web analytics

ട്രംപിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ അതിരുകടന്നു; ഖേദം പ്രകടിപ്പിച്ച് മസ്‌ക്

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിനെക്കുറിച്ച് താൻ നടത്തിയ ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഖേദമുണ്ടെന്ന് ഇലോൺ മസ്ക്. തങ്ങളുടെ ബന്ധം അവസാനിച്ചെന്നും മസ്‌കുമായുള്ള ബന്ധം നിലനിർത്താൻ തനിക്ക് താൽപ്പര്യമില്ലെന്നും ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് മസ്കിന്റെ പോസ്റ്റ്.

“കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകൾ അതിരുകടന്നു, അതിൽ ഞാൻ ഖേദിക്കുന്നു” എന്നാണ് മസ്ക് എക്‌സിൽ കുറിച്ചത്. ട്രംപിന്റെ നികുതി ബില്ലായ ബി​ഗ് ബ്യൂട്ടിഫുൾ ബില്ലിനെ “വെറുപ്പുളവാക്കുന്ന മ്ലേച്ഛത” എന്ന് മസ്ക് വിശേഷിപ്പിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ പരസ്യമായ വാ​ഗ്വാദം നടത്തിയിരുന്നു.

കൂടാതെ ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതുൾപ്പെടെ നിരവധി പോസ്റ്റുകൾ മസ്‌ക് നീക്കം ചെയ്തിട്ടുണ്ട്. 2024 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി ഏറ്റവും വലിയ സംഭാവന നൽകിയ വ്യക്തിയായിരുന്നു മസ്‌ക്.

വൻ നികുതി ഇളവുകളും കൂടുതൽ പ്രതിരോധ ചെലവുകളും ഉൾപ്പെടുന്ന ബജറ്റ് ആണ് കഴിഞ്ഞ മാസം പ്രതിനിധി സഭ പാസാക്കിയിരുന്നത്. ഇപ്പോൾ ബിൽ സെനറ്റർമാരുടെ പരിഗണനയിലാണ്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തിക മാന്ദ്യം നേരിടേണ്ടിവരുമെന്നും അതിനാൽ ബിൽ നിർത്തലാക്കണമെന്നും മസ്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

5.8 കോടി രൂപ ചെലവഴിച്ച് സ്വന്തം മകന്റെ കുട്ടിക്കാല ചിത്രം നഗരത്തിലുടനീളം പതിപ്പിച്ച് പിതാവ്; പക്ഷെ മകൻ പറഞ്ഞതിങ്ങനെ..!

5.8 കോടി രൂപ ചെലവഴിച്ച് സ്വന്തം മകന്റെ കുട്ടിക്കാല ചിത്രം നഗരത്തിലുടനീളം പതിപ്പിച്ച് പിതാവ്. റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ കൂടിയായ പിതാവ് മകനായ യു-കുനിന്‍റെ ഫോട്ടോ നടപ്പാത ബാനറുകൾ, സിറ്റി ബസുകൾ, പാർക്കിംഗ് അടയാളങ്ങൾ എന്നിവയിലെല്ലാം പഠിപ്പിക്കാനാണ് ഇത്ര ഭീമമായ തുക ചെലവിട്ടത്. ജപ്പാനിലാണ് സംഭവം.

700,000 ഡോളറാണ് ഇതിനായി പിതാവ് ചെലവഴിച്ചതെന്നു സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നടപ്പാത ബാനറുകൾ, സിറ്റി ബസുകൾ, പാർക്കിംഗ് അടയാളങ്ങൾ എന്നിവയിലെല്ലാം ഇദ്ദേഹം മകന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്.

മകന്‍റെ ക്യൂട്ടായ ചിത്രങ്ങള്‍ മുഴുവൻ നഗരവും കാണാന്‍ അര്‍ഹതയുണ്ടെന്നാണ് പിതാവിന്‍റെ അവകാശവാദം. ദി ലാൻഡ്മാർക്ക് കിഡ് എന്നാണ് യു-കുൻ ഇപ്പോൾ അറിയപ്പെടുന്നത്. എന്നാൽ പിതാവിന്റെ ഈ പ്രവർത്തിയോട് മകന്റെ പ്രതികരണം വേറെയായിരുന്നു.

ഇത് തനിക്ക് നാണക്കേടാണ് എന്നാണു ഇപ്പോൾ 16 വയസ്സുള്ള മകൻ കരുതുന്നതെന്ന് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പിതാവായിന്റെ ഈ പ്രവര്തിക്കെതിരെ അയാൾ പ്രതികരണം അറിയിക്കുകയും ചെയ്തിട്ടുണ്ട് .

‘നഗരം മുഴുവന്‍ എന്‍റെ ഫോട്ടോ പതിക്കുന്നത് എനിക്ക് ഇഷ്ടമല്ല, ഞാൻ അത്ര ക്യൂട്ട് ആണെന്ന് നിങ്ങൾക്ക് ശരിക്കും കരുതുന്നുവെങ്കിൽ, ആ 100 മില്യൺ യെൻ എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൂടെ?” ഞാനിപ്പോള്‍ വലിയ കുട്ടിയായിരിക്കുന്നു,ആളുകളെങ്ങനെയാണ് എന്‍റെ കുട്ടിക്കാല ഫോട്ടോകള്‍ തിരിച്ചറിയുക. നാണക്കേടാണിത്’. മകൻ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

കേരളം കത്തുന്നു! 12 ജില്ലകളിൽ തീവ്രതാപമുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി കടക്കും; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളം അക്ഷരാർത്ഥത്തിൽ ഒരു തീച്ചൂളയായി മാറും. സംസ്ഥാനത്ത്...

പന്തളത്ത് വൻ സുരക്ഷാവീഴ്ച! തിരുവാഭരണത്തിലെ ‘കാണിപ്പൊന്ന്’ മോഷണം പോയി; നിമിഷങ്ങൾക്കകം ട്വിസ്റ്റ്

പത്തനംതിട്ട: പുണ്യമായ വിഷുപ്പുലരിയിൽ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരെ മുൾമുനയിൽ...

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

പാറയിടുക്കിൽ കുടുങ്ങി ആനക്കുട്ടി! അമ്മയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, വനപാലകർ എത്തുമ്പോൾ കണ്ടത് ദയനീയ ദൃശ്യം

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിലെ കൊടുംകാടിനുള്ളിൽ നിന്നും കേട്ടത് ഹൃദയം നുറുങ്ങുന്ന നിലവിളിയായിരുന്നു....

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം നിർദ്ധന...

Related Articles

Popular Categories

spot_imgspot_img