web analytics

സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിർമാതാവുമായ സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുക.

കേസിൽ രണ്ടാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മരട് പൊലീസ് സൗബിന്‍ ഷാഹിറിനു നോട്ടീസ് നല്‍കിയിരുന്നു. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും ഹാജരാകാൻ നോട്ടീസ് നല്‍കിയിട്ടുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിര്‍ദേശം നൽകിയത്. പിന്നാലെ പൊലീസ് മൂവര്‍ക്കും നോട്ടീസ് അയക്കുകയായിരുന്നു.

സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് സിറാജ് വലിയതുറയുടെ പരാതി.

എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേർക്കപ്പെട്ട നിർമാതാക്കളുടെ ആരോപണം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു.

ഇതുമൂലമാണ്‌ പണം നല്‍കാത്തതെന്നാണ് സൗബിൻ ഷാഹിർ അടക്കമുള്ള നിര്‍മാതാക്കളുടെ വാദം.

റിവ്യൂ നല്‍കാന്‍ പണം ചോദിച്ചെന്ന് പരാതി

കൊച്ചി: സിനിമയുടെ റിവ്യൂ നല്‍കാന്‍ പണം ആവശ്യപ്പെട്ടെന്ന് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ സിനിമയുടെ റിവ്യൂ നല്‍കാനാണ് പണം ആവശ്യപ്പെട്ടത്.

നിര്‍മാതാക്കളിലൊരാളായ വിപിന്‍ ദാസാണ് റിവ്യൂവറായ ബിജിത്തിനെതിരെ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്.

ഇദ്ദേഹവുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും വിപിൻ പോലീസിന് കൈമാറിയിട്ടുണ്ട്.

റിവ്യൂ നൽകാനായി വിളിച്ച് പണമാവശ്യപ്പെട്ടപ്പോള്‍ ലോ ബജറ്റ് സിനിമയാണെന്നും പ്രമോഷന് പണം നീക്കിവെച്ചിട്ടില്ലെന്നും അറിയിക്കുകയായിരുന്നു.

ഇതിനു ശേഷമാണ് സിനിമയ്‌ക്കെതിരേ മോശം റിവ്യൂ വന്നതെന്ന് വിപിന്‍ ദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഫെഫ്ക്കയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിപിൻ പരാതി നല്‍കിയിട്ടുണ്ട്. അവര്‍ പിന്തുണയറിയിച്ചതായും വിപിന്‍ പറഞ്ഞു.

അനശ്വര രാജൻ നായിക വേഷത്തിലെത്തിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. ചിത്രം ജൂൺ 13ന് ആണ് തീയേറ്ററുകളിലെത്തിയത്.

ഒരു മരണവീടിനെ കേന്ദ്രീകരിച്ചുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

‘വാഴ’യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന ചിത്രത്തിനുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അനശ്വര രാജനെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മഴയെ വെല്ലുന്ന സ്വീകാര്യതയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ സിനിമയ്ക്ക് ലഭിച്ചതെന്നും പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും സംവിധായകന്‍ എസ് .വിപിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേന്ദ്രകഥാപാത്രമായ ഒരു നായകന്റെ കഥയല്ല ചിത്രം എന്നും പലര്‍ക്കും ഇത് പ്രൊഡ്യുസ് ചെയ്യാന്‍ ധൈര്യമില്ലായിരുന്നു എന്നും സംവിധായകൻ വർത്താ സമ്മേളനത്തിൽ പറഞ്ഞു.

സാധാരണ കണ്ടുവരുന്ന നായകത്വം ഉള്ള സിനിമയല്ല വ്യസന സമേതം ബന്ധുമിത്രാദികൾ. തിരക്കഥയില്‍ വിശ്വാസമര്‍പ്പിച്ചാണ് വിപിന്‍ദാസ് ഈ ചിത്രം നിര്‍മിക്കാന്‍ മുന്നോട്ട് വന്നത് എന്നും സംവിധായകൻ പറയുന്നു.

Summary: Actor and producer Soubin Shahir will be questioned today in connection with the Manjummel Boys financial fraud case. The interrogation will be conducted under the supervision of the Ernakulam ACP.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം: കൊല്ലം ജില്ലയിലെ...

ഡിജിറ്റലൈസേഷൻ പ്രഭാവം; ആക്‌സിസ് ബാങ്കിൽ 3000 ജീവനക്കാരുടെ കുറവ്

ഡിജിറ്റലൈസേഷൻ പ്രഭാവം; ആക്‌സിസ് ബാങ്കിൽ 3000 ജീവനക്കാരുടെ കുറവ് മുംബൈ: ആക്‌സിസ് ബാങ്കിൽ...

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

Related Articles

Popular Categories

spot_imgspot_img