web analytics

അത് ഞാവൽപ്പഴമല്ല, കഴിക്കല്ലേ

അത് ഞാവൽപ്പഴമല്ല, കഴിക്കല്ലേ

കോഴിക്കോട്: താമരശ്ശേരിയിൽ ഞാവൽപ്പഴത്തിന് സാമ്യമുള്ള കായ കഴിച്ച വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം.

കുട്ടിയുടെ ചുണ്ട് തടിച്ചു വീ‍ർക്കുകയും ചെയ്തു.

താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നിലവിൽ കാര്യമായ ആരോഗ്യപ്രശ്നമില്ല.

കഴിഞ്ഞ ദിവസവും ഇതേ മരത്തിൽ നിന്നുള്ള കായ കഴിച്ച രണ്ട് കുട്ടികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാടായ യുവാവ് മരിച്ചു

പാലക്കാട്: ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാടായ യുവാവ് മരിച്ചു.

പാലക്കാട് പരതൂർ കുളമുക്കിൽ ഇന്നലെയാണ് സംഭവം നടന്നത്. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്.

പ്രദേശത്ത് നടക്കുന്ന ആട്ട് (തുള്ളൽ) എന്നൊരു ആചാരത്തിന്റെ ഭാഗമായി ഷൈജു കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു.

വർഷംതോറും 500ലേറെ കുടുംബങ്ങൾ ഒത്തുചേർന്നാണ് ഈ ചടങ്ങ് നടത്താറുള്ളത്.

ഷൈജുവാണ് വെളിച്ചപ്പാടായി തുള്ളിയത്. ആചാരത്തിന്റെ ഭാഗമായി വെളിച്ചപ്പാടിന് പഴങ്ങൾ നൽകാറുണ്ട്. ഇതിനെത്തുടർന്നാണ് കാഞ്ഞിരക്കായ കഴിച്ചത്.

സാധാരണ കായ കഴിച്ചതിനുശേഷം തുപ്പിക്കളയുകയാണ് പതിവ്.

എന്നാൽ ഷൈജു രണ്ടുമൂന്ന് കായകൾ ഒരുമിച്ച് കടിച്ചുവെന്നും പിന്നീട് തുപ്പിക്കളഞ്ഞില്ലെന്നുമാണ് പുറത്തുവരുന്ന വിവരം.

പിന്നാലെ വീട്ടിൽപോയ ഷൈജുവിന് കുളിച്ചതിനുശേഷമാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്.

പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

English Summary :

A student in Thamarassery experienced physical discomfort after consuming a fruit resembling jamun (Java plum). The child’s lips became swollen, prompting a visit to the Taluk Hospital. The student was later referred to the Medical College for further observation. The student, currently in Class 9, is reportedly not facing any serious health issues. Notably, two other children who ate fruit from the same tree also sought treatment at the Taluk Hospital the previous day

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img