web analytics

ഏലതോട്ടത്തിലെ കുഴിയിൽ വീണ കടുവക്ക് പേവിഷ വാക്സിൻ നൽകി

കട്ടപ്പന: വണ്ടന്‍മേട് മൈലാടുംപായില്‍ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് ഇന്ന്കടുവ വീണത്.

കടുവയ്‌ക്കൊപ്പം കുഴിയില്‍ വീണ നായയെയും രക്ഷിച്ചു. പരിശോധനകള്‍ക്ക് ശേഷം ഫോറസ്റ്റ് അധികൃതർ കടുവയെ പെരിയാര്‍ വനത്തില്‍ തുറന്നുവിട്ടു.

രാവിലെ ഏഴരയോടെയാണ് ഏലം തോട്ടത്തില്‍ എത്തിയ തൊഴിലാളികള്‍ നായയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് കുഴിയില്‍ നോക്കിയത്.

നായക്കൊപ്പം കടുവയും ഉണ്ടെന്ന് കണ്ടെത്തിയതോടെ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കുഴിയുടെ മുകള്‍വശം മൂടി.

പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നുള്ള വെറ്റിനറി ഡോക്ടര്‍ അടങ്ങുന്ന സംഘം സ്ഥലത്തെത്തി രണ്ട് ഡോസ് മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്

കുഴിയില്‍ അകപ്പെട്ട നായയ്ക്കും മയക്കുവെടിവെച്ചു. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് മയങ്ങിയ, രണ്ട് വയസ് പ്രായമുള്ള കടുവയെയും നായയെയും സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശമായ മൈലാടുപാറയില്‍ കടുവയുടെ സാന്നിധ്യം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഏലം കൃഷി ധാരാളമുള്ള മേഖലയെങ്കിലും ജനവാസ മേഖല കൂടിയാണ് ഇവിടം.

പിന്നീട്പരിശോധനകള്‍ക്ക് ശേഷം ആവശ്യമായ ചികിത്സ നല്‍കി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് എത്തിച്ച് കടുവയെ തുറന്നുവിട്ടു.

നായയും കടുവയ്‌ക്കൊപ്പം കുഴിയില്‍ ഉണ്ടായിരുന്നതിനാല്‍ പേവിഷബാധ വാക്‌സിന്‍ ഉള്‍പ്പെടെ നല്‍കിയതിനു ശേഷം ആണ് കടുവയെ വനത്തിലേക്ക് തുറന്നുവിട്ടത്.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

യുവാവിനെ കൊന്ന് വീട്ടുപറമ്പിൽ കുഴിച്ചുമൂടി; ഭാര്യയും കാമുകനും കുറ്റക്കാർ

യുവാവിനെ കൊന്ന് വീട്ടുപറമ്പിൽ കുഴിച്ചുമൂടി; ഭാര്യയും കാമുകനും കുറ്റക്കാർ തൃശൂർ: ചേർപ്പ് പാറക്കോവിലിൽ...

ആ പാവ ഇനി വേണ്ട, കൂട്ടിന് ഒരാൾ വന്നു! പഞ്ചിന്റെ കണ്ണുനിറയ്ക്കുന്ന കഥയിൽ ഇനി സന്തോഷം മാത്രം..

ആ പാവ ഇനി വേണ്ട, കൂട്ടിന് ഒരാൾ വന്നു! പഞ്ചിന്റെ കണ്ണുനിറയ്ക്കുന്ന...

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം തിരുവനന്തപുരം: സൗരോർജ്ജ...

റീൽസ് എടുക്കാൻ അച്ഛനെ ചാക്കിലാക്കി കുറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിൽ

റീൽസ് എടുക്കാൻ അച്ഛനെ ചാക്കിലാക്കി കുറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിൽ ബെംഗളൂരു: സോഷ്യൽ...

ഗ്യാസ് ഉപഭോക്താക്കൾ ജാഗ്രത! സിലിണ്ടർ ബുക്ക് ചെയ്തോ? അക്കൗണ്ട് കാലിയാക്കാൻ പുതിയൊരു ‘കെണി’ വരുന്നു!

തിരുവനന്തപുരം: പാചകവാതക ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ്...

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ...

Related Articles

Popular Categories

spot_imgspot_img