web analytics

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

കൊച്ചി: ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റത് 1,31,244 പേർക്കെന്ന് ആരോഗ്യ വകുപ്പ്.

സംസ്ഥാന ബാലാവകാശ കമ്മിഷനിൽ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഉള്ളത്.

ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ പേവിഷബാധയേറ്റ് മരിച്ചത് സംബന്ധിച്ച പരാതിയിലാണ് വിശദീകരണം.

അഡ്വ. കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിൽ ബാലാവകാശ കമ്മിഷൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു.

ഇതേ തുടർന്നാണ് ആരോഗ്യ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്.2025 ജനുവരി മുതൽ മേയ് വരെ മരിച്ച 16 പേരിൽ അഞ്ചു പേർ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരാണ്.

2021 മുതൽ 2024 വരെ മരിച്ച 89 പേരിൽ 18 പേർ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നുവെന്നും ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടിലുണ്ട്.

തെരുവുനായയുടെ കടിയേറ്റ പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ 12കാരി, മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഏഴു വയസുകാരി,

കൊല്ലം പത്തനാപുരം സ്വദേശിയായ ആറു വയസുകാരി തുടങ്ങിയവരുടെ മരണം നാഡികളിലൂടെ വൈറസ് വേഗം ശരീരത്തിൽ കടന്നതിനാലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

വൈറസ് വേഗം ശരീരത്തിൽ പ്രവേശിച്ചതിനാൽ വാക്സിൻ ഫലപ്രദമായില്ല.

മൂന്ന് കുട്ടികളും ആദ്യ ഘട്ട ചികിത്സ തേടിയ സർക്കാർ ആശുപത്രികളിൽ ആവശ്യമായ പ്രതിരോധരോധ വാക്‌സിൻ ഇല്ലായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

2025 മേയ് വരെ 16 മരണം(വർഷം, കടിയേറ്റവർ, മരിച്ചവർ എന്ന കണക്കിൽ)
2014—-1,19,191—-10
2015—-1,21,693—-10
2016—-1,35,217—-05
2017—-1,35,749—-08
2018—-1,48,899—-09
2019—-1,61,055—-08
2020—-1,60,483—-05
2021—-2,21,379—-11
2022—-2,94,032—-27
2023—-3,06,427—-25
2024—-3,16,793—-2621, 20, 918:കടിയേറ്റവർ(2014-2025 ഏപ്രിൽവരെ)160:മൊത്തംമരണം

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ്

മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവിന് പേവിഷബാധ.

ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി ബ്രിജേഷ് സോളങ്കിയാണ് പേവിഷബാധയെ തുടർന്ന് മരിച്ചത്.

സംസ്ഥാന കബഡി ടീമിലെ അംഗമാണ് ഇരുപത്തിരണ്ടുകാരനായ ബ്രിജേഷ് സോളങ്കി.

ആരോ​ഗ്യനില അതീവ​ഗുരുതരമായതോടെ നോയിഡയിലെ ആശുപത്രിയിൽ നിന്നും മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവാവ് മരിച്ചത്.

രണ്ടുമാസം മുമ്പ് കാനയിൽ വീണ ഒരു നായക്കുട്ടിയെ ബ്രിജേഷ് സോളങ്കി രക്ഷിച്ചിരുന്നു.

ഈ സമയത്ത് നായക്കുട്ടിയുടെ കടിയേൽക്കുകയും ചെയ്തിരുന്നു. യുവാവ് അതത്ര കാര്യമായെടുത്തിരുന്നില്ല.

എന്നാൽ, രണ്ടുമാസത്തിന് ശേഷമാണ് സോളങ്കി പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.

ജൂൺ 26ന് പരിശീലനത്തിനിടെയാണ് സോളങ്കിക്ക് മരവിപ്പ് അനുഭവപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയിലേക്കും നില ഗുരുതരമായതോടെ നോയിഡയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

സോളങ്കി വെള്ളത്തോട് ഭയം കാണിക്കുകയും പേവിഷബാധയേറ്റ എല്ലാ ലക്ഷണങ്ങളും കാണിക്കാൻ തുടങ്ങിയെന്നും സഹോദരൻ പറഞ്ഞു.

ഖുർജയിലും അലിഗഢിലും ഡൽഹിയിലുമുള്ള ആശുപത്രികളിലെത്തിച്ചെങ്കിലും അവർ ചികിൽസ നിഷേധിക്കുകയായിരുന്നു.

നോയിഡയിലുള്ള ഡോക്ടർമാരാണ് പേവിഷബാധയേറ്റിരിക്കാം എന്ന് വ്യക്തമാക്കി.

ഒടുവിൽ മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അവൻ മരിച്ചതെന്നും സഹോദരൻ പറഞ്ഞു.

പട്ടിക്കുട്ടിയെ കാനയിൽ നിന്നുമെടുത്തപ്പോൾ ഏറ്റ കടി സോളങ്കി കാര്യമാക്കിയിരുന്നില്ലെന്ന് കബഡി കോച്ച് പ്രവീൺ കുമാർ പറഞ്ഞു.

‘ദിവസവും കബഡി കളിക്കുന്നതിൻറെ ഭാഗമായുണ്ടായ വേദനയെന്നാണ് അവൻ കരുതിയത്.

മുറിവും ചെറുതായതിനാൽ കാര്യമാക്കിയില്ല. അതിനാൽ തന്നെ വാക്സിൻ എടുത്തില്ല,’ കോച്ച് പറഞ്ഞു.

ബ്രിജേഷ് സോളങ്കിയുടെ മരണത്തിന് പിന്നാലെ അധികൃതർ ഗ്രാമത്തിലെത്തി. 29 ഗ്രാമീണരിൽ വാക്സിനെടുത്ത അധികൃതർ ബോധവൽക്കരണവും നടത്തി.

English Summary:
All five people who died in the last five months had received the vaccine. In the past four months alone, 1,31,244 people have been bitten by stray dogs

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

Related Articles

Popular Categories

spot_imgspot_img