web analytics

കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു

കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു

പാലക്കാട്: കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം. കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. മാരുതി 800 കാര്‍ ആണ് പൊട്ടിത്തെറിച്ചത്.

പാലക്കാട് അത്തിക്കോട് സ്വദേശി മാര്‍ട്ടീന്‍ മക്കളായ അലീന, ആല്‍ഫിന്‍, എന്‍മി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിലെ ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വീടിന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ കയറിയ കുട്ടികള്‍ കീ ഇട്ടു തിരിച്ചതോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വിവരം.

പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചത്.

ഗ്യാസ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂർ: ഗ്യാസ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിലാണ് ദാരുണ സംഭവം നടന്നത്.

വെള്ളാങ്ങല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

ജൂൺ എട്ടിന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.

ജയശ്രീയും ഭർത്താവ് രവീന്ദ്രനും ചേർപ്പിലുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഷോഷം കഴിഞ്ഞ് മടങ്ങിയെത്തി ലൈറ്റ് ഓൺ ചെയ്‌തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ രണ്ടും വീടിന് പുറത്താണ് സൂക്ഷിച്ചിരുന്നത്.

ഗ്യാസ് ലീക്കായി വീടിനകം മുഴുവൻ നിറഞ്ഞിരുന്നതായാണ് കരുതുന്നത്. അപകടത്തിൽ പൊള്ളലേറ്റ രവീന്ദ്രൻ ഇപ്പോഴും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം തകർന്നിട്ടുണ്ട്. എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞ് നിന്നുരുന്നതിനാൽ വീട് മുഴുവനും തീപടർന്ന് നാശനഷ്ടം. അപകടവിവരം അറിഞ്ഞ് ഇരിങ്ങാലക്കുട ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.

യാത്രക്കാരുടെ തലയിൽ കമ്പി വീണു

കൊല്ലം: ട്രെയിനിറങ്ങി നടന്നു പോകുന്ന യാത്രക്കാരുടെ തലയിൽ കമ്പി വീണ് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കൊല്ലം റെയിൽവേ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെയാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിന്നവരുടെ തലയിലേക്ക് കമ്പി വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 9.50ന് ചെന്നൈ മെയിലിൽ വന്ന യാത്രക്കാർ പുറത്തിറങ്ങി നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത് എന്നാണ് വിവരം. യാത്രക്കാരുടെ നിലവിളി കേട്ട പാർക്കിങ് ഏരിയയിലെ ഓട്ടോ ഡ്രൈവർമാരാണ് രക്ഷാപ്രവർത്തനത്തിന് ഓടി എത്തിയത്.

നീരാവിൽ മേലെ പുത്തൻവീട്ടിൽ സുധീഷ് (40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും മൈനാഗ പ്പള്ളി കടപ്പയിൽ എൽ വി എച്ച് എസ് അധ്യാപികയുമായ ആശാലത (52) എന്നിവർക്കാണ് പരിക്ക് പറ്റിയത്.

സുരക്ഷ മാനദണ്ഡം പാലിക്കാതെയുള്ള നിർമാണമാണ് അപകട കാരണമെന്നാണ് ഉയരുന്ന ആരോപണം. വല കെട്ടാതെ ആയിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്.

പരുക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മൂന്നു കമ്പികളാണ് താഴേക്കു പതിച്ചത്.

Summary: A Maruti 800 car exploded while starting, injuring four people including children in Palakkad’s Athicode. The injured include Martin and his children Aleena, Alfin, and Enmi. A gas leak is suspected to be the cause of the accident.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

Related Articles

Popular Categories

spot_imgspot_img