web analytics

യുവാവ് കയത്തില്‍ മുങ്ങിമരിച്ചു

യുവാവ് കയത്തില്‍ മുങ്ങി മരിച്ചു

കുളത്തൂപ്പുഴ ചോഴിയക്കോട് മില്‍പ്പാലത്തിന് സമീപം ദുരന്തം. ഭരതന്നൂർ സ്വദേശി നെല്ലിക്കുന്ന് ഹൗസിൽ മുഹമ്മദ് ഫൈസൽ (31) ആണ് മുങ്ങി മരിച്ചത്. കുടുംബസമേതം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഒഴുക്കില്‍പ്പെട്ട മക്കളെയും ബന്ധുവിനേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫൈസൽ കയത്തിൽ മുങ്ങി. ദൃക്‌സാക്ഷികളുടെ വിവരപ്രകാരം, ഫൈസൽ ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാൻ ചാടിയപ്പോൾ ആഴത്തിലേക്ക് മുങ്ങുകയായിരുന്നു.

 നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു

തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന് ഫൈസലിനെ ഉടൻ പുറത്തെത്തിച്ചു. പക്ഷേ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

ആലപ്പുഴ: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തലയിലാണ് സംഭവം. ചെന്നിത്തല നവോദയ സ്‌കുളിലെ ഹോസ്റ്റലിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആറാട്ടുപുഴ സ്വദേശി നേഹ. ബി ആണ് മരിച്ചത്.

ഹോസ്റ്റലിന്റെ ശുചിമുറിക്ക് സമീപം ആണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമികമായ സംശയം. അതേസമയം കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നതുമായി ബന്ധപ്പെട്ട് വ്യക്തത വന്നിട്ടില്ല.

ഹോസ്റ്റലില്‍ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ആണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്.

പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. നേരത്തെ റാഗിങ് പരാതികള്‍ സ്‌കൂളില്‍ ഉയര്‍ന്നിരുന്നു. അതാണോ മരണകാരണം എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ് നേഹ.

കോട്ടയത്ത് ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

കോട്ടയം: മിനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളായ ഐറിൻ ജിമ്മി (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. വീടിനു പുറകുവശത്തെ കടവിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു.

അപകടമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. എന്നാൽ സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

പ്ലാശനാൽ സെൻ്റ് ആൻ്റണിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ്ടു പഠനം പൂർത്തിയാക്കി പി ടി ഇ കോഴ്സ് ചെയ്യുകയായിരുന്നു ഐറിൻ. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.

നാല് കുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ്: വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് നാലുകുട്ടികള്‍ മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ ബെഡൗലി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്.

പ്രദേശത്തെ ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികളായ വൈഷ്ണവി (3), ഹുണര്‍ (5), കാന്‍ഹ(5), കേസരി(5) എന്നിവരാണ് മരിച്ചത്. ജൂലൈ എട്ടിന് വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടമുണ്ടായത്.

ചൊവ്വാഴ്ച വൈകുന്നേരം വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ നാലുകുട്ടികളെയും കാണാതാവുകയായിരുന്നു എന്നാണ് വിവരം. രാത്രി വൈകിയും കുട്ടികൾക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

തുടര്‍ന്ന് ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ പ്രദേശത്തെ വയലിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ നിന്ന് കണ്ടെത്തിയത്. മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി എസ്ആര്‍എന്‍ ആശുപത്രിയിലേക്കയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.പി. ഉപാധ്യായ അറിയിച്ചു.

Summary:
Faizal drowned in a river while attempting to rescue children and a relative who were caught in the current. According to eyewitnesses, Faizal jumped in to save them but was pulled into deeper water by the strong.



spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

ഉപ്പുതറയിൽ തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഒളിവിൽ പോയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ ഇടുക്കി...

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

കിവീസിനെതിരായ പരമ്പര തുടങ്ങുന്നതിനു തൊട്ടുമുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി; പപരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് പുറത്ത്

കിവീസിനെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി വഡോദര: ന്യൂസീലൻഡിനെതിരായ ഏകദിന...

ശബരിമല സ്വർണ്ണക്കൊള്ളയിൽ നടുക്കുന്ന നീക്കങ്ങൾ: തന്ത്രിയുടെ മഠത്തിൽ അർധരാത്രി വരെ നീണ്ട പോലീസ് റെയ്ഡ്;

ആലപ്പുഴ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം...

Related Articles

Popular Categories

spot_imgspot_img