web analytics

2 വയസ്സുള്ള കുഞ്ഞിനെ എടുത്തുയർത്തി തറയിലടിച്ചു; തലയോട്ടി തകർന്നു, നട്ടെല്ലിനും ക്ഷതം; കോമ അവസ്ഥയിൽ ചികിത്സയിൽ; കൊടും ക്രൂരത വിമാനത്താവളത്തിൽ

മോസ്കോ∙ വിമാനത്താവളത്തില്‍ വെച്ച് രണ്ടുവയസ്സുള്ള കുഞ്ഞിനെ എടുത്തുയർ‍ത്തി തറയിലടിച്ച് യുവാവ്.

ഇറാൻ സ്വദേശിയുടെ കുഞ്ഞിനു നേരെയാണ് കൊടും ക്രൂരത നടന്നത്. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകർന്നു. നട്ടെല്ലിനു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടി നിലവിൽ കോമയിലാണ്.

ബെലാറസുകാരനായ വ്‌ലാഡിമിര്‍ വിറ്റകോവ് എന്നയാളാണ് ഇത്തരമൊരു ക്രൂര പ്രവൃത്തി ചെയ്തത്. യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് ഇയാൾ കുട്ടിയെ എടുത്തുയർത്തി തറയിലടിച്ചത്.

ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് കുടുംബത്തോടൊപ്പം റഷ്യയില്‍ എത്തിയതായിരുന്നു കുട്ടി.

റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തില്‍ ഇറങ്ങിയ കുട്ടിയുടെ അമ്മ, മകനുവേണ്ടി ഉന്തുവണ്ടി എടുക്കാന്‍ പോയപ്പോഴായിരുന്നു ക്രൂരത.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമലോകത്തു വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിനുള്ളില്‍ ബാഗിൽ കൈ പിടിച്ച് നില്‍ക്കുകയായിരുന്നു കുട്ടി.

സമീപത്ത് തന്നെയുണ്ടായിരുന്ന വ്‌ലാഡിമിര്‍, ചുറ്റും നോക്കിയ ശേഷം മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി കുട്ടിയെ കാലില്‍ പിടിച്ച് പൊക്കി തറയിലടിക്കുകയായിരുന്നു.

നിലത്ത് വീണ കുട്ടിയെ മറ്റൊരു യാത്രക്കാരന്‍ ഓടിവന്ന് എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വിമാനത്താവളത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിനു പിന്നില്‍ വംശീയ വിദ്വേഷമുണ്ടോ എന്ന് അന്വേഷണം നടക്കുന്നുണ്ട്. വ്‌ലാഡിമിര്‍ മയക്കുമരുന്നിന് അടിമയാണോ എന്നും പൊലീസ് സംശയിക്കുന്നു.

English Summary :

At an airport, a man violently lifted a two-year-old child and slammed the toddler to the ground.

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും ന്യൂഡൽഹി:...

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ ന്യൂഡൽഹി: പശ്ചിമേഷ്യയിലെ...

നിതിൻ രാജിന്റെ മരണം: 25 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

നിതിൻ രാജിന്റെ മരണം: 25 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു കണ്ണൂർ:...

നഴ്സിങ് സമരം: നടപടിയെടുക്കാൻ മാനേജ്മെന്റുകൾക്ക് കോടതി അനുമതി

കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയെ പിടിച്ചുലച്ച സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ...

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം അഹമ്മദാബാദ്:...

Related Articles

Popular Categories

spot_imgspot_img