അഡ്വാൻസ് നൽകി വാഹനം കൈവശപ്പെടുത്തും, പിന്നീട് പൊളിച്ചു വിൽക്കും; ഇടുക്കിയിൽ പ്രതികൾ പിടിയിൽ

ഇടുക്കിയിൽ വിൽപ്പനക്കുള്ള വാഹനങ്ങൾ ആളുകളുടെ കയ്യിൽ നിന്നും അഡ്വാൻസ് തുകകൊടുത്ത ശേഷം വാങ്ങി തമിഴ്‌നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിറ്റ പ്രതി അറസ്റ്റിൽ.

കട്ടപ്പന തൊവരയാർ തേക്കിൻകാട്ടിൽ ശരത് ഷാജിയാണ് പിടിയിലായത് ഇയാളുടെ കൂട്ടുപ്രതിയായ അശോകനെ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം മുൻപ് പിടികൂടിയിരുന്നു.

മുൻപ് സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് ശരത്തിന് എതിരെ കട്ടപ്പന കുമളി അടക്കമുള്ള പോലീസ് സ്റ്റേഷനുകളിൽ കേസെടുക്കുകയും അന്ന് അറസ്റ്റിലായ പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയും ആയിരുന്നു.

കേസുകളിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതിനിടെയാണ് ശരത് സമാന കുറ്റക്യത്യംനടത്തിയത് തൃശ്ശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വളരെ അപൂർവമായി മാത്രമേ വീട്ടുകാരുമായി ബന്ധപ്പെടുന്നുള്ളായിരുന്നു.

ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്‌ന്റെ നിർദ്ദേശാനുസരണം ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും കട്ടപ്പന ഡിവൈഎസ്പിഎ നിഷാദ് മോനും സ്‌ക്വാഡ് അംഗങ്ങളും ദീർഘനാൾ നടത്തിയ ശ്രമഫലമായി നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണസംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോൻ, എസി.സി. പി.ഒ. മാരായ ജോബിൻ ജോസ്, ആന്റണി കെ.ജെ, പ്രജീഷ് കുമാർ, ജയേഷ് മോൻ കെ.ബി,രഞ്ചിൻ ഗോപിനാഥ് എന്നിവർ ആണ് ഉണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു, പരിശോധന പൂർത്തിയായി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ...

Other news

ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച ജീവനക്കാർ അറസ്റ്റിൽ; മോഷണം പിടിച്ചതിങ്ങനെ:

ഇടുക്കി കുഴിത്തൊളുവിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച സ്ഥാപനത്തിലെ ജീവനക്കാർ...

സ്ത്രീകൾക്ക് താടിയുള്ള പുരുഷന്മാരോട് കൂടുതൽ സ്നേഹം തോന്നുന്നത് ഈ കാരണം കൊണ്ട്…! ക്വീന്‍സ് ലാന്‍ഡിൽ നടന്ന പഠനം:

താടിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത…താടിക്കാരെ ഇഷ്ടപ്പെടാനും ചില കാരണങ്ങളൊക്കെ ഉണ്ട്....

റാപ്പർ വേടന്റെ പാട്ട്; വിസി ഉടൻ റിപ്പോർട്ട് നൽകണമെന്ന് ചാൻസലർ

തിരുവനന്തപുരം: റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ...

നമ്പ്യാർകുന്നിൽ ഭീതി പരത്തിയ പുലി ഒടുവിൽ കെണിയിൽ; പിടിയിലായത് ചൊവ്വാഴ്ച പുലർച്ചെയോടെ: VIDEO

രണ്ടുമാസത്തോളമായി സുൽത്താൻ ബത്തേരി നമ്പ്യാർ കുന്ന് പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുള്ളിപ്പുലി...

ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്; യുവാവിന്റെ തൊണ്ട മുറിഞ്ഞു, സംഭവം കൊല്ലത്ത്

കൊല്ലം: ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. കൊല്ലം ചിതറയിൽ...

പോലീസ് മേധാവിയായി ചുമതലയേറ്റ രവാഡ ചന്ദ്രശേഖർ നേരെ പോയത് കണ്ണൂരിലേക്ക്

തിരുവനന്തപുരം: പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ രവാഡ ചന്ദ്രശേഖർ കണ്ണൂരിലേക്ക്. രാവിലെ...

Related Articles

Popular Categories

spot_imgspot_img