web analytics

പാസഞ്ചർ ട്രെയിൻ പാളംതെറ്റി അപകടം

റാണിപേട്ട്: തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിൻ പാളംതെറ്റി. റാണിപേട്ട് ജില്ലയിലെ ചിറ്റേരി റെയിൽവേ സ്റ്റേഷന് സമീപത്ത് ആണ് സംഭവം. ആരക്കോണം – കാട്പാടി മെമു പാസഞ്ചർ ട്രെയിൻ (നമ്പർ 66057) ആണ് പാളംതെറ്റിയത്.

അപകടത്തിൽ ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചിറ്റേരി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ട്രെയിൻ പാളം തെറ്റിയത്.

ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുന്നതിന് മുമ്പായി വലിയ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പ്രതികരിച്ചു.

പാളം തെറ്റിയ സ്ഥലത്തായി റെയിൽവേ ട്രാക്കിന്റെ ഒരു ഭാഗം വലിയ രീതിയിൽ തകർന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആളപായം ഉണ്ടായിട്ടില്ലെന്നും മറ്റ് വിവരങ്ങൾ റെയിൽവേ അധികൃതർ പങ്കുവയ്‌ക്കുമെന്നുമാണ് സ്ഥലത്തുണ്ടായിരുന്ന ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചത്.

എന്നാൽ പാളം തെറ്റാനുണ്ടായ കാരണം, മറ്റ് ട്രെയിൻ സർവീസുകൾ തടസപ്പെട്ടോ, ഗതാഗതം പുനഃസ്ഥാപിക്കാൻ എത്ര സമയമെടുക്കും തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രസ്‌താവന ഒന്നും റെയിൽവേ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

നിലവിൽ മേഖലയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ ജീവനക്കാരുൾപ്പെടെയുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

നേരത്തെ 2011ൽ ഇതേ സ്ഥലത്ത് വലിയൊരു ട്രെയിൻ അപകടം ഉണ്ടായിട്ടുണ്ട്. രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 11പേരാണ് അന്ന് മരിച്ചത്. 70ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Summary: A passenger train derailed near Chitteri railway station in Tamil Nadu’s Ranipet district. The Arakkonam–Katpadi MEMU passenger train (No. 66057) went off track. No casualties have been reported so far.

spot_imgspot_img
spot_imgspot_img

Latest news

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

Other news

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ ന്യൂഡൽഹി: രാജ്യം ഇന്ന്...

രാവിലെ കട തുറക്കാനെത്തിയപ്പോൾ അനക്കം: തിരുവല്ലയിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി:

നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി: തിരുവല്ല: പത്തനംതിട്ട ജില്ലയിലെ തിരുവല്ല...

കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണുകണ്ണൂർ: കണ്ണൂരിൽ...

ഉണ്ണിക്കൃഷ്ണൻ ഗേ ഗ്രൂപ്പുകളിൽ സജീവം’; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഉണ്ണിക്കൃഷ്ണൻ ഗേ ഗ്രൂപ്പുകളിൽ സജീവം'; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ...

ടാംപൂൺ ഉപയോഗിച്ചത് വിനയായി; ‘ടോക്സിക് ഷോക്ക് സിൻഡ്രോം’ ബാധിച്ച് 16 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

'ടോക്സിക് ഷോക്ക് സിൻഡ്രോം' ബാധിച്ച് 16 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ഡ്രോഗെഡ ∙...

നിങ്ങൾ വോട്ടർപട്ടികയിലുണ്ടോ? 37 ലക്ഷം പേർക്ക് നോട്ടീസ്

നിങ്ങൾ വോട്ടർപട്ടികയിലുണ്ടോ? 37 ലക്ഷം പേർക്ക് നോട്ടീസ് കേരളത്തിലെ വോട്ടർപട്ടികയുടെ പ്രത്യേക...

Related Articles

Popular Categories

spot_imgspot_img