web analytics

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം; ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി കേരള വിശ്വകർമ്മ സഭ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 3 നില കെട്ടിടം തകർന്ന് കേരള വിശ്വകർമ്മ സഭ തലയോലപ്പറമ്പ് ശാഖാ അംഗം മേപ്പാട്ടുകുന്നേൽ ഡി.ബി ബിന്ദു (52) ൻ്റെ മരണത്തിൽ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയൻ.

പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമാണ് മരണപ്പെട്ട ബിന്ദു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി എഴുതി തള്ളാൻ കഴിയില്ലാ. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ് വിശ്വകർമ്മ സമൂഹം.

കെട്ടിടം തകർന്ന് ഗുരുതരമായ വീഴ്ച തന്നെയാണ്. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ രോഗികളെ പ്രവേശിപ്പിച്ചവർക്ക് എതിരെ സർക്കാർ അന്വേഷണം നടത്തി നടപടി ഉണ്ടാകണം.

കൂടാതെ ബിന്ദു – വിശ്രുതൻ ദമ്പദികളുടെ മകനോ മകൾക്കോ സർക്കാർ ജോലി നൽകണമെന്നും, മകൾ നവമിയുടെ വിദ്യാഭ്യാസ ലോൺ എഴുതി തള്ളി , കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.

കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയൻ ഭാരവാഹികളായ മുരളി തകിടിയേൽ (പ്രസിഡൻ്റ്),വി.കെ. അനൂപ് കുമാർ (സെക്രട്ടറി) കെ.കെ. അനിൽകുമാർ (ട്രഷറാർ) ദിലിപ് നാട്ടകം, സാബു മറ്റക്കര തുടങ്ങിയവർ യൂണിയൻ ഓഫീസിൽ ചേർന്ന അനുശോചന യോഗത്തിൽ സംസാരിച്ചു.

Summary:
A woman died after a building collapsed at Kottayam Medical College Hospital. The Kerala Vishwakarma Sabha has strongly protested against the incident, demanding accountability and action.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ പാലക്കാട്: ആശുപത്രി അധികൃതർ പോസ്റ്റ്‌മോർട്ടം...

സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന...

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ ലേഖനം

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ...

നിയന്ത്രണം വിട്ട കാർ ബൈക്കിലേക്ക് ഇടിച്ചുകയറി; മലപ്പുറത്ത് നവദമ്പതികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ടകാർ ബൈക്കിലേക്ക് ഇടിച്ചുകയറി മലപ്പുറത്ത് നവദമ്പതികൾക്ക് ദാരുണാന്ത്യം മലപ്പുറം: ചന്ദനക്കാവിൽ നടന്ന...

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

Related Articles

Popular Categories

spot_imgspot_img