ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികള്‍. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 58.50 രൂപയുടെ കുറവാണ് വന്നിട്ടുള്ളത്.
വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു. പുതിയ വില ഇളവ് അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 1665 രൂപയായി കുറഞ്ഞിട്ടുണ്ട്.
57.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറുകളുടെ വില 1,672 രൂപയായി. കോഴിക്കോട്ട് 1,704 രൂപ. തിരുവനന്തപുരത്ത് 1,693 രൂപയുമാണ്.
ജൂണ്‍ മാസത്തിലും എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 24 രൂപ കുറച്ചിരുന്നു. അതേസമയം ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
14.2 കിലോഗ്രാം സിലിണ്ടറിനു ഏറ്റവുമൊടുവിൽ വില കുറച്ചത് 2024 മാർച്ച് എട്ടിനായിരുന്നു. എന്നാൽ ഈ വർഷം ഏപ്രിൽ 7ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിനു 50 രൂപ കൂട്ടുകയും ചെയ്തിരുന്നു.
കൊച്ചിയിൽ 860 രൂപയും കോഴിക്കോട്ട് 861.5 രൂപയുമാണ് നിലവിൽ വില. തിരുവനന്തപുരത്ത് 862 രൂപയുമാണ്.
Summary: Oil companies have reduced the price of commercial LPG cylinders in India. The price of a 19-kg commercial cylinder has been slashed by ₹58.50.