web analytics

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

അവകാശവാദവുമായി തൃശൂർ സ്വദേശി സുനിത

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സുനിത കത്ത് നൽകിയിട്ടുണ്ട്. കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ജയലളിതയെ കൊലപ്പെടുത്തിയതാണെന്നുമുള്ള ​ഗുരുതര ആരോപണവും യുവതി ഉന്നയിച്ചിട്ടുണ്ട്. കേസിൽ പ്രത്യേക അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.

ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും അന്വേഷണം വേണമെന്നുമാണ് സുനിതയുടെ ആവശ്യം. അമ്മയെ (ജയലളിത) കൊലപ്പെടുത്തിയത് നേരിൽ കണ്ടിരുന്നു. എന്നാൽ എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല.

താനൊരു സാധാരണ പെണ്ണാണെന്നും അമ്മയെ സംരക്ഷിച്ചവരാണ് അമ്മയെ കൊന്നതെന്നും സുനിത ആരോപിക്കുന്നു. ശശികലയാണ് തന്റെ അമ്മയെ കൊന്നത്.

പേടിയായതുകൊണ്ടാണ് ഇത്രയും കാലം വെളിപ്പെടുത്താതിരുന്നത്. ഡിഎൻഎ ടെസ്റ്റ് ചെയ്തതാണെന്നും സമൂഹത്തിന് മുന്നിൽ ജയലളിത വെളിപ്പെടുത്താനിരുന്നതാണെന്നുമാണ് സുനിത പറയുന്നത്.

ജയലളിതയെ പോയി കാണാറുണ്ടായിരുന്നുവെന്നും തന്നെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും യുവതി കത്തിൽ പറയുന്നു. ജയലളിതയുടെ സ്റ്റാഫ് വഴിയാണ് പണം തന്നിരുന്നത്. 2024 ഓഗസ്ത് വരെ പണം തന്നിരുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

2004ലായിരുന്നു തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് റജിസ്റ്റർ ചെയ്തത്. സുബ്രഹ്മണ്യം സ്വാമി നൽകിയ പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ 100 കോടി രൂപ പിഴയും 4 വർഷം തടവും ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു.

2014 സെപ്തംബർ 27നായിരുന്നു ജയലളിതയ്ക്കെതിരായ ശിക്ഷാ വിധി പുറപ്പെടുവിച്ചത്. എന്നാൽ 2015ൽ കർണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി.

800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, പട്ടു സാരികൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകൾ തുടങ്ങിയവയാണ് ജയലളിതയിൽ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്തത്.

66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ജയലളിതയ്‌ക്കെതിരെയുള്ള ആരോപണം.

ഇതാണ് ശരിയായ സമയം, ഒരു ആശങ്കയും വേണ്ട; രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ശശികല

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറി വി കെ ശശികല. തുടർച്ചയായ തെരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല വ്യക്തമാക്കി.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും അവർ പറഞ്ഞു.”ഇതാണ് ശരിയായ സമയം. ഒരു ആശങ്കയും വേണ്ട” ശശികല അണികളോട് പ്രതികരിച്ചു. “തീർച്ചയായും, തമിഴ്‌നാട്ടിലെ ജനങ്ങൾ ഞങ്ങളുടെ പക്ഷത്താണ്.

ഞാൻ വളരെ ശക്തയാണ്.എഐഎഡിഎംകെ അവസാനിച്ചുവെന്ന് കരുതാനാവില്ല, കാരണം ഞാൻ വീണ്ടും രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്” ശശികല കൂട്ടിച്ചേർത്തു.

കേഡർമാരുടെയും ജനങ്ങളുടെയും പിന്തുണയോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ‘അമ്മ’യുടെ ഭരണം കൊണ്ടുവരുമെന്നും അവർ വ്യക്തമാക്കി.

ജാതി രാഷ്ട്രീയം എഐഎഡിഎംകെയിൽ നുഴഞ്ഞുകയറിയെന്ന് ആരുടെയും പേരെടുത്ത് പറയാതെ ശശികല ആരോപിച്ചു. താൻ ഉടൻ തന്നെ സംസ്ഥാന വ്യാപക പര്യടനം ആരംഭിക്കുമെന്നും ചോദ്യങ്ങൾ ഉന്നയിക്കുമെന്നും ഡിഎംകെ സർക്കാർ ഉത്തരം നൽകണമെന്നും ശശികല പറഞ്ഞു.

പാർട്ടി സ്ഥാപകൻ എംജിആറും അന്തരിച്ച ജയലളിതയും വളർത്തിയ പാർട്ടിയിൽ ഇത്തരം ജാതി രാഷ്ട്രീയം കൊണ്ടുവരുന്നത് അവർക്കും പാർട്ടി പ്രവർത്തകർക്കും സഹിക്കില്ല എന്നും ശശികല പറഞ്ഞു.

English Summary:

A woman named Sunitha from Thrissur has approached the Supreme Court claiming to be the daughter of former Tamil Nadu Chief Ministers Jayalalithaa and M.G. Ramachandran (MGR). She has submitted a letter to the Chief Justice of India, and reports suggest that she has also written to the President, Prime Minister, and Home Minister regarding her claim.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്രകാലമായി; ക്ഷുഭിതനായി മുഖ്യമന്ത്രി

പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്രകാലമായി; ക്ഷുഭിതനായി മുഖ്യമന്ത്രി ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട...

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന്

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന് ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി പല...

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി...

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ...

ജയിലിൽ അക്രമം: ഉദ്യോഗസ്ഥനെ തടവുകാർ മർദിച്ചു

തൃശൂർ:വിയ്യൂർ അതിസുരക്ഷാ ജയിലിൽ വൻ അക്രമസംഭവം. ജയിലിലെ ഉദ്യോഗസ്ഥരെ തടവുകാർ മർദിച്ചതോടെ...

Related Articles

Popular Categories

spot_imgspot_img