web analytics

അദ്ദേഹം കർദ്ദിനാളായിരുന്നോ? പുതിയ മാർപാപ്പയെ കണ്ട് ഞെട്ടിയ ജിം ട്രെയ്നർ

വത്തിക്കാൻ സിറ്റി: പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ലിയോ 14 ാമൻ മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വലേരിയോ മാസെല്ല ഞെട്ടിയതുപോലെ ആരും ഞെട്ടിയിട്ടുണ്ടാവില്ല.

കഴിഞ്ഞ രണ്ട് വർഷങ്ങളായി ജിമ്മിൽ സ്ഥിരമായി വന്ന് തന്റെ കീഴിൽ പരിശീലനം നേടിയിരുന്ന റോബർട്ട് എന്ന വ്യക്തി കർദിനാളായിരുന്നുവെന്നും ഇനി ആഗോളകത്തോലിക്കസഭയുടെ പരമാധ്യക്ഷനാണെന്നും റോമിലെ ജിമ്മിന്‌വലേരിയോ അപ്പോഴാണ് ആദ്യമായി മനസിലാക്കുന്നത്.

‘പുതിയ പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. ഞാനായിരുന്നു പാപ്പയുടെ ജിമ്മിലെ ട്രെയിനർ. സാധാരണ വേഷത്തിൽ ജിമ്മിൽ എത്തിയിരുന്ന അദ്ദേഹം തന്റെ ഔദ്യോഗിക പദവി ഒരിക്കൽ പോലും വെളിപ്പെടുത്തിയിരുന്നില്ല.

ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്തിരുന്ന റോബർട്ട് എല്ലാവരോടും വളരെ സൗമ്യമായാണ് ഇടപെട്ടിരുന്നത്.’ വലേരിയോ സോഷ്യൽ മീഡിയയിൽ പറഞ്ഞു.

ട്രെഡ്മില്ലിലോ ബൈക്കിലോ വാം അപ്പ് എക്‌സർസൈസുകളോടെ തുടങ്ങി പേശികൾക്ക് ബലം നൽകുന്ന എക്‌സർസൈസുകൾ ചെയ്തിരുന്ന പാപ്പയുടെ ശരീരത്തിന് മികച്ച ആരോഗ്യമുണ്ടെന്നും കൂടാതെ പ്രായം പരിഗണിക്കുമ്പോൾ മികച്ച ശരീരഘടനയും പ്രതിരോധശേഷിയുമാണ് പാപ്പയുടേതെന്നും വലേരിയോ പറഞ്ഞു.

മാർപാപ്പ പലപ്പോഴും ടെന്നീസ് കളിച്ചിരുന്നതായും ഈ കളി സഹിഷ്ണുത വളർത്തുന്നതിൽ ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു മുംബൈ: മുംബൈയിലെ...

‘വീടും സ്ഥലവും വിൽപ്പനയ്ക്ക്’ ബോർഡുകൾ കൂടിയതിന് കാരണം

‘വീടും സ്ഥലവും വിൽപ്പനയ്ക്ക്’ ബോർഡുകൾ കൂടിയതിന് കാരണം കോവിഡ് കാലത്തിനുശേഷം കേരളത്തിൽ തെക്കുനിന്ന്...

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ ബെംഗളൂരു:...

ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി. ശങ്കരദാസ് വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ്; എസ്. ശ്രീകുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി. ശങ്കരദാസ് വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ്;...

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല പാലക്കാട്:...

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണം നഷ്ടപ്പെട്ടു

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം...

Related Articles

Popular Categories

spot_imgspot_img