‘ഭാവിയിലേക്കുള്ള അത്യാധുനിക യാത്രയാണ് ദ്വാരക എക്‌സ്പ്രസ് വേ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ എട്ടുവരിപ്പാതയുടെ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ‘എന്‍ജിനീയറിങ് അദ്ഭുതം: ദ്വാരക എക്‌സ്പ്രസ്’ എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) ഗഡ്കരി വീഡിയോ പങ്കുവച്ചത്. വീതിയേറിയ റോഡുകളും വളഞ്ഞുപുളഞ്ഞു പോകുന്ന മേല്‍പ്പാലങ്ങളും കൊണ്ടു മനോഹരമാണ് പുതിയ പാത.

ഭാവിയിലേക്കുള്ള അത്യാധുനിക യാത്രയാണ് ഇതെന്നും മന്ത്രി വിശേഷിപ്പിച്ചു. ആകെ 563 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ദ്വാരക എക്‌സ്പ്രസ്വേ. ദേശീയപാത 8ല്‍ ശിവ മൂര്‍ത്തിയില്‍ ആരംഭിക്കുന്ന പാത ഗുരുഗ്രാമിലെ ഖേര്‍കി ദൗള ടോള്‍ പ്ലാസയിലാണ് അവസാനിക്കുന്നത്. 1,200 മരങ്ങള്‍ പറിച്ചുനട്ട ഇന്ത്യയിലെ ആദ്യ റോഡ് പദ്ധതിയാണെന്ന മികവുമുണ്ട്.

എല്ലായിടത്തും പണി പൂര്‍ത്തിയായാല്‍ ഡല്‍ഹി-ഹരിയാന യാത്ര സുഗമമാകും. ദ്വാരകയില്‍നിന്ന് മനേസറിലേക്ക് 15 മിനിറ്റ് മതി. മനേസര്‍- ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം 20 മിനിറ്റ്, ദ്വാരക- സിംഘു അതിര്‍ത്തി 25 മിനിറ്റ്, മനേസര്‍- സിംഘു അതിര്‍ത്തി 45 മിനിറ്റ് എന്നിങ്ങനെയാകും യാത്രാസമയം. ദ്വാരകയിലെ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള കണക്ടിവിറ്റിയും മെച്ചപ്പെടും.

എക്‌സ്പ്രസ്വേയുടെ ഇരുവശത്തും മൂന്നുവരി സര്‍വീസ് റോഡുകളുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പ്രത്യേക എന്‍ട്രി പോയിന്റുകള്‍ നിര്‍മിച്ചു. 2 ലക്ഷം ടണ്‍ സ്റ്റീലാണ് എക്‌സ്പ്രസ്വേയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചത്; ഈഫല്‍ ടവറില്‍ ഉപയോഗിച്ചതിനേക്കാള്‍ 30 മടങ്ങ് അധികം. 20 ലക്ഷം ക്യുബിക് മീറ്റര്‍ സിമന്റ് കോണ്‍ക്രീറ്റും വേണ്ടിവന്നു. ബുര്‍ജ് ഖലീഫയേക്കാള്‍ ആറിരട്ടിയാണ് ഇതെന്നും വിഡിയോയില്‍ പറയുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!