ആഘോഷം കളറാക്കണം: ജോ വര്‍ഗ്ഗീസ്

സ്‌കൂള്‍ കാലഘട്ടത്തിലെ ഓണമാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്പെഷ്യല്‍. സാധാരണയായി ഓണാവധി കിട്ടിയാല്‍ എന്റെ കൂട്ടുകാരടക്കം എല്ലാവരും അമ്മവീട്ടില്‍ പോകാനായിരിക്കും ഒരുങ്ങി ഇരിക്കുക. എന്റെ അമ്മ ഇളയ മകള്‍ ആയതിനാല്‍ വവാഹശേഷം കുടുംബത്തില്‍ തന്നെയാണ് നിന്നത്. അപ്പോള്‍പിന്നെ അമ്മവീടും സ്വന്തം വീടുമെല്ലാം എനിക്ക് ഒന്നുതന്നെയാണ്. ഓണാവധി ആരംഭിക്കുന്നതിന്റെ തലേദിവസം ആയിരിക്കും സ്‌കൂളിലെ ഓണാഘോഷം. അന്ന് മാത്രമാണ് യൂണിഫോമില്‍ നിന്നും സ്വതന്ത്രമാകാനുള്ള അവസരം കിട്ടുന്നത്. നമുക്ക് ഇഷ്ടപ്പെട്ട് ഡ്രസ് ഇട്ടോണ്ടു പോകാം എന്നതിനാല്‍ അമ്മ തലേ ദിവസം തന്നെ ഷര്‍ട്ട് ഒക്കെ തേച്ച് വെക്കും. ആ സമയത്ത് ഞാന്‍ പോയി അയല്‍ വീടുകളില്‍ പോയി പൂ ശേഖരിക്കും. കാരണം അതത് ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന പൂക്കള്‍കൊണ്ടാണ് അത്തപ്പൂ ഇടേണ്ടത്. അതിന് മത്സരങ്ങളുമുണ്ട്. അതുകൊണ്ട് എങ്ങനെയും ഒന്നാംസ്ഥാനം മേടിക്കണമെന്ന ലക്ഷ്യം മാത്രം മനസില്‍ വെച്ചുകൊണ്ടാണ് പൂക്കള്‍ പറിക്കുന്നത്. ചില വീടുകളില്‍ പൂക്കള്‍ പറിക്കാന്‍ സമ്മതിക്കില്ല.

മറ്റു ചിലയിടങ്ങളില്‍ പൂ പറിക്കാന്‍ പോയാല്‍ പട്ടി ഓടിക്കും. എങ്കിലും കഴിവിന്റെ പരമാധവി പൂക്കള്‍ പറിച്ച് റെഡിയാക്കിവെക്കും. അടുത്ത ദിവസം രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് ആഹാരം എന്തെങ്കിലും കഴിച്ചെന്ന് വരുത്തി കളര്‍ ഡ്രസ് ഒക്കെ ഇട്ട് പൂക്കളുമായി സ്‌കൂളിലേക്ക് പോകും. പിന്നെ അത്തപ്പൂക്കളമൊരുക്കാനുള്ള ആവേശമാണ്. ഒടുവില്‍ ഒന്നാം സ്ഥാനം കിട്ടി അതിന്റെ വിജയാഘോഷം കൂടി കഴിയുമ്പോള്‍ ഓണം കളറാകും. കോളേജിലും മറ്റും ഓണം ആഘോഷിച്ചിട്ടുണ്ടെങ്കിലും സ്‌കൂളിലെ ആഘോഷം പൊളിയാണ്.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!