web analytics

വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു

വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു

രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്

ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ മേഖലയില്‍ ഒരു വയലിൽ തകര്‍ന്നു വീണത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.

മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാണാതായ 22 വയസുകാരന്റെ മൃതദേഹം പുഴയിൽ

കാണാതായ 22 വയസുകാരന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. കാസർകോട് കസബ കടപ്പുറം സ്വദേശി ആദിത്യന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഹാർബർ ഗേറ്റിന് സമീപം പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മാത്രമല്ല ആദിത്യന്റെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടമായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളും അടയാളങ്ങളുമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

ഹരിപ്പാട്: അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ആലപ്പുഴ ചിങ്ങോലി പന്ത്രണ്ടാം വാർഡ് 71-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രിയാണ് സമൂഹവിരുദ്ധരുടെ ആക്രമണം നടന്നത്. അങ്കണവാടിയുടെ മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ കുറേ തല്ലിയുടച്ചു സമീപത്തെ പറമ്പിലിട്ട നിലയിലാണ്. ബാക്കിയുളളവ എടുത്തുകൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.

കൂടാതെ, ചെടിച്ചട്ടിയിലെ മണ്ണ് വാരി വരാന്തയിലും വിതറിയിട്ടിരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് അധികൃതർ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകി.

അടുത്ത കാലത്തായി പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം വർധിച്ചു വരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

തിരുപ്പതി ദേവസ്ഥാനം ഓഫിസർക്ക് സസ്‌പെൻഷൻ

ഹൈദരാബാദ്: ക്രിസ്ത്യൻ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്ന ആരോപണത്തെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ എ രാജശേഖർ ബാബുവിനെ സസ്പെൻഡ് ചെയ്തു.

തിരുപ്പതി ജില്ലയിലെ പുത്തൂരിലെ ജന്മനാടായ രാജശേഖർ ബാബു എല്ലാ ഞായറാഴ്ചയും പ്രാദേശിക പള്ളിയിലെ പ്രാർത്ഥനകളിൽ പതിവായി പങ്കെടുക്കുന്നുണ്ടെന്ന് ടിടിഡി കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.

“ടിടിഡിയുടെ പെരുമാറ്റച്ചട്ടം പാലിക്കാത്തതിനാലും ഒരു ഹിന്ദു മത സംഘടനയെ പ്രതിനിധീകരിക്കുന്ന ജീവനക്കാരനെന്ന നിലയിൽ നിരുത്തരവാദപരമായി പെരുമാറിയതിനാലും ഇത് ടിടിഡി മാനദണ്ഡങ്ങളുടെ ലംഘനമാണ്.

കാലടി പാലത്തിൻ്റെ പണികൾ ദ്രുതഗതിയിൽ

” ടിടിഡിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “ടിടിഡി വിജിലൻസ് വകുപ്പ് സമർപ്പിച്ച റിപ്പോർട്ടും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം, സ്ഥാപിത നിയമങ്ങൾക്കനുസൃതമായി അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടി ആരംഭിക്കുകയും ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുമലയുടെ കാര്യങ്ങൾ ടിടിഡിയാണ് കൈകാര്യം ചെയ്യുന്നത്.

തിരുപ്പതി ദേവസ്വത്തെ പ്രതിനിധീകരിക്കുന്ന ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ നേരിട്ടുള്ള ലംഘനമാണെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ എന്ന് ദേവസ്വം വ്യക്തമാക്കുന്നു.

രാജശേഖർ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. രാജശേഖർ ബാബു എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്‌തുവെന്ന് ആരോപണം ഉയർന്നിരുന്നു.

രാജശേഖർ ബാബു തന്റെ ജന്മനാടായ തിരുപ്പതി ജില്ലയിലെ പുത്തൂരിൽ എല്ലാ ഞായറാഴ്ച‌യും പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് ടിടിഡിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തിരുപ്പതി ജില്ലയിലെ വെങ്കിടേശ്വര ക്ഷേത്ര ഭരണസമിതി പ്രസ്താവനയിൽ പറയുന്നുണ്ട്.

ഒരു ജീവനക്കാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ രാജശേഖർ പരാജയപ്പെട്ടുവെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും ടിടിഡി വ്യക്തമാക്കി.

നേരത്തെ സമാനമായ കാരണങ്ങളാൽ അധ്യാപകർ, സാങ്കേതിക ഉദ്യോഗസ്ഥർ, നഴ്‌സുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 18 ജീവനക്കാരെ ടിടിഡി സ്ഥലം മാറ്റിയിരുന്നു.

ഈ പെരുമാറ്റം ടിടിഡി മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും റ്റിറ്റിഡി പ്രസ്‌താവിച്ചു.

ആരോപണങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോർട്ടും മറ്റ് തെളിവുകളും ടിടിഡി വിജിലൻസ് വകുപ്പിന് സമർപ്പിച്ചെന്നും ഇതിനെ തുടർന്നാണ് രാജശേഖർ ബാബുവിനെതിരെ വകുപ്പുതല നടപടി ആരംഭിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

ഹിന്ദു വിഭാഗത്തിൻ്റേതല്ലാത്ത മത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ വ്യാപകമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ടിടിഡിയുടെ തീരുമാനം.



spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

കലാലോകത്തോട് താത്കാലിക വിട; രമേഷ് പിഷാരടി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ, പാലക്കാടിന്റെ പ്രിയ എംഎൽഎ

കലാലോകത്തോട് താത്കാലിക വിട; രമേഷ് പിഷാരടി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ പാലക്കാട് നിയമസഭാ...

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ, പോലീസ് അന്വേഷണം ആരംഭിച്ചു

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ കോട്ടയം നഗരത്തിൽ...

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക് രക്ഷകരായി മോഹനനും ബാബുവും

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക്...

കൂടൽമാണിക്യത്തിൽ വീണ്ടും ആനയിടഞ്ഞു; ഉത്സവത്തിനിടെ ഇത് മൂന്നാം സംഭവം; ഭീതിയോടെ നാട്ടുകാർ

കൂടൽമാണിക്യത്തിൽ വീണ്ടും ആനയിടഞ്ഞു; ഉത്സവത്തിനിടെ ഇത് മൂന്നാം സംഭവം; ഭീതിയോടെ നാട്ടുകാർ തൃശൂർ: ഇരിങ്ങാലക്കുട...

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക്; പിണറായി വിജയൻ സഭയെ നയിക്കുമോ? സോഷ്യൽ മീഡിയയിലെ ‘നെയിം ചേഞ്ച്’ നൽകുന്ന സൂചനകൾ

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക്; പിണറായി വിജയൻ സഭയെ നയിക്കുമോ? സോഷ്യൽ മീഡിയയിലെ...

Related Articles

Popular Categories

spot_imgspot_img