web analytics

വെള്ളാപ്പള്ളിക്കെതിരായ അറസ്റ്റും പി​ഴയും​ റദ്ദാക്കി

വെള്ളാപ്പള്ളിക്കെതിരായ അറസ്റ്റും പി​ഴയും​ റദ്ദാക്കി

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ

പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഉത്തരവും പ്രോസിക്യൂഷൻ നടപടികളും ഹൈക്കോടതി റദ്ദാക്കി.

ഒപ്പം അഞ്ചുലക്ഷംരൂപ പിഴയും ഒഴിവാക്കി. സസ്പെൻഷനി​ലുള്ള തന്നെ തി​രി​ച്ചെടുക്കാനുള്ള ട്രൈബ്യൂണൽ ഉത്തരവ്

നടപ്പാക്കി​യി​ല്ലെന്ന് പറഞ്ഞ് വർക്കല നെടുങ്കണ്ട എസ്.എൻ ട്രെയിനിംഗ് കോളേജ് മാനേജർ കൂടിയായ വെള്ളാപ്പള്ളിക്കെതിരെ

അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രവീൺ നൽകിയ പരാതിയിലായിരുന്നു 2024 ആഗസ്റ്റി​ലെ ട്രൈബ്യൂണൽ ഉത്തരവ്.

അച്ചടക്ക ലംഘനത്തിൻ്റെ ഭാഗമായി പ്രവീണിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ

ചാർജ് മെമ്മോയും സസ്‌പെൻഷനും റദ്ദാക്കി തിരിച്ചെടുക്കാൻ ഉത്തരവിട്ട ട്രൈബ്യൂണൽ നടപടി അസാധുവാണെന്ന് ജസ്റ്റിസ് വി.എം.ശ്യാംകുമാർ വ്യക്തമാക്കി.

കേരള യൂണിവേഴ്‌സിറ്റി ആക്ടിലെ 60 (7)-ാം വകുപ്പ് പ്രകാരം ശിക്ഷാനടപടികളിലെ അന്തിമ ഉത്തരവിനെതിരെ

മാത്രമേ അദ്ധ്യാപകന് അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകാനാവൂ.

കോടതിയുടെ അധികാര പരിധിയില്ലാത്ത ട്രൈബ്യൂണലിന് നിശ്ചിത കാര്യങ്ങളിലേ ഇടപെടാനാകൂ എന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയാണ് വിധി.

കോളേജ് സ്ഥിതിചെയ്യുന്ന മേഖലയുടെ അധികാരമുള്ള സബ് കോടതിയാണ് ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കേണ്ടത്,

എന്നാൽ ഇതൊന്നും പരി​ഗണി​ക്കാതെയാണ് കോളേജ് മാനേജർക്കെതി​രെ ക്രി​മി​നൽ നി​യമപ്രകാരം പ്രോസി​ക്യൂഷൻ നടപടി​കൾക്ക് ട്രൈബ്യൂണൽ മുതി​ർന്നത്.

ഉത്തരവ് നടപ്പാക്കി​യി​ല്ലെന്ന് ചൂണ്ടി​ക്കാട്ടി​ അധി​കാരപരി​ധി​ക്കപ്പുറമുള്ള നടപടി​കളി​ലേക്ക്

കടക്കരുതായി​രുന്നെന്നും ഹൈക്കോടതിയുടെ​ ഉത്തരവി​ൽ പറയുന്നുണ്ട്.

പ്രവീണിനെ എല്ലാ ആനുകൂല്യങ്ങളോടെയും മൂന്നുമാസത്തിനകം സർവീസിൽ തിരിച്ചെടുക്കാനുള്ള

ട്രൈബ്യൂണൽ ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വെള്ളാപ്പള്ളി നടേശനുവേണ്ടി അഡ്വ. എ.എൻ.രാജൻബാബു ഹാജരായി.

വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണമെന്ന് ഫാത്തിമ തഹലിയ

മലപ്പുറം: മലപ്പുറം ജില്ലയെ പറ്റി നടത്തിയ വിവാദ പ്രസ്താവനയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹലിയ.

വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണമെന്ന് ഫാത്തിമ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബിജെപിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിക്ക്

എതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്ന് ഫാത്തിമ പറയുന്നു.

വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവര്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കണമെന്നും ഫാത്തിമ തഹലിയ പോസ്റ്റിൽ ആവശ്യപ്പെട്ടു.

ഫാത്തിമ തഹലിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് :

വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണം.

അയാളുടെ വീടിന് മുമ്പില്‍ വെള്ളാപ്പള്ളിയുണ്ട്, സൂക്ഷിക്കുക എന്ന് ബോര്‍ഡെഴുതി വെക്കണം.

വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവര്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കണം.

ബിജെപിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗ്ഗീയത പറയുന്ന

വെള്ളാപ്പള്ളിക്ക് എതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം

English Summary

Kerala High Court has quashed the arrest warrant and prosecution proceedings issued by the Kerala University Appellate Tribunal against SNDP Yogam General Secretary Vellappally Natesan

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Other news

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി…. കാഞ്ഞിരപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീട്ടമ്മയെയും യുവാവിനെയും...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

Related Articles

Popular Categories

spot_imgspot_img