ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച് ഭര്‍ത്താവ്
ലഖ്നൗ: ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലാണ് സംഭവം.
യുവതിയെ കാമുകനൊപ്പം കണ്ടതിന്റെ പ്രക്രോപനത്തിലാണ് ഭര്‍ത്താവ് രാം ഖിലാവാൻ ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ചത്.
ഗുരുതരമായി പരിക്കേറ്റ 25 കാരിയായ യുവതിയെ പൊലീസ് ഹാര്‍ദോയി മെഡിക്കല്‍ കോളേജിലേക്കും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് ലഖ്നൗവിലെ ആശുപത്രിയിലേക്കും മാറ്റി.
ഗ്രാമത്തിലുള്ള തന്റെ കാമുകനെ കാണാന്‍ പോയ യുവതിയെ ഭര്‍ത്താവ് പിന്തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം ഉണ്ടായി.
ഇതിനിടെ രാം ഖിലാവാന്‍ ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച് യുവതിയുടെ മൂക്ക് കടിച്ചുപറിക്കുകയായിരുന്നു. യുവതിയുടെ കരച്ചില്‍കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
പിന്നാലെ സ്ഥലത്തെത്തിയ ഹരിയാവാല് പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയും യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷണല്‍ എസ്പി നരേന്ദ്ര കുമാര്‍ അറിയിച്ചു. സംഭവത്തിൻ്റെ എല്ലാവശവും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്കാര ചടങ്ങുകൾക്കിടെ എഴുന്നേറ്റിരുന്ന് 64 കാരൻ
താനെ: മരിച്ചെന്ന് ഡോക്ടർ സ്ഥിരീകരിച്ച 64 കാരൻ സംസ്കാര ചടങ്ങുകൾക്കിടെ എഴുന്നേറ്റ് ഇരുന്നു. മുംബയിലെ താനെയിലാണ് സംഭവം നടന്നത്.
64കാരനായ അഭിമൻ ഗിർധർ തയാഡെയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉൽഹാസ് നഗറിലെ ശിവ്നേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അർബുദ രോഗിയായ അദ്ദേഹത്തിന് കടുത്ത പ്രമേഹവും മഞ്ഞപ്പിത്തവും ഉണ്ടായിരുന്നു. രോഗിയെ എത്തിച്ച ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് തന്നെ തിടുക്കത്തിലെത്തിയ ഡോക്ടർ പരിശോധന നടത്തി.
പിന്നീട് അഭിമൻ മിനിട്ടുകൾക്ക് മുമ്പ് മരിച്ചതായി ബന്ധുക്കളോട് പറയുകയും ചെയ്തു. ഉടൻ തന്നെ മരണ സർട്ടിഫിക്കറ്റും നൽകി. തുടർന്ന് കുടുംബം സംസ്കാരച്ചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ അഭിമൻ ശ്വാസം എടുക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു.
ഉടൻ തന്നെ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ഡോക്ടർ അഭിമൻ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് ചികിത്സ തുടങ്ങി. നിലവിൽ അപടകനില തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്നും പുറത്തുവരുന്ന വിവരം.
മരണത്തിൽ നിന്നും തിരിച്ചുവന്നയാൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായി. ഇതോടെ ഉല്ലാസ്നഗർ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും തെറ്റായ മരണപ്രഖ്യാപനത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു.
നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
ചെന്നൈ: തമിഴ് നടന് ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആണ് പരിശോധന നടക്കുന്നത്.
ചെന്നൈയിലെ വിവിധ സ്ഥലങ്ങളിലായി സീ ഷെൽ എന്ന പേരില്‍ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്. ഇവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് ആണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നികുതി വെട്ടിപ്പ് നടത്തിയത് മൂലമാണ് റെയ്ഡ് നടത്തുന്നതെന്നും റെയ്ഡിന് ശേഷമേ മുഴുവൻ വിവരങ്ങളും പുറത്തുവിടൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.
വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടക്കാതെ നികുതി വെട്ടിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണങ്ങൾ.
Summary: A man has been arrested in Hardoi district of Uttar Pradesh for biting off his wife’s nose in a violent act of rage after allegedly finding her with her lover.









