ഓണം ഓര്‍മ്മകളില്‍ ഒതുങ്ങിപ്പോയി: സാജന്‍ സൂര്യ

ണത്തിന്റെ ഓര്‍മ്മകള്‍ക്ക് തുമ്പപ്പൂവിന്റെ നൈര്‍മല്യവും സൗന്ദര്യവുമാണ് ഉണ്ടായിരുന്നത്. അതിരാവിലെ ഉറക്കമുണര്‍ന്ന് വീട്ടിലെ പൂക്കളും ഇലകളും കൊണ്ട് വലിയ മുറ്റത്ത് ചെറിയ പൂക്കളം തീര്‍ക്കും. റോഡ് സൈഡിലെ കൂട്ടുകാരുടെ കൂട്ടായ്മയില്‍ ഇട്ട പൂക്കളത്തിനായി വാഴയിലയില്‍ കുമ്പിള്‍ തീര്‍ത്ത് ഈര്‍ക്കില്‍ കൊണ്ട് ലോക്ക് ചെയ്ത് അയല്‍പക്കത്തെ പൂക്കള്‍ മോഷ്ടിക്കാന്‍ ഇറങ്ങും. ഉച്ചത്തില്‍ പാട്ടിട്ട് തര്‍ക്കിച്ച് പൂക്കളം തീര്‍ക്കും. അടുത്തിടങ്ങളിലെ പൂക്കളങ്ങളില്‍ വച്ച് നമ്മുടെ പൂക്കളമാണ് നല്ലതെന്ന് സ്വയം ആശ്വസിക്കാന്‍ ചുണ്ടില്‍ ഒരു പുച്ഛ ചുരിയുമായി സൈക്കിളും എടുത്ത് ഇറങ്ങും. 10 ദിവസവും പലവിധ പായസം കൂടിയുണ്ട്. വൈകുന്നേരം അമ്മച്ചിയുടെ (അമ്മയുടെ അച്ഛന്റെ അമ്മയുടെ വീട്) വീട്ടില്‍ ഊഞ്ഞാലാടാന്‍ പോകും. വലിയ പ്ലാവില്‍ വലിയ ഒലക്ക കൊണ്ട് ചെറിയ അപ്പൂപ്പന്‍ (അപ്പൂപ്പന്റെ അനിയന്‍) ഊഞ്ഞാലിടും. കുഞ്ഞമ്മമാരും അയല്‍പക്കത്തെ കുട്ടികളുമായി തൊണ്ടല്‍ വെട്ടി (എണീറ്റു നിന്ന്) ആകാശം ലക്ഷ്യമാക്കി ഊഞ്ഞാലാടും. ഒളിച്ചുകളി പത്തായത്തിലും അടുക്കളയിലും എത്തുമ്പോള്‍ അമ്മച്ചിയുടെ ചീത്ത കേട്ട് നാളെ വരാം എന്ന് കാണിച്ച് വീട്ടില്‍ പോകും. ഇതൊക്കെയായിരുന്നു ഓണമെന്ന് പറയുമ്പോള്‍ മനസിലേക്ക് ഓടിലെത്തിയിരുന്നത്.


എന്നാലിന്നോ? ഓണം എന്നുപറഞ്ഞാല്‍ ഓര്‍മ്മകള്‍ മാത്രമായി എന്നുപറയുന്നതാകും ശരി. ഇന്നത്തെ നമ്മുടെ ഓണമെന്ന് പറഞ്ഞാല്‍ കുടുംബാംഗങ്ങളൊടൊപ്പം ഒന്നിച്ചിരുന്ന് നാട്ടുവിശേഷങ്ങള്‍ പങ്കിടാനോ തൂശനിലയില്‍ ഓണസദ്യ കഴിക്കാനോ ആരും മെനക്കാടാറില്ല. മറിച്ച് മറ്റേതെങ്കിലും നാട്ടിലേക്ക് വിനോദയാത്ര പോകാനാണ് മിക്കവര്‍ക്കും താല്‍പര്യം. ഞാനടക്കമുള്ള അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഓണം മിക്കപ്പോഴും ലൊക്കേഷനുകളിലായിരിക്കും. എല്ലാവര്‍ക്കുമൊപ്പം തിരുവോണനാള്‍ വീട്ടില്‍ ആഘോഷിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് കഴിയാത്ത അവസ്ഥയാണ് ഞാനടക്കമുള്ളവര്‍ക്കുള്ളത്.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!