web analytics

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണ് ‌‌‌രണ്ട് നഴ്‌സിങ് വിദ്യാർത്ഥിനികൾക്ക് പരുക്ക്.

ബി.ആദിത്യ, പി.ടി.നയന എന്നിവർക്കാണ് പരിക്കേറ്റത്. ഒന്നാം വർഷ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിനികളാണ് ഇരുവരും.

ശക്തമായാ കാറ്റിലാണ് ജനൽ അടർന്നുവീണത്.മെഡിക്കൽ കോളേജിന്റെ ഓൾഡ് ബ്ലോക്കിൽ ഇന്നലെ വൈകിട്ട് 3.45നാണ് സംഭവം.

നഴ്‌സിങ്ങ് കോളേജ് താത്കാലികമായി പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടത്തിലാണ്.

ശക്തമായ കാറ്റിൽ ഇരുമ്പ് ജനൽ പാളി തകർന്നു വീഴുകയായിരുന്നു. ഇത് വിദ്യാർത്ഥിനികളുടെ മുകളിലേക്കാണ് ജനൽ പതിച്ചത്.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

സംഭവത്തിൽ മലപ്പുറം ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.

കെട്ടിടത്തിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആരോപണം.

2013-ലാണ് ജനറൽ ആശുപത്രി മെഡിക്കൽ കോളേജായത്. അപ്പോൾ മുതലുള്ള കെട്ടിടമാണിത്.

കോളജ് നിലവിൽ വരുന്നതിനു മുൻപ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു വേണ്ടി നിർമിച്ച കെട്ടിടമാണിത്.

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണ് അപകടം. 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് തകർന്നു വീണത്.

ഇടിഞ്ഞ് വീണ കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നതായാണ് വിവരം.

പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.

എന്നാൽ ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വാസവന്‍ അറിയിച്ചു.

മൂന്നുനില കെട്ടിടത്തിലെ ഓര്‍ത്തോപീഡിക് വാര്‍ഡിന്റെ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.

വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന വിവരം.

കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ ശുചിമുറിയടക്കമുള്ള ഭിത്തിയാണ് തകർന്നു വീണത്.

കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.

കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള രോഗികളെയടക്കം മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

English Summary :

Two nursing students were injured after a window of the Manjeri Medical College building fell shut.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

‘സ്ത്രീകൾക്ക് സൗജന്യ യാത്രയാണെങ്കിൽ പുരുഷന്മാർക്കും വേണം’; കെഎസ്ആർടിസി ഫ്രീ യാത്ര പ്രഖ്യാപനത്തിൽ രാഹുല്‍ ഈശ്വർ

‘സ്ത്രീകൾക്ക് സൗജന്യ യാത്രയാണെങ്കിൽ പുരുഷന്മാർക്കും വേണം’; കെഎസ്ആർടിസി ഫ്രീ യാത്ര പ്രഖ്യാപനത്തിൽ...

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’ തിരുവനന്തപുരം: ഇറാനും ഇസ്രയേൽ–അമേരിക്ക സഖ്യവും...

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവെച്ചു: വിമാനങ്ങൾ റദ്ദാക്കിയ വിവാദങ്ങൾക്ക് പിന്നാലെ അപ്രതീക്ഷിത പടിയിറക്കം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയെ ഞെട്ടിച്ചുകൊണ്ട് ഇൻഡിഗോ എയർലൈൻസ് സിഇഒ പീറ്റർ...

നാളെ എറണാകുളത്തേക്ക് യാത്ര പുറപ്പെടുന്നവർ ശ്രദ്ധിയ്ക്കുക; യാത്ര  ഇതുവഴി മാത്രം

നാളെ എറണാകുളത്തേക്ക് യാത്ര പുറപ്പെടുന്നവർ ശ്രദ്ധിയ്ക്കുക; യാത്ര  ഇതുവഴി മാത്രം കൊച്ചി: പ്രധാനമന്ത്രിയുടെ...

തലസ്ഥാനത്ത് പുത്തൻ അതിഥികൾ! ലിയോയ്ക്കും നൈലയ്ക്കും ജനിച്ച കുട്ടിക്കുറുമ്പന്മാർക്ക് പേരിട്ടു; വൈറലായി ‘സിംബയും സൂരിയും’

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയിലെ മൃഗശാലയിൽ ഇപ്പോൾ ഉത്സവലഹരിയാണ്. സന്ദർശകരുടെ കണ്മണികളായ...

Related Articles

Popular Categories

spot_imgspot_img