web analytics

മരുന്നോ ചികിത്സയോ ഇല്ലാതെ മദ്യം ഉപേക്ഷിച്ചവരുടെ കൂട്ടായ്മക്ക് 90 വയസ്

കൊച്ചി: മരുന്നോ ചികിത്സയോ ഇല്ലാതെ മദ്യത്തിൽനിന്നു മാറിനിന്ന് ആനന്ദകരമായ ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയായ ആൽക്കഹോളിക്സ് അനോനിമസ് (എഎ) സ്ഥാപിതമായിട്ട് നാളെ (ജൂൺ 10 ) 90 വർഷം തികയുന്നു.

1935 ജൂൺ പത്തിന് യു എസിലെ അക്രോണിൽ രണ്ട് മദ്യാസക്തരാൽ സ്ഥാപിതമായ ആൽക്കഹോളിക്സ് അനോനിമസ് ഇന്ന് 190 രാജ്യങ്ങളിൽ 23 ലക്ഷത്തിലധികം മദ്യാസക്തർക്ക് ആനന്ദജീവിതം നയിക്കുന്നതിന് സൗജന്യ സഹായം ചെയ്യുന്നു.

നവതിയോടനുബന്ധിച്ച്, പാലാരിവട്ടം ഡോൺ ബോസ്കോ കൾച്ചറൽ സെന്ററിൽ പ്രവർത്തിക്കുന്ന തത്ത്വമസി എഎ ഗ്രൂപ്പിൽ നാളെ (10)വൈകുന്നേരം 6:30 ന് ആഘോഷം ആരംഭിക്കും. എഎ പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടാനുള്ള സൗകര്യവും ഇവിടെ ഉണ്ടാവും.
സൗജന്യ സഹായത്തിന് ഫോൺ: 8943334388

ഇത് അഭിമാന നിമിഷം; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലും വിഴിഞ്ഞത്; സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യം

തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും.

രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമായാണ്.

വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347 ആം കപ്പലാണ് എംഎസ്‍സി ഐറീന. മലയാളിയായ ക്യാപ്റ്റൻ വില്ലി ആന്‍റണിയാണ് എംഎസ്‍സി ഐറീനയുടെ കപ്പിത്താൻ. തൃശ്ശൂർ സ്വദേശിയാണ് വില്ലി.

2023ൽ നിർമ്മിച്ച കപ്പലിൽ ആകെ 35 ജീവനക്കാരുണ്ട്. ക്യാപ്റ്റനെ കൂടാതെ ക്രൂവിൽ മറ്റൊരു മലയാളി കൂടിയുണ്ട്. സിംഗപ്പൂരിൽ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറീന വിഴിഞ്ഞത്ത് എത്തുന്നത്.

400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട് എംഎസ്‍സി ഐറീനയ്ക്ക്. 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനാകും.

ഇതേ സീരിസിലുള്ള എംഎസ്‍സി തുർക്കിയും മിഷേൽ കപ്പലിനിയും ഇതിനു മുമ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ്.

വിഴിഞ്ഞത്ത് നിന്ന് ഈ കപ്പൽ യൂറോപ്പിലേക്ക് പോകും. ഇതുവരെ 335 കപ്പലുകൾ തുറമുഖത്തെത്തി. ഏഴ് ലക്ഷം കണ്ടെയ്നർ നീക്കം ഇതിനകം പൂർത്തിയാക്കിയ വിഴിഞ്ഞത്ത് ഇനി അടുക്കാൻ ലോകത്ത് ഇതിനപ്പുറം മറ്റൊരു വലിയ കപ്പൽ നിലവിലില്ല.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

രണ്ടര വർഷത്തിന് ശേഷം പുതിയ OTT പ്ലാറ്റ്‌ഫോമിൽ ‘ലാ ടൊമാറ്റിന’

രണ്ടര വർഷത്തിന് ശേഷം പുതിയ OTT പ്ലാറ്റ്‌ഫോമിൽ ‘ലാ ടൊമാറ്റിന' ജോയ് മാത്യു,...

‘മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും’; ജ്യോതിഷിയുടെ യുദ്ധ പ്രവചനം വൈറൽ

‘മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും’; ജ്യോതിഷിയുടെ യുദ്ധ പ്രവചനം വൈറൽ ഇന്ത്യയും...

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട് പേരിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട്...

എൻറെ ജീവിതം എല്ലാവർക്കും അറിയുന്നതാണ്, ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യതയില്ല…‘സ്പിരിറ്റ് കച്ചവടക്കാരൻ’ ആരോപണം തള്ളി ഇ.എൻ. സുരേഷ് ബാബു

എൻറെ ജീവിതം എല്ലാവർക്കും അറിയുന്നതാണ്, ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യതയില്ല…‘സ്പിരിറ്റ് കച്ചവടക്കാരൻ’...

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടുക്കിയിലെ ഈ സ്കൂളിൽ പരീക്ഷയെഴുതിയത് 7 ജോഡി ട്വിൻസ്…

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടുക്കിയിലെ ഈ സ്കൂളിൽ പരീക്ഷയെഴുതിയത് 7 ജോഡി ട്വിൻസ്… തൊടുപുഴ:...

വൈഷ്ണയുടെ പോരാട്ടം പാഴായി; ഗുജറാത്തിനോട് 52 റൺസിന് തോറ്റ് കേരളം

വൈഷ്ണയുടെ പോരാട്ടം പാഴായി; ഗുജറാത്തിനോട് 52 റൺസിന് തോറ്റ് കേരളം അണ്ടർ-23 വനിതാ...

Related Articles

Popular Categories

spot_imgspot_img