web analytics

നിറഞ്ഞ് കവിഞ്ഞ് പുഴകൾ; 6 ഇടത്ത് ഓറഞ്ച് അലർട്ട്, 11 ഇടത്ത് യെല്ലോ അലർട്ട്; ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

കൊച്ചി: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി, കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. ഈ സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കണ്ണൂർ ജില്ലയിലെ പെരുമ്പ, കുപ്പം, കാസർകോട് ജില്ലയിലെ കാര്യങ്കോട്, കൊല്ലം ജില്ലയിലെ പള്ളിക്കൽ, കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ പമ്പ, അച്ചൻകോവിൽ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ കോന്നി ജിഡി, കല്ലേലി സ്റ്റേഷനുകൾ, പമ്പ നദിയിലെ ആറന്മുള സ്റ്റേഷൻ, കാസർകോട് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ, നീലേശ്വരം നദിയിലെ ചായ്യോം സ്റ്റേഷൻ, മൊഗ്രാൽ നദിയിലെ മധുർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട് ഉള്ളത്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദിയിലെ കക്കടാശ്ശേരി, തൊടുപുഴ സ്റ്റേഷനുകൾ, കണ്ണൂർ ജില്ലയിലെ പെരുമ്പ നദിയിലെ കൈതപ്രം സ്റ്റേഷൻ, കുപ്പം നദിയിലെ മങ്കര സ്റ്റേഷൻ, കാസർകോട് ജില്ലയിലെ കാര്യങ്കോട് നദിയിലെ ഭീമനദി സ്റ്റേഷൻ, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയിലെ ആനയടി സ്റ്റേഷൻ, കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കൽ സ്റ്റേഷനുകൾ, പത്തനംതിട്ട ജില്ലയിലെ പമ്പ നദിയിലെ മാരാമൺ, കുരുടമണ്ണിൽ സ്റ്റേഷനുകൾ, അച്ചൻകോവിൽ നദിയിലെ പന്തളം സ്റ്റേഷൻ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ, വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

spot_imgspot_img
spot_imgspot_img

Latest news

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ചിക്കമംഗളൂരുവിൽ ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്നുപറന്ന് വിമാനം! പേടിക്കണ്ട, അത് ധാതു തിരയുന്ന ‘സൂചി’ വിമാനമാണ്!

ചിക്കമംഗളൂരുവിൽ ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്നുപറന്ന് വിമാനം! പേടിക്കണ്ട, അത് ധാതു...

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; പൊങ്കാല മഹോത്സവത്തിന് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ പ്ലാൻ! റൂട്ടുകളും പാർക്കിംഗും ഇങ്ങനെ…

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3-ന് നടക്കും. ലക്ഷക്കണക്കിന്...

മാലിന്യം നീക്കാൻ വന്ന് സ്വർണം ‘വാരി’;  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ് ധരിച്ചെത്തിയ കവർച്ചാ സംഘം പിടിയിൽ!

മാലിന്യം നീക്കാൻ വന്ന് സ്വർണം 'വാരി';  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ്...

ദുബായിൽ ഇനി ‘ചിട്ടി’യും ‘കുറി’യും വേണ്ട; പണിസ്ഥലത്തെ ‘ചിട്ടി കമ്പനി’കൾ പൂട്ട്

ദുബായിൽ ഇനി 'ചിട്ടി'യും 'കുറി'യും വേണ്ട; പണിസ്ഥലത്തെ 'ചിട്ടി കമ്പനി'കൾ പൂട്ട് ദുബായ്:...

നടി പാർവതി വിജയ് വീണ്ടും വിവാഹിതയാകുന്നു

നടി പാർവതി വിജയ് വീണ്ടും വിവാഹിതയാകുന്നു പ്രണയദിനത്തിൽ ആരാധകരോട് സന്തോഷവാർത്ത പങ്കുവെച്ച് പാർവതി...

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത അനിവാര്യമാണ് — ഇന്നത്തെ രാശിഫലം

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത അനിവാര്യമാണ് — ഇന്നത്തെ രാശിഫലം ഇന്നത്തെ ദിവസം ചില...

Related Articles

Popular Categories

spot_imgspot_img