web analytics

ഓസ്‌ട്രേലിയയിലുമുണ്ടൊരു കൂടത്തായി ജോളി

ഓസ്‌ട്രേലിയയിലുമുണ്ടൊരു കൂടത്തായി ജോളി

കൂടത്തായിയിലെ ജോളിയുടെ മാതൃകയിൽ ഭർത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല നടത്താൻ ശ്രമിച്ച സ്ത്രീ കുറ്റക്കാരിയെന്ന് ഓസ്‌ട്രേലിയൻ കോടതി.

ഓൺലൈനിൽ ഓഡർ ചെയ്ത് വരുത്തിയ വിഷക്കൂൺ ഉപയോഗിച്ച് കറിയുണ്ടാക്കി വിളമ്പിയാണ് ഭർത്താവിന്റെ ബന്ധുക്കളെ കൊലപ്പെടുത്താൻ എറിൻ പാറ്റേഴ്സൺ എന്ന ഓസ്‌ട്രേലിയക്കാരി ശ്രമിച്ചത്. മൂന്നുപേരാണ് വിഷ കൂണായ ഡെത്ത് ക്യാപ് കൂൺ കറി കഴിച്ച് മരിച്ചത്.

ബന്ധുക്കളെ ക്ഷണിച്ച് വരുത്തിയ ശേഷം വിരുന്ന് നൽകുകയായിരുന്നു. എറിന്റെ ഭർത്താവായ സൈമണിന്റെ മാതാപിതാക്കളായ ഡോൺ, ഗെയിൽ പാറ്റേഴ്സൺ, ഗെയിലിന്റെ സഹോദരി ഹീതർ വിൽക്കിൻസൺ എന്നിവരാണ് മരിച്ചത്.

ഹീതറിന്റെ ഭർത്താവ് ഇയാൻ വിൽക്കിൻസണും വിഷ ബാധയേറ്റിരുന്നു. എന്നാൽ നീണ്ട ചികിത്സക്ക് ഒടുവിൽ രക്ഷപ്പെടുക ആയിരുന്നു.

2023 ജൂലൈ 29നാണ് സംഭവം. ഏറെ നാളുകളായി എറിനും സൈമണും അകന്ന് കഴിയുകയായിരുന്നു. തന്റെ ഗർഭാശ കാൻസറിനെപറ്റി ചർച്ച ചെയ്യാൻ എന്ന് പറഞ്ഞാണ് ഭർത്താവിനേയും കുടുംബത്തേയും ക്ഷണിച്ചത്.

എന്നാൽ സൈമണ് വിരുന്നിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മാത്രമാണ് സൈമൺ രക്ഷപ്പെട്ടത്.

അബദ്ധത്തിലാണ് വിഷക്കൂൺ ഭക്ഷണത്തിൽ വീണത് എന്നാണ് എറിൻ കോടതിയിൽ വാദിച്ചത്. എന്നാൽ ആസൂത്രണം ചെയ്ത് വിഷക്കൂൺ ചേർത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. എറിന്റെ ശിക്ഷ പിന്നീട് വിധിക്കും.

മാരകമായ ഫംഗസുകൾ അടങ്ങിയതാണ് ഡെത്ത് ക്യാപ് കൂണുകൾ. മധുരവും സുഗന്ധവുമുള്ള ഇവ കരളിനെയും വൃക്കകളെയും നശിപ്പിക്കുകയാണ് ചെയ്യുന്നത്.

കൂടത്തായി ജോളി വിവാഹമോചിതയായി

കൊച്ചി: രാജ്യന്തരതലത്തിൽ കുപ്രസിദ്ധി നേടിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി.

ആദ്യ ഭർത്താവ് റോയിയെ കൊലപ്പെടുത്തിയതിന് ശേഷം ജോളി പൊന്നാമറ്റം ഷാജു സക്കറിയാസിനെ വിവാഹം ചെയ്തിരുന്നു.

ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കുടുംബകോടതി തീർപ്പാക്കിയത്.

കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ ജോളി ഇനിയും ആക്രമണത്തിന് മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും

അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.

2021-ൽ ആണ് ഷാജു ഹർജിയുമായി കുടുംബ കോടതിയെ സമീപിച്ചത്. എന്നാൽ എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാൽ ഒടുവിൽ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു.

തന്റെ ആദ്യ ഭാര്യ സിലിയെയും മകൾ ആൽഫൈനെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും

ക്രൂരമായ കൊലപാതകങ്ങൾ നടത്തിയ വ്യക്തിക്കൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹർജിയിൽ വിശദമാക്കിയിരുന്നു.

2002ൽ ആയിരുന്നു ജോളി ആദ്യ കൊലപാതകം നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയത്. ജോളിയുടെ ഭർതൃപിതാവ് റിട്ട വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ

കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട അദ്ധ്യാപിക അന്നമ്മ തോമസ്, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്,

അന്നമ്മയുടെ സഹോദരൻ എം എം മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സക്കറിയാസിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

English Summary:

Not just in Koodathayi—Australia has its own “Jolly”! An Australian court has found Erin Patterson guilty of attempting to poison and kill her husband’s family using a toxic mushroom curry. The case drew parallels with the infamous Koodathayi serial murder case in Kerala.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img