
കൊല്ലം: ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക മണിയൻ (32) ഷാർജയിൽ ആത്മഹത്യ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് റിപ്പോർട്ട്.
വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് നിതീഷിനെതിരെ കേസെടുത്തിരുന്നു.
കേസിൽ ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്.
ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉൾപ്പെടുത്തി വകുപ്പുകളിൽ പിന്നീട് മാറ്റം വരുത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് എസ്പിക്ക് സമർപ്പിക്കും.
വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തേ വ്യക്തമാക്കിയിരുന്നു.
അൽ നഹ്ദയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാനുള്ള നീക്കം ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന് മാറ്റിയിരുന്നു.
വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെ കോൺസുലേറ്റിൽ വിളിച്ചു വരുത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മൃതദേഹം തിരികെ മോർച്ചറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഷാർജ ഇൻഡസ്ട്രിയൽ ഏരിയ ആറിൽ വൈഭവിയുടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും മൃതദേഹം ശ്മശാനത്തിൽ എത്തുന്നതിനു തൊട്ടു മുമ്പാണ് മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്.
രണ്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിൽ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു വിപഞ്ചികയുടെ മാതാവ് ഷൈലജ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതിനെ തുടർന്നാണ് തിരക്കിട്ട ചർച്ചകളും ഉടനടി തീരുമാനങ്ങളുമുണ്ടായത്.
Summary:
Kochi: The Kerala High Court has quashed the directives issued by the Transport Commissioner related to the state’s driving license test procedures. The court intervened following petitions filed by driving school owners challenging these directives.