web analytics

അച്ഛന്റെ കയ്യിൽ നിന്ന് വീണ കുട്ടി മരിച്ചു

അച്ഛന്റെ കയ്യിൽ നിന്ന് വീണ കുട്ടി മരിച്ചു

തിരുവനന്തപുരം: പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരൻ മരിച്ചു. പാറശ്ശാല പരശുവക്കലിലാണ് ദാരുണമായ സംഭവം നടന്നത്.

പനയറക്കൽ സ്വദേശികളായ രജിൻ- ധന്യ ദമ്പതികളുടെ നാലുവയസുള്ള മകനായ ഇമാനാണ് മരിച്ചത്. പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണാണ് മകന് ഗുരുതരമായി പരിക്കേറ്റത്.

താഴെ കിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണ സമയത്ത് പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി തലയടിച്ചു വീഴുകയായിരുന്നു. ഉടനെ തന്നെ കുട്ടി ആശുപത്രിയിൽ എത്തിച്ചു.

ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

മലപ്പുറം: സ്കൂൾ ഗ്രൗണ്ടിൽ അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

10-ാം ക്ലാസ് വിദ്യാർത്ഥിനി പനങ്ങാങ്ങര മൂളിയൻതൊടി വീട്ടിൽ മിർഷ ഫാത്തിമയെയാണ് (15) അദ്ധ്യാപികയുടെ കാറിടിച്ചത്. കുട്ടിയുടെ ഇടതു കാലിന് മൂന്ന് പൊട്ടലുണ്ട്.

രണ്ട് ശസ്ത്രക്രിയ നടത്തുകയും കമ്പിയിടുകയും ചെയ്തിരിക്കുകയാണ്. ചുരുങ്ങിയത് ആറ് മാസത്തെ വിശ്രമം ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് സ്‌കൂൾ വിട്ടപ്പോഴായിരുന്നു അപകടം നടന്നത്. സ്കൂളിലെ വോളിബാൾ കോർട്ടിനടുത്ത് വെച്ച് അദ്ധ്യാപികയുടെ കാർ,​ കൂട്ടുകാർക്കൊപ്പം നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇടിക്കുകയായിരുന്നു.

എന്നാൽ മതിലിടിഞ്ഞ് വീണാണ് അപകടമുണ്ടായതെന്ന് പറയാൻ സ്‌കൂൾ അധികൃതർ നിർദ്ദേശിക്കുകയും കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതായി വിദ്യാർത്ഥികൾ ആരോപിച്ചു.

അദ്ധ്യാപകർ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളെ വിളിച്ച് മതിലിടിഞ്ഞ് പരിക്കേറ്റെന്നാണ് പറഞ്ഞത്. പരിക്കേറ്റ കുട്ടിയെ മലപ്പുറത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിത്സാർത്ഥം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.Read more:

അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ മെഴുവേലിയിൽ അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചെന്ന വിവരം അറിഞ്ഞ് മാതാപിതാക്കൾ ഞെട്ടി.

ബികോം വിദ്യാർത്ഥിനിയായ യുവതി ​ഗർഭിണിയാണെന്നതിന്റെ ഒരു സൂചനയും വീട്ടുകാർക്ക് ലഭിച്ചിരുന്നില്ല.

ഒറ്റമുറിയും അടുക്കളയും ഹാളുമുള്ള വീട്ടിൽ മാതാപിതാക്കൾക്കും സഹോദരിക്കും അമ്മൂമ്മക്കുമൊപ്പമായിരുന്നു ബികോംകാ രിയുടെ താമസം.

പ്രസവിച്ചെന്നും കുഞ്ഞിനെ പിന്നീട് അയൽവാസിയുടെ പറമ്പിൽ ഉപേക്ഷിച്ചെന്നുമുള്ള യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് മാതാപിതാക്കൾ കേട്ടത്.

യുവതിയുടെ പിതാവിന് മെഷീൻ കൊണ്ടുള്ള പുല്ലുവെട്ടലാണ് ജോലി. ‌‌ മുത്തശ്ശി വീട്ടിലെത്തുന്ന കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കുന്നുണ്ട്.

എന്നാൽ യുവതി ഗർഭിണിയെന്നതിന് ഒരു സൂചന പോലും വീട്ടുകാർക്ക് കിട്ടിയിരുന്നില്ല. കിടക്കയിൽ രക്തം തളം കെട്ടികിടക്കുന്നത് കണ്ടതോടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതി ആശുപത്രിയിൽ ചികിൽസ തേടിയത്.

പിന്നീട് പുലർച്ചെ പ്രസവിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി നൽകി. ബന്ധുക്കൾ ഉണരും മുൻപ് പ്രസവിച്ചയുടൻ കുഞ്ഞിനെ പിന്നിലെ കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് സംശയം.Read more

Summary: A tragic incident occurred in Parassala, Parassuvakkal, where a 4-year-old boy succumbed to serious injuries after accidentally falling from his father’s hands.

spot_imgspot_img
spot_imgspot_img

Latest news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Other news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

Related Articles

Popular Categories

spot_imgspot_img