web analytics

300 ലധികം ജീവനക്കാരെ കൂടി പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്; 6000 പേരെ ഒഴിവാക്കിയതിന് പുറമേ വീണ്ടും ഉണ്ടായ നടപടിയിൽ ആശങ്കാകുലരായി ജീവനക്കാർ

300ലധികം ജീവനക്കാരെ കൂടി പിരിച്ചുവിട്ടു മൈക്രോസോഫ്റ്റ്. കഴിഞ്ഞ മാസം 6000 പേരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിന് പുറമേയാണിത്. എഐ സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനിടെയാണ് മറുഭാഗത്ത് ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നത്.

2024 ജൂണ്‍ വരെ, മൈക്രോസോഫ്റ്റില്‍ ഏകദേശം 228,000 ജീവനക്കാരുണ്ടായിരുന്നു. അവരില്‍ 55 ശതമാനം പേരും യുഎസിലാണ് ജോലി ചെയ്യുന്നത്.

തിങ്കളാഴ്ച 300-ലധികം ജീവനക്കാരെ അവരുടെ തസ്തികകളില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടതായി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ‘ചലനാത്മകമായ വിപണിയില്‍ വിജയത്തിനായി കമ്പനിയെ മികച്ച രീതിയില്‍ ഉടച്ചുവാര്‍ക്കുന്നതിന് സംഘടനാ മാറ്റങ്ങള്‍ ഞങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കും’- വക്താവ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കിടെ നടന്ന ഏറ്റവും വലിയ പിരിച്ചുവിടലിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും നടപടി.

ടെക് കമ്പനികള്‍ എഐ കേന്ദ്രീകൃത ജോലികള്‍ക്ക് മുന്‍ഗണന നല്‍കുകയും പണം ലാഭിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മൈക്രോസോഫ്റ്റും മെറ്റാ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രമുഖ ടെക് കമ്പനികളും സോഫ്റ്റ്വെയര്‍ വികസന പ്രക്രിയ വേഗത്തിലാക്കുന്നതിന് എഐയെ ആശ്രയിച്ച് വരികയാണ്.

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

​’വാട്ട്‌സ്ആപ്പ് യൂണിവേഴ്സിറ്റി’ വിവരങ്ങൾ കോടതിയിൽ ചെലവാകില്ല; ശബരമല കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

​'വാട്ട്‌സ്ആപ്പ് യൂണിവേഴ്സിറ്റി' വിവരങ്ങൾ കോടതിയിൽ ചെലവാകില്ല; ശബരമല കേസിൽ സുപ്രീം കോടതിയുടെ...

ശബരിമല കേസ്: യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം കൊട്ടാരാംഗം രംഗത്ത്

ശബരിമല കേസ്: യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം...

ആഡംബര യാത്രകളല്ല, ആത്മീയതയാണ്; വിരാട് കൊഹ്‌ലിയും അനുഷ്കയും സ്ഥിരമായി സന്ദർശിക്കുന്ന രണ്ട് പുണ്യകേന്ദ്രങ്ങൾ

ആഡംബര യാത്രകളല്ല, ആത്മീയതയാണ്; വിരാട് കൊഹ്‌ലിയും അനുഷ്കയും സ്ഥിരമായി സന്ദർശിക്കുന്ന രണ്ട്...

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന്

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ...

കൊല്ലത്ത് ഷോക്കേറ്റ് 12 വയസ്സുകാരന് ദാരുണാന്ത്യം; അപകടം തകരാറിലായ മെഷീനിൽ നിന്ന് വൈദ്യുതി ചോർന്നതിനെത്തുടർന്ന്

കൊല്ലത്ത് ഷോക്കേറ്റ് 12 വയസ്സുകാരന് ദാരുണാന്ത്യം; അപകടം തകരാറിലായ മെഷീനിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img