ഓണം രുചിമേളം

തൂശനിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയില്ലാതെ മലയാളിക്കെന്ത് ഓണം. സദ്യയുടെകൂടെ വിളമ്പുന്ന രുചിക്കൂട്ടുകള്‍ക്കൊപ്പം ചില നാടന്‍ ചേരുവകള്‍കൂടി ആയാലോ?
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഈ ഓണനാളില്‍ രുചിയൂറും വിഭവങ്ങളുടെ രുചിക്കൂട്ടുമായി രമേശ് ചെന്നിത്തലയുടെ സഹധര്‍മ്മിണി അനിത രമേശ്.

 

കൊതിപ്പിക്കും ഇഞ്ചി പച്ചടി

ആവശ്യമായ സാധനങ്ങള്‍

വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
ഉണക്ക മുളക് -4 എണ്ണം
പച്ചമുളക് -3എണ്ണം (ചെറുതായ് അരി ഞ്ഞത് )
ചെറിയഉള്ളി -5എണ്ണം (ചെറുതായ് അരിഞ്ഞത് )
ഇഞ്ചി ചെറുതായ് അരിഞ്ഞത് -1/4കപ്പ് )
കറിവേപ്പില -2തണ്ട്
ഉപ്പ് -ആവശ്യം അനുസരിച്
തൈര് -1.5കപ്പ്

തയാറാക്കുന്ന വിധം

ചട്ടിചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു, ചുവന്ന മുളക്, പച്ചമുളക് ചെറുതായ് അരിഞ്ഞതും, ചുവന്നുള്ളി ചെറുതായ് അരിഞ്ഞതും, ഇഞ്ചി ചെറുതായ് അരിഞ്ഞതും, കറിവേപ്പില, അല്പം ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക, നിറം മാറി ഗോള്‍ഡന്‍ ബ്രൗണ്‍ ആകുമ്പോള്‍ തീ അണച്ചു ശേഷം തൈര് ചേര്‍ത്ത് 2 മിനിറ്റ് ഇളക്കി ഉപ്പ് ആവശ്യം എങ്കില്‍ ചേര്‍ത്ത് തണുക്കുമ്പോള്‍ ഉപയോഗിക്കാം.

 

കളര്‍ഫുള്‍ ക്യാരറ്റ് സേമിയ പായസം

ആവശ്യമായ സാധനങ്ങള്‍

നെയ്യ് -5 ടേബിള്‍ സ്പൂണ്‍
ക്യാരറ്റ് 3എണ്ണം (ചുരണ്ടി എടുത്തത് )
സേമിയ -500 ഗ്രാം
പാല്‍ 2.5ലിറ്റര്‍
പഞ്ചസാര -3കപ്പ്
അല്ലെങ്കില്‍ മില്‍ക്ക് മെയ്ഡ് 2എണ്ണം
ചവ്വരി 1കപ്പ് (കുതിര്‍ത്ത് വേവിച്ചത്
ഏലക്ക പൊടി -1.5 ടീസ്പൂണ്‍
കശുവണ്ടി 30 ഗ്രാം
ഉണക്ക മുന്തിരി 20 ഗ്രാം

തയാറാക്കുന്ന വിധം

ക്യാരറ്റ് നെയ്യില്‍ വഴറ്റുക. മുക്കാല്‍ വേവ് ആകുമ്പോള്‍ 1/2കപ്പ് പഞ്ചസാര ചേര്‍ത്ത് ഇളക്കി ഒരു കപ്പ് പാല്‍ ചേര്‍ത്ത് ഇളക്കി കുറുക്കുമ്പോള്‍ കോരി മാറ്റി വെക്കുക. അതെ പാത്രത്തില്‍ സേമിയ നെയ് ഒഴിച്ച് വറുത്തു
ഗോള്‍ഡന്‍ നിറം ആകുമ്പോള്‍ പാല്‍ ചേര്‍ത്ത് ഇളക്കി വെന്ത ശേഷം പഞ്ചസാര ചേര്‍ക്കുക. ശേഷം വഴറ്റി വെച്ച ക്യാരറ്റ് ചേര്‍ത്ത്, ഒരുകപ്പ് ചവ്വരി കുതിര്‍ത്തു വേവിച്ചു വെച്ചതും ചേര്‍ത്ത് 5 മിനിറ്റ് കൂടി ഇളക്കി കുറുകി വരുമ്പോള്‍ ഏലക്ക പൊടി ചേര്‍ത്ത് ഇറക്കി,
കശുവണ്ടി, ഉണക്കമുന്തിരിയും വറുത്തു ചേര്‍ത്ത് ഉപയോഗിക്കാം.

