web analytics

റേഷന്‍ കടകളില്‍ മണ്ണെണ്ണ വിതരണം ഇന്നുമുതല്‍

റേഷന്‍ കടകളില്‍ മണ്ണെണ്ണ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.

റേഷന്‍ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഒരു ലീറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ് വില. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് 6 ലീറ്റര്‍ വീതം മണ്ണെണ്ണ ലഭിക്കും. എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലീറ്റര്‍ മണ്ണെണ്ണയും മറ്റു കാര്‍ഡുകള്‍ക്ക് അര ലീറ്റര്‍ വീതവും ലഭിക്കും എന്നും മന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം അനുവദിച്ചെങ്കിലും കടത്തുകൂലിയും കമ്മിഷനും സംബന്ധിച്ചുളള തര്‍ക്കം മൂലം സംസ്ഥാനത്ത് വിതരണം വൈകുന്ന അവസ്ഥയായിരുന്നു.

മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റു കാര്‍ഡ് ഉടമകള്‍ക്ക് രണ്ടര വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം മുടങ്ങി കിടക്കുകയായിരുന്നു.

ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ സംസ്ഥാനത്തിന് അനുവദിച്ച 5,676 കിലോ ലീറ്റര്‍ മണ്ണെണ്ണയുടെ ഏറ്റെടുപ്പും വിതരണവുമാണ് നടക്കാറുള്ളത്.

ഇതു പൂര്‍ത്തിയാക്കാനായി സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന രണ്ടാംപാദം വരെ സാവകാശം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്.


ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

2025-26 രണ്ടാം പാദത്തിലേക്കും 5,676 കിലോ ലീറ്റര്‍ മണ്ണെണ്ണ അനുവദിച്ചതായി മന്ത്രി അനിൽ കുമാർ അറിയിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തെ പിഡിഎസ്, സബ്‌സിഡി, നോണ്‍-സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്ന മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലിയും റേഷന്‍ വ്യാപാരികള്‍ക്കുള്ള റീട്ടെയില്‍ കമ്മിഷനും സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റര്‍ വരെ കിലോ ലീറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപയും ആയാണ് വര്‍ദ്ധിപ്പിച്ചത്. മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷന്‍വ്യാപാരികള്‍ക്കുള്ള കമ്മിഷന്‍ ലീറ്ററിന് 6 രൂപയായി വർധിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസം മണ്ണെണ്ണ മൊത്ത വ്യാപാരികളുമായും റേഷന്‍ വ്യാപാരി സംഘടന പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി അനിൽ കുമാർ ചര്‍ച്ച നടത്തിയിരുന്നു.

എന്നാൽ കമ്മീഷന്‍ തുക ഏഴ് രൂപ എന്നത് ആറ് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ല എന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതത്തില്‍ വരുത്തിയ കുറവ് സംസ്ഥാനത്തെ ഏറെ പ്രതികൂലമായാണ് ബാധിച്ചിരുന്നത്.

സംസ്ഥാനത്ത് 5 ലക്ഷത്തിലധികം എഎവൈ കാര്‍ഡ് ഉടമകളാണ് ഉള്ളത്

വെട്ടിപ്പു തടയാൻ സിസിടിവി ക്യാമറ

അതേസമയം സംസ്ഥാനത്ത് സപ്ലൈകോയുടെ കീഴിലുള്ള 66 റേഷൻ ഗോഡൗണുകളിലെ വെട്ടിപ്പു തടയാൻ സിസിടിവി ക്യാമറ സ്ഥാപിക്കാൻ തീരുമാനം.

ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ഭക്ഷ്യപൊതുവിതരണ കമ്മിഷണറുടെ ഓഫിസിലും സപ്ലൈകോയുടെയും നടത്തിപ്പ് ഏജൻസിയുടെയും ഓഫിസുകളിലും പരിശോധിക്കാൻ കഴിയും.

3.15 കോടി രൂപയുടെ പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഈ വർഷം 50 ലക്ഷം രൂപ ചെലവഴിക്കാൻ അനുമതി നൽകി.

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിൽ നിന്നു ഭക്ഷ്യവകുപ്പ് ഏറ്റെടുക്കുന്ന റേഷൻ സാധനങ്ങൾ ആദ്യം സപ്ലൈകോയ്ക്കു കീഴിലുള്ള ഗോഡൗണുകളിൽ എത്തിച്ച ശേഷമാണു വിവിധ റേഷൻ കടകളിലേക്കു കൊണ്ടുപോകുന്നത്.

Summary: Kerala’s Food and Civil Supplies Minister G.R. Anil has announced that the distribution of ration kerosene will begin from today. The minister confirmed that all issues related to the distribution have been resolved after discussions with ration dealers.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

Related Articles

Popular Categories

spot_imgspot_img