web analytics

മലപ്പുറം ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും വഞ്ചിച്ചു; പിണറായിസത്തിനെതിരെ ആഞ്ഞടിച്ച് അൻവർ

മലപ്പുറം: നിലമ്പൂരിൽ തന്റെ പോരാട്ടം കോൺ​ഗ്രസിനെതിരെയല്ല പിണറായിസത്തിന് എതിരെയാണെന്ന് പ്രഖ്യാപിച്ച അൻവർ ആ നിലയിലുള്ള വിമർശനവുമായി രംഗത്ത്.

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള വിമർശനമാണ് ഇന്ന് പി വി അൻവർ വാർത്താസമ്മേളനത്തിൽ മുഴുവൻ നടത്തിയത്. പൊതുയോഗത്തിൽ തന്നെ വഞ്ചകൻ എന്ന് വിളിച്ച മുഖ്യമന്ത്രിയെ അതേ ഭാഷയിൽ ആക്രമിക്കുക ആയിരുന്നു പി വി അൻവർ.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും വഞ്ചിച്ച് മുഖ്യമന്ത്രി ആയ ആളാണ് പിണറായി വിജയൻ. തീർത്തും വഞ്ചകനായ ആളാണ് അൻവറെ വഞ്ചകൻ എന്ന് വിളിക്കുന്നത്. നിലമ്പൂരിലെ ജനങ്ങൾക്ക് അറിയാം ആരാണ് വഞ്ചന കാട്ടിയതെന്നും പി വി അൻവർ പറഞ്ഞു.

മതവിഷയങ്ങളിൽ സിപിഎം അനാവശ്യ ഇടപെടൽ നടത്തുകയാണ്. രാഷ്ട്രീയ നേട്ടം മാത്രമാണ് ഇതിലൂടെ ഇവർ ലക്ഷ്യമിടുന്നത്. മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ക്രൈസ്തവസമുദായത്തെ മൊത്തത്തിൽ വഞ്ചിച്ചു.

മുഖ്യമന്ത്രി മാത്രം തീരുമാനമെടുത്താൽ പരിഹാരം കാണാൻ കഴിയുന്ന വിഷയമാണ് ഇപ്പോഴും വലിച്ചു നീട്ടുന്നത്. പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞു, പക്ഷെ അത് ചെയ്തില്ല. നിതാഖത്ത് സമയത്ത് നാട്ടിലേക്ക് പ്രവാസികളെ ക്ഷണിച്ച് അവരേയും വഞ്ചിച്ചതായും അൻവർ പറഞ്ഞു.

ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി. ബിജെപിക്ക് മുസ്ലിങ്ങൾക്കെതിരെ പ്രചരണം നടത്താൻ ആയുധം ഉണ്ടാക്കിക്കൊടുക്കുക എന്ന കരാറിലാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നുൂം അൻവർ ആരോപിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

Related Articles

Popular Categories

spot_imgspot_img