ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട; പഞ്ചായത്ത് അംഗത്തിൻ്റെ കടയിൽ നിന്നും വൻ തോതിൽ കഞ്ചാവ് പിടികൂടി….!

ഇടുക്കി കട്ടപ്പനക്കടുത്ത് ഇരട്ടയാറിൽ പഞ്ചായത്ത് അംഗത്തിൻ്റെ കടയിൽ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടികൂടി . പഞ്ചായത്തംഗവും ഐ എൻടിയുസി ഇരട്ടയാർ മണ്ഡലം പ്രസിഡന്റുമായ എസ്. രതീഷിൻ്റെ കടയിൽ നിന്നാണ് കട്ടപ്പന പോലീസ് കഞ്ചാവ് പിടികൂടിയത്.

കട്ടപ്പന സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.

പത്തുദിവസത്തിനിടെ കുതിച്ചുയർന്ന് കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 5,364 പേർക്ക്; കർശന നിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. ഇതുവരെ 5,364 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.

ഇന്നലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 24 മണിക്കൂറുകൾക്കകം 498 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 764 പേർ രോഗമുക്തരായി. നാല് മരണവും റിപ്പോർട്ടുചെയ്തു.

പത്തുദിവസത്തിനിടെയാണ് രാജ്യത്ത് കോവിഡ് ഇത്രക്ക് കുതിച്ചുയർന്നത്. കോവിഡ് പരിശോധനയ്ക്കായി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത് 32 കോവിഡ് മരണങ്ങളാണ്.

പനിയും ശ്വാസസംബന്ധമായ അസുഖങ്ങളും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം പുറത്തിറക്കിയിട്ടുണ്ട്.

ആന്റിജൻ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണം തുടരുന്നുണ്ടെങ്കിൽ ആർടിപിസിആർ ചെയ്യണം എന്നാണ് നിർദേശം.

ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആരോഗ്യജീവനക്കാർക്കും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കോവിഡ്, ഇൻഫ്‌ലുവൻസ രോഗലക്ഷണമുള്ളവർക്ക് അപായ ലക്ഷണങ്ങൾ ഉണ്ടോ എന്നകാര്യവും ശ്രദ്ധിക്കണം. ശ്വാസതടസ്സം, നെഞ്ചുവേദന, തളർച്ച, രക്തസമ്മർദ വ്യതിയാനം തുടങ്ങിയവയാണ് നിരീക്ഷിക്കേണ്ട പ്രധാന അപായ ലക്ഷണങ്ങൾ.

കുട്ടികളിൽ മയക്കം, ഉയർന്നഅളവിൽ തുടർച്ചയായ പനി, ഭക്ഷണം കഴിക്കാൻ മടി, വിറയൽ, ശ്വാസതടസ്സം എന്നിവയും നിരീക്ഷിക്കണം. ദുരിതാശ്വാസ ക്യാംപുകളിൽ ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

കൗമാരക്കാരനുമായുള്ള അവിഹിതം കണ്ടുപിടിച്ചു; ആറുവയസ്സുകാരിയെ കൊന്നു കിണറ്റിൽ തള്ളി അമ്മയും കാമുകനും…!

ഉത്തരപ്രദേശിലെ ഹാഥ്‌റസിന് സമീപമുള്ള സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറുവയസ്സുകാരി...

കോൽക്കളിക്കിടെ 45കാരൻ കുഴഞ്ഞുവീണു മരിച്ചു

കോൽക്കളിക്കിടെ 45കാരൻ കുഴഞ്ഞുവീണു മരിച്ചു തൃശൂർ: നബിദിന പരിപാടിയിലെ കോൽക്കളിക്കിടയിൽ 45 വയസുകാരൻ...

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. കാര്യവട്ടം...

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ...

ഇടിമിന്നലോടുകൂടിയ മഴ വരുന്നു

ഇടിമിന്നലോടുകൂടിയ മഴ വരുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

Related Articles

Popular Categories

spot_imgspot_img