web analytics

വീട്ടിൽ സുരക്ഷിതമല്ലെന്ന് കരുതി കടയിൽ സൂക്ഷിച്ചു; 24 പവൻ സ്വർണം മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: വീട്ടിൽ സുരക്ഷിതമല്ലെന്ന് കരുതി ഉടമ കടയിൽ സൂക്ഷിച്ച സ്വർണം മോഷണം പോയി.

24 പവനോളം സ്വർണം മോഷ്ടിച്ച കടയിലെ ജീവനക്കാരൻ പോലീസ് പിടിയിലായി. കോഴിക്കോട് വാടകരയിലാണ് സംഭവം നടന്നത്.

വടകര മാര്‍ക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് സ്റ്റേഷനറി കടയിലെ ജീവനക്കാരനാണ് പോലീസ് പിടിയിലായത്.

വിവാഹ ആവശ്യത്തിനായി കടയുടമ ഗീത ലോക്കറില്‍ നിന്ന് എടുത്ത് കടയില്‍ സൂക്ഷിച്ച സ്വര്‍ണ്ണമാണ് ഇവിടെ നിന്നുംമോഷണം പോയത്.

24 പവന്‍ സ്വര്‍ണ്ണാഭരണമാണ് ഇയാൾ കവര്‍ന്നത്. ജൂണ്‍ രണ്ടാം തീയതിയാണ് മോഷണം നടന്ന വിവരം കടയുടമ ഗീത അറിയുന്നത്.

പിന്നീട പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് കടയിലെ ജീവനക്കാരന്‍ സുനിലാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.

മുപ്പത്തഞ്ച് വര്‍ഷത്തോളമായി കടയില്‍ ജോലി ചെയ്യുന്ന ആളാണ് പ്രതി സുനില്‍ എന്നാണ് ഗീത പറയുന്നത്.

വിവാഹ ആവശ്യവുമായി ലോക്കറില്‍ നിന്നും എടുത്ത സ്വര്‍ണ്ണം വീട്ടില്‍ വെക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് ഗീത ഇത്തരത്തിൽ കടയില്‍ സൂക്ഷിച്ചത്.

ഇത് മനസ്സിലാക്കിയ സുനില്‍ തക്കത്തില്‍ മോഷണം നടത്തുകയായിരുന്നു. പ്രതിയിലെ പോലീസ് അറസ്റ്റ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img