 

കിടുവാണ് കൂട്ടുകറി

ആവശ്യമായ സാധനങ്ങള്‍

കടല – 1 കപ്പ്
ചേന കഷണങ്ങളാക്കിയത്-1 കപ്പ്
പച്ചക്കായ കഷണങ്ങളാക്കിയത്- 1 കപ്പ്
തേങ്ങ ചിരകിയത്- 1/2 മുറി
ജീരകം – 2 നുള്ള്
മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍
കുരുമുളക് പൊടി -2 ടേബിള്‍ സ്പൂണ്‍
എണ്ണ ,ഉപ്പ് ,കടുക്- പാകത്തിനു
ഉഴുന്നുപരിപ്പ് -1 ടീസ്പൂണ്‍
വറ്റല്‍ മുളക് -3 എണ്ണം
കറിവേപ്പില -1 തണ്ട്
ശര്‍ക്കര – ഒരു ചെറിയ കഷണം
ചെറിയ ഉള്ളി – 3 എണ്ണം വട്ടത്തില്‍ അരിഞ്ഞത്

തയാറാക്കുന്ന വിധം:

കടല കുതിര്‍ത്ത് ലേശം ഉപ്പ്,മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് വേവിച്ച് വയ്ക്കുക.ചേന, കായ ഇവ കുറച്ച് കട്ടിയുള്ള ചതുര കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. തേങ്ങ ചിരകിയതില്‍ നിന്നും 5 ടേബിള്‍ സ്പൂണ്‍ തേങ്ങ മാറ്റി വക്കുക.ബാക്കി തേങ്ങ , ജീരകം ,2 നുള്ള് മഞ്ഞള്‍പൊടി ഇവ ഒരുപാട് അരഞ്ഞ് പോകാതെ ലേശം തരുതരുപ്പായി അരച്ച് എടുക്കുക.പച്ചമുളക് ചേര്‍ക്കുന്നുണ്ടെങ്കില്‍ അരക്കുമ്പോള്‍ ചേര്‍ക്കാം.പാന്‍ അടുപ്പില്‍ വച്ച് ചേന, കായ കഷ്ണങ്ങള്‍, മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കുക.
ചേന കുറച്ച് വേവ് കൂടുതല്‍ ആണെങ്കില്‍ ആദ്യം ചേന വേവിക്കാന്‍ വയ്ക്കുക.നല്ല പോലെ വെന്ത ശേഷം മാത്രം കായ ചേര്‍ക്കുക. ചേന, കായ ഇവ വെന്ത് വരുമ്പോള്‍ കുരുമുളക് പൊടി ,കടല വേവിച്ചത് ഇവ ചേര്‍ത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.ശേഷം ശര്‍ക്കര ചേര്‍ത്ത് ഇളക്കുക. വെള്ളം നന്നായി വലിഞ്ഞ് തുടങ്ങുമ്പോള്‍ അരപ്പ് ,പാകത്തിനു ഉപ്പ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി അടച്ച് വച്ച് വേവിച്ച് വെള്ളം ഒക്കെ നന്നായി വലിഞ്ഞ പരുവത്തില്‍ തീ ഓഫ് ചെയ്യാം.
ഇനി പാനില്‍ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ്, വറ്റല്‍മുളക്,ചെറിയുള്ളി, മാറ്റിവച്ച 5 ടേബിള്‍ സ്പൂണ്‍ തേങ്ങ ,കറിവേപ്പില ഇവ ചേര്‍ത്ത് നന്നായി ചുവക്കെ മൂപ്പിക്കുക. കരിയാതെ ശ്രദ്ധിക്കണം.നന്നായി മൂത്ത ശേഷം 1 നുള്ള് കുരുമുളക്‌പൊടി കൂടെ ചേര്‍ത്ത് ഇളക്കി ഇത് കറിയിലേക്ക് ചേര്‍ത്ത് ഇളക്കി 10 മിനുറ്റ് അടച്ച് വച്ച ശേഷം ഉപയോഗിക്കാം. അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ കൂട്ടുകറി തയ്യാറായി കഴിഞ്ഞു.

 

കൈപ്പുണ്യം തുളുമ്പും മാമ്പഴ പുളിശ്ശേരി

ആവശ്യമായ സാധനങ്ങള്‍

നാടന്‍ മാമ്പഴം – 10 എണ്ണം
മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
പച്ചമുളക് – 4 എണ്ണം
തൈര് – ½ ലിറ്റര്‍
തേങ്ങാ – ½ കപ്പ്
ചെറിയ ഉള്ളി – 5 എണ്ണം
ജീരകം – ½ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1 കപ്പ്
കറിവേപ്പില – 2 തണ്ട്

തയാറാക്കുന്ന വിധം

നന്നായി പഴുത്ത മാമ്പഴം തൊലി കളഞ്ഞ് എടുത്ത് മഞ്ഞളും പച്ചമുളകും ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ചു വേവിക്കുക.
തേങ്ങ, ജീരകവും ചെറിയുള്ളിയും ചേര്‍ത്ത് നന്നായി അരയ്ക്കുക.
മാമ്പഴം വെന്തു കഴിയുമ്പോള്‍ തേങ്ങാ അരച്ചത് ചേര്‍ത്തിളക്കുക, ചെറിയ തിള വരുമ്പോള്‍ തൈര് ചേര്‍ത്ത് തീ ഓഫ് ചെയ്യുക.
കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കാവുന്നതാണ്. നല്ല ചമ്പാവരി ചോറിനൊപ്പം വിളമ്പാം.

 

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

Other news

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രാവിലെ കണ്ണൂരിൽ വിമാനമിറങ്ങും

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ...

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയാണ് ഇത്തവണയും ആക്രമണം അഴിച്ചുവിട്ടത്....

നൃത്ത പരിപാടിക്കായി പോകവേ അപകടം; റിയാലിറ്റിഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം.മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവന്നിരുന്ന...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

Related Articles

Popular Categories

spot_imgspot_img