സെക്രട്ടേറിയറ്റ് തല്‍ക്കാലം മാറ്റിസ്ഥാപിക്കേണ്ടതില്ല: വി സെന്തില്‍ കമ്മിറ്റി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭരണസംവിധാനം അടിമുടി പരിഷ്‌കരിക്കണമെന്ന് ശുപാര്‍ശ നല്‍കി സെക്രട്ടേറിയറ്റ് പരിഷ്‌കാരത്തെക്കുറിച്ച് പഠിച്ച വി സെന്തില്‍ കമ്മിറ്റി. സെക്രട്ടേറിയറ്റ് തല്‍ക്കാലം മാറ്റിസ്ഥാപിക്കേണ്ടതില്ല. ഇ- ഓഫീസ് കാലമായതിനാല്‍ ജീവനക്കാരെ പുനര്‍വിന്യസിച്ച് സ്ഥലക്ഷാമം പരിഹരിക്കാം. ജീവനക്കാര്‍ക്ക് ലാപ് ടോപ് നല്‍കുന്നതിനാല്‍ സ്ഥല മാനേജ്‌മെന്റ് എളുപ്പമാകും. സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കുന്നത് ഭാവിയില്‍ പരിഗണിച്ചാല്‍ മതിയെന്നും വി സെന്തില്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയില്‍ വ്യക്തമാക്കി. വി സെന്തില്‍ അദ്ധ്യക്ഷനായ സമിതി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി.

ഇ-ഗവേര്‍ണന്‍സില്‍ അധിഷ്ഠിതമായ പരിഷ്‌കാരങ്ങള്‍ക്കാണ് റിപ്പോര്‍ട്ടിലെ ഊന്നല്‍. ഇ-ഭരണം കാര്യക്ഷമമാക്കാന്‍ വൈദഗ്ധ്യമുളള ഐ ടി പ്രൊഫഷനല്‍സിനെ കരാടിസ്ഥാനത്തില്‍ നിയമിക്കണം. ഇ-അഡ്മിനിസ്‌ട്രേഷന്‍ സെല്‍ രൂപീകരിച്ച് എല്ലാ ഇ-അഡ്മിനിസ്‌ട്രേഷന്‍ കാര്യങ്ങളും സെല്ലിന് കീഴില്‍ കൊണ്ടുവരണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

നിലവിലുള്ള കെട്ടിടങ്ങള്‍ അവയുടെ സൗന്ദര്യവും പൈതൃകവും നഷ്ടപ്പെടാത്ത രീതിയിലും സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ടും ശാസ്ത്രീയമായി റീമോഡലിങ് നടത്താന്‍ സാധിച്ചാല്‍ സെക്രട്ടേറിയറ്റ് സമീപ ഭാവിയില്‍ മാറ്റി സ്ഥാപിക്കേണ്ടതായി വരികയില്ല. എപ്പോഴെങ്കിലും സെക്രട്ടേറിയറ്റ് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കേ ണ്ടി വന്നാല്‍ ഈ കെട്ടിടങ്ങള്‍ പൈതൃക കെട്ടിടങ്ങളായി ദീര്‍ഘകാലം നിലനിര്‍ത്തുകയും ചെയ്യാം എന്നാണ് സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് സെന്തില്‍ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭരണപരിഷ്‌കാര കമ്മീഷന്‍ സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കണമെന്ന് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

സ്ഥാനക്കയറ്റങ്ങള്‍ക്കെല്ലാം മത്സര പരീക്ഷ നിര്‍ബന്ധമാക്കണം എന്നതാണ് സെക്രട്ടേറിയറ്റ് പരിഷ്‌കകരണ സമിതിയുടെ പ്രധാന ശുപാര്‍ശ. തീര്‍പ്പാക്കുന്ന ഫയലുകളെല്ലാം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ശുപാര്‍ശയുണ്ട്.

ഇതുവരെയുളള പരിഷ്‌കാര റിപ്പോര്‍ട്ടുകളെല്ലാം അട്ടിമറിക്കുന്ന സാഹചര്യത്തില്‍, നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. സര്‍വീസ് സംഘടനകളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്ന ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. ക്‌ളാസ് ഫോര്‍ തസ്തികയില്‍ നിന്ന് അസിസ്റ്റന്റായി മാറാനും സെക്ഷന്‍ ഓഫീസര്‍ തസ്തികയില്‍ നിന്നും അണ്ടര്‍ സെക്രട്ടറിയായി മാറാനും മത്സര പരീക്ഷ നിര്‍ബന്ധമാക്കണം എന്നാതാണ് ഇതിലൊന്ന്. ആശ്രിത നിയമനം, കായിക ക്വാട്ട നിയമനം വഴി വരുന്നവരുടെ പ്രൊബെഷന്‍ ഡിക്ലയര്‍ ചെയ്യാനും പരീക്ഷ പാസ്സാകണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

ഹണി ട്രാപ്പിലൂടെ ജ്യോത്സ്യനെ കവർച്ച ചെയ്ത സംഭവം; ഒരാൾ കൂടി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഹണി ട്രാപ്പിലൂടെ ജ്യോത്സ്യന്റെ സ്വർണവും, പണവും കവർച്ച...

നടന്നത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുകൾ; പണം നഷ്ടപ്പെട്ടത് മുപ്പതിനായിരം പേർക്ക്…

കൊച്ചി: പോപ്പുലർ ഫിനാൻസ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ മരവിപ്പിച്ച സ്വത്തുവകകൾ തട്ടിപ്പിനിരയായവർക്ക്‌...

മോ​ഡ​ലാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗണ്ടുണ്ടാക്കിയ വിരുതൻ പിടിയിൽ

കോ​ഴി​ക്കോ​ട്: പ​ര​സ്യ മോ​ഡ​ലാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ണ്ടാ​ക്കി​യ...

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട്...

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!