സവാള മൊത്തവ്യാപാരം വ്യാപാരികള്‍ നിര്‍ത്തിവച്ചു

നാസിക്: സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് നാസിക്കിലെ സവാള മൊത്തവ്യാപാരം വ്യാപാരികള്‍ നിര്‍ത്തിവച്ചു. സവാളവ്യാപാരത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ് നാസിക്. ഇന്നു മുതല്‍ സവാള മൊത്തവ്യാപാരം നിര്‍ത്തിവയ്ക്കുമെന്നാണ് അറിയിപ്പ്.

ഞായറാഴ്ച നാസിക്കിലെ നിഫാദ് താലൂക്കില്‍ നടന്ന ട്രേഡേഴ്‌സ് ആന്‍ഡ് കമ്മിഷന്‍ ഏജന്റ്‌സ് അസോസിയേഷന്റെ യോഗത്തിലാണ്, മൊത്തവ്യാപാരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള സവാള വ്യാപാരികളോടും ഈ തീരുമാനത്തോടു സഹകരിക്കാന്‍ അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.

അതിനിടെ, സവാളയുടെ കരുതല്‍ശേഖരം 5 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തേ സംഭരിച്ച 3 ലക്ഷം ടണ്ണിനു പുറമേ ഓരോ ലക്ഷം ടണ്‍ കൂടി സംഭരിക്കാന്‍ നാഷനല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷനും (എന്‍സിസിഎഫ്) നാഷനല്‍ അഗ്രികള്‍ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷനും (നാഫെഡ്) സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ വിപണി ഇടപെടലിനായാണ് ഇത്. ദേശീയതലത്തില്‍ സവാള വിലയില്‍ 19% വര്‍ധനയുണ്ട്. 2022-23ല്‍ കരുതല്‍ശേഖരം 2.51 ലക്ഷം ടണ്ണായിരുന്നു. കരുതല്‍ശേഖരത്തില്‍നിന്ന് 1400 ടണ്‍ ചില പ്രധാന വിപണികളിലെത്തിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

വിനോദയാത്രയ്ക്കിടെ ബം​ഗ​ളൂ​രു​വി​ൽ കാണാതായ മലയാളിയെ കണ്ടെത്തി

ബം​ഗ​ളൂ​രു: വിനോദയാത്രയ്ക്കായി കേ​ര​ള​ത്തി​ൽ​ നി​ന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും കാ​ണാ​താ​യ...

300 രൂപ ധനസഹായം മുടങ്ങിയിട്ട് നാല് മാസം; വയനാട് ദുരന്തബാധിതർ സാമ്പത്തിക പ്രതിസന്ധിയിൽ

വയനാട്: വയനാട്മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ ധനസഹായം...

കെ.പി.സി.സിയുടെ പരിപാടിയിൽ ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കൾ ഇന്ന് കോൺ​ഗ്രസ് വേദിയിലെത്തും. സിപിഎം നേതാവ്...

ഒടുവിൽ മഴയെത്തി…. കോട്ടയത്ത്‌ കിടിലൻ മഴ ! അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ എത്തും

ഒടുവിൽ കടുത്ത വേനലിന് തണുപ്പേകാൻ മഴയെത്തി. കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ്...

പാതി വില തട്ടിപ്പ്; സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാർ റിമാൻഡിൽ

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ്...

പണി പാളിയോ? സർക്കാർ വെബ്സൈറ്റുകൾ തുറക്കാൻ ശ്രമിച്ചാൽ എത്തുന്നത് ബെറ്റിങ് ആപ്പുകളിലേക്ക്!

കൊച്ചി: സർക്കാർ വെബ്സൈറ്റുകൾ തുറക്കുമ്പോൾ ചെന്നെത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റർഫേസുകളിലേക്കാണെന്ന പരാതികളാണ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!