web analytics

വടക്കുന്നാഥ ക്ഷേത്രത്തിലെ ശ്രീകോവില്‍ സ്ത്രീ പ്രവേശിച്ചു; വിവാദം

തൃശ്ശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് സ്ത്രീ പ്രവേശിച്ചതായി ആരോപണം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

തൃശ്ശൂര്‍ സ്വദേശിയായ ഒരു ഭക്തയാണ് ശ്രീകോവിലിലേക്ക് പ്രവേശിച്ചത്. നടക്കല്‍ സമര്‍പ്പിക്കാനുള്ള കദളിപ്പഴവുമായി സോപാനത്തില്‍ എത്തിയ ഇവര്‍ നേരെ ശ്രീകോവിലില്‍ പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം.

സംഭവ സമയത്ത് മേല്‍ശാന്തിയും രണ്ട് ജീവനക്കാരും പുറത്തുണ്ടായിരുന്നു. ഒച്ചവച്ചതിനെ തുടര്‍ന്ന് ഇവരെ പുറത്തെത്തിച്ച് പൊലീസിന് കൈമാറി. എന്നാല്‍ ഇക്കാര്യം ക്ഷേത്രം ഓഫീസ് ഭാരവാഹികള്‍ മറച്ചുവെച്ചു.

തുടർന്ന് ചില ഭക്തരാണ് സംഭവം പുറംലോകത്ത് എത്തിച്ചത്. സംഭവത്തിൽ ജീവനക്കാരോട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയേക്കും.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു; കൂടുതൽ രോഗികൾ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 2223 പേർക്കാണ് രോഗം ബാധിച്ചത്. 96 പേരാണ് ചികിത്സയിൽ കഴിയുന്നത്.

എറണാകുളത്താണ് കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 431 കേസുകൾ എറണാകുളത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയത്ത് 426, തിരുവനന്തപുരത്ത് 365 രോ​ഗികൾ എന്നിങ്ങനെയാണ് നിലവിലെ കോവിഡ് കേസുകൾ. രോഗലക്ഷണം ഉള്ളവർക്ക് കോവിഡ് പരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാ​ഗ്രത പാലിക്കണമെന്നും ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡും മറ്റു പകർച്ച വ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കോവിഡിന്റെ JN.1,NB.1.8.1,LF.7, XFC എന്നിങ്ങനെയുള്ള പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img