web analytics

റോയിട്ടേഴ്‌സ് എക്‌സ് അക്കൗണ്ട് നിശ്ചലം

റോയിട്ടേഴ്‌സ് എക്‌സ് അക്കൗണ്ട് നിശ്ചലം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം തടഞ്ഞതായി പരാതി.

റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന്റെ പ്രവര്‍ത്തനമാണ് നിലവിൽ നിലച്ചത്.

സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് അക്കൗണ്ട് തടഞ്ഞത് എന്നാണ് ഉയരുന്ന ആക്ഷേപം.

എന്നാല്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കുന്നു.

പ്രശ്‌ന പരിഹരിക്കാന്‍ എക്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

ഇന്ത്യ – പാക് സംഘര്‍ഷം തുടങ്ങിയ മെയ് മാസത്തില്‍ നിരവധി വിദേശ വെബ് സൈറ്റുകളുടേത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഈ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ഇപ്പോഴും തടസപ്പെട്ടിട്ടില്ല.

വാര്‍ത്താ ഏജന്‍സിയുടെ രണ്ട് ഔദ്യോഗിക എക്സ് അക്കൗണ്ടുകളും

റോയിട്ടേഴ്സ് വേള്‍ഡ് ഹാന്‍ഡിലുകളുമാണ് നിലവിൽ ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലാതായത്.

എന്നാല്‍ റോയിട്ടേഴ്സ് ടെക് ന്യൂസ്, റോയിട്ടേഴ്സ് ഫാക്റ്റ് ചെക്ക്, റോയിട്ടേഴ്സ് ഏഷ്യ,

റോയിട്ടേഴ്സ് ചൈന തുടങ്ങിയ എക്സ് ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം തടപ്പെട്ടിട്ടില്ല.

ചൈനീസ് മാധ്യമ സ്ഥാപനമായ ഗ്ലോബല്‍ ടൈംസിന്റെയും തുര്‍ക്കി മാധ്യമ സ്ഥാപനമായ

ടിആര്‍ടി വേള്‍ഡ് ഓണ്‍ എക്സിന്റെയും ഔദ്യോഗിക അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഉത്തരവിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിയന്ത്രണം.

എങ്കില്‍ ഇത് ഉടന്‍ പരിഹരിക്കണം എന്ന് എക്‌സ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ അത്തരം ഒരു നിയന്ത്രണം നിലവില്‍ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പിഴയടച്ചത് വമ്പൻ തുക, പക്ഷെ അക്കൗണ്ട് മാറിപ്പോയി ! ടെക് ലോകത്ത് ചർച്ചാവിഷയമായി ഇലോൺ മസ്കിൻ്റെ ഉടസ്ഥതയിലുള്ള എക്സിനു സംഭവിച്ച വിചിത്ര പിഴവ്

ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ ഉടസ്ഥതയിലുള്ള സമൂഹമാധ്യമമായ 

എക്സിനു സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോൾ ടെക്ക് ലോകത്ത് ചർച്ചാവിഷയം. 

ആ​ഗസ്ത് അവസാനമാണ് ബ്രസീലിൽ എക്‌സിന് പിഴയും വിലക്കും ഏർപ്പെടുത്തിയത്. 

രാജ്യത്ത് സേവനം പുനരാരംഭിക്കാൻ അനുവദിക്കുന്നതിന് മുമ്പ് അഞ്ച് മില്യൺ 

ഡോളറിലധികം പിഴ അടയ്ക്കാൻ കമ്പനിയോട് കോടതി പറഞ്ഞതായാണ് റിപ്പോർട്ട്. 

വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച അക്കൗണ്ടുകൾ നീക്കം ചെയ്യാൻ 

മസ്‌ക് വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു ഉത്തരവ്. 

രാജ്യത്ത് പുതിയ നിയമപ്രതിനിധിയെ നിയമിക്കാനും സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. 

ഈ പിഴത്തുക അടച്ചതിലാണ് പിഴവ് പറ്റിയത്.

എക്‌സിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ ശരിയായ ബാങ്കിലല്ല പിഴയടച്ചതെന്ന് 

ബ്രസീൽ സുപ്രിംകോടതി പറഞ്ഞു. 

മുഴുവൻ തുകയും മറ്റൊരു അക്കൗണ്ടിലേക്കാണ് അടച്ചതെന്ന് സുപ്രിം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മൊറേസ് സ്ഥിരീകരിച്ചു.

ഇതോടെ ബ്രസീലിൽ സേവനങ്ങൾ പുനരാരംഭിക്കാൻ കമ്പനിയെ അനുവദിക്കണമോയെന്ന 

കാര്യത്തിൽ കോടതി തീരുമാനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. പിഴയടച്ചു 

കഴിഞ്ഞാൽ, എക്‌സ് നടത്തിയ സമീപകാല അഭ്യർഥനകളെക്കുറിച്ച് ബ്രസീലിൻ്റെ 

പ്രോസിക്യൂട്ടർ ജനറൽ തൻ്റെ അഭിപ്രായം അറിയിക്കുമെന്നും മൊറേസ് അറിയിച്ചിട്ടുണ്ട്

English Summary:

There are allegations that the social media account of the international news agency Reuters has been blocked in India. The official X (formerly Twitter) account of Reuters is currently inaccessible.

It is claimed that the action was taken following a government directive. However, government sources have clarified that no such directive was issued. A government spokesperson stated that efforts are underway to resolve the issue in coordination with X. Notably, in May, during the onset of the India-Pakistan conflict, the government had issued directives to block several foreign websites.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല ഹൈദരാബാദ്: സ്വകാര്യ സ്കൂളിന്റെ മറവിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

അമ്പലപ്പുഴ പാൽപ്പായസം

അമ്പലപ്പുഴ പാൽപ്പായസം ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ്

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ് സിനിമയിൽ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മീനാക്ഷി...

പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു

പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു കണ്ണൂര്‍: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി...

Related Articles

Popular Categories

spot_imgspot_img