web analytics

കൊച്ചിൻ റിഫൈനറിയിൽ തീപിടുത്തം

കൊച്ചിൻ റിഫൈനറിയിൽ തീപിടുത്തം

കൊച്ചി: എറണാകുളത്ത് വൻ തീപിടുത്തം. കൊച്ചി അമ്പലമുകള്‍ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തം ഉണ്ടായത്.

കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽ നിന്ന് തീ പടർന്നെന്നാണ് കരുതുന്നത്. പ്രദേശമാകെ പുക പടർന്നിരിക്കുകയാണ്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു.

അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.

കൊച്ചിയിൽ കത്തിയമർന്ന കപ്പൽ ആഫ്രിക്കയിലേക്ക്!

കൊച്ചി: കഴിഞ്ഞമാസം 9നാണ് കേരളാ തീരത്തിന് സമീപം വച്ച് സിംഗപ്പൂർ കപ്പലായ വാൻഹായ് 503ന് തീ പിടിച്ചത്.

തീ അണക്കാനുള്ള ശ്രമങ്ങൾ ഉടനടി തുടങ്ങിയിരുന്നു. അഡ്വാന്റിസ് വിർഗോ ടഗ്ഗിൻ്റെ സഹായത്തോടെയാണ് തീയണക്കാനുള്ള തീവ്ര ശ്രമങ്ങൾ നടന്നത്.

ഇതിനകം തീ അണയ്ക്കാൻ മാത്രം 12,000 ലിറ്ററോളം രാസമിശ്രിതം ഉപയോഗിച്ചു. പക്ഷെ ഇന്നലെ കപ്പലിൽ നിന്നും വീണ്ടും തീ ഉയരുകയായിരുന്നു.

അതോടെ കപ്പലിനെ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് വലിച്ചുകൊണ്ടുപോകാനുള്ള നീക്കം താത്കാലികമായി നിർത്തിവച്ചു.

ആഫ്രിക്കൻ രാജ്യങ്ങളിലെ ഏതെങ്കിലും ഒരു തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്നതിനെക്കുറിച്ചാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ഇപ്പോൾ ആലോചിക്കുന്നത്.

കപ്പലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്‌തുക്കളുണ്ടെന്നായിരുന്നു പുറത്തു വന്ന വിവരം.

വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്‌തുക്കളും കണ്ടെയ്നറുകളിലുണ്ട്.

എന്നാൽ കണ്ടെയിനറുകളിൽ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന കാര്യം കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

കപ്പലിലെ 243 കണ്ടെയ്‌നറുകളിൽ വെളിപ്പെടുത്താത്ത ചില വസ്തുക്കൾ ഉള്ളതായാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ കണ്ടെത്തൽ.

രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുന്നത് ഇതു മൂലമാണെന്നാണ് വിദ​ഗ്ദരുടെ നിഗമനം.

ഇത്തരം വസ്‌തുക്കൾ വന്നത്‌ കപ്പൽക്കമ്പനിയുടെ അറിവോടെയല്ലെന്നാണ്‌ സൂചന.

വാൻ ഹായ് കപ്പൽ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു.

ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയായ 200 നോട്ടിക്കൽ മൈലിന് 3.5 നോട്ടിക്കൽ മൈൽ തെക്കാണ് ഇപ്പോൾ കപ്പലിൻറെ സ്ഥാനം.

അതേസമയം എംഎസ്സി എല്‍സ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.

മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിക്കെതിരെ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ടില്‍ എംഎസ്സിയുടെ കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

എംഎസ്സിയുടെ അകിറ്റെറ്റ-2 അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

പരിസ്ഥിതി – സമുദ്രോത്പന്ന നഷ്ടം ഉന്നയിച്ച് സർക്കാർ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം എ അബ്ദുല്‍ ഹക്കിം അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

കപ്പല്‍ അപകടത്തിലൂടെ സംസ്ഥാനത്തിന് പരിസ്ഥിതി-ജൈവ ആവാസ വ്യവസ്ഥയില്‍ കനത്ത നാശനഷ്ടമുണ്ടായിയെന്നാണ് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാർ ചൂണ്ടിക്കാട്ടുന്നത്.

Summary: A major fire broke out at Hindustan Organic Chemicals in Ambalamugal, Kochi, Ernakulam. Emergency services have been deployed to control the blaze, and investigations are underway to determine the cause of the incident.

spot_imgspot_img
spot_imgspot_img

Latest news

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

Other news

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടത്തോടെയും...

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

‘സ്വകാര്യ ആവശ്യങ്ങൾ സ്വകാര്യമായി നിർവഹിക്കുക, ഇവിടെ ചെയ്‌താൽ ചോദ്യം ചെയ്യപ്പെടും’; കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ്

കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ് തൃശൂർ ∙ കമിതാക്കൾക്ക് വിചിത്രവും...

ഗുരുവായൂരിൽ വിവാഹ തിരക്ക്; ജനുവരി 25-ന് 245 കല്യാണങ്ങൾ, പ്രത്യേക ക്രമീകരണങ്ങൾ

ഗുരുവായൂരിൽ വിവാഹ തിരക്ക്; ജനുവരി 25-ന് 245 കല്യാണങ്ങൾ, പ്രത്യേക ക്രമീകരണങ്ങൾ തൃശൂർ:...

Related Articles

Popular Categories

spot_imgspot_